മാധവനെ കണ്ടതും അടുത്ത് നിന്ന് ഫോട്ടോയെടുത്ത താരപുത്രി; 11 വർഷം മുൻപത്തെ ചിത്രത്തിലെ കുട്ടി ഇന്ന് നായിക
- Published by:meera_57
- news18-malayalam
Last Updated:
ഇഷ്‌ടതാരത്തെ കണ്ടതും അടുത്ത് നിന്ന് ഒരു ഫോട്ടോ എടുത്തു ഈ കൊച്ചുമിടുക്കി, മലയാളത്തിന്റെ താരപുത്രി
advertisement
1/7

അലൈപ്പായുതേയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടൻ മാധവനെ (R. Madhavan) ആർക്കാണ് ഇഷ്‌ടമല്ലാത്തത്. കോളേജ് കുമാരിമാരുടെ ഡ്രീം ബോയ് പട്ടം നേടിയ മാധവൻ ഒരുകാലത്തെ യുവതലമുറയെ പിടിച്ചു കുലുക്കിയ നായകനാണ്. ഈ ഫോട്ടോയിൽ കാണുന്നത് ആ നായകന്റെ കുട്ടി ആരാധികയും. ഇഷ്‌ടതാരത്തെ കണ്ടതും അടുത്ത് നിന്ന് ഒരു ഫോട്ടോ എടുത്തു ഈ കൊച്ചുമിടുക്കി, മലയാളത്തിന്റെ താരപുത്രി
advertisement
2/7
അന്നത്തെ ചബ്ബി പെൺകുട്ടി ഇന്ന് വളർന്നു വലുതായി. 2013ൽ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വീകരിക്കാൻ പോയ അമ്മയുടെ കൂടെയാണ് ഈ കുട്ടി മാധവനെ കണ്ടത്. 'തനിച്ചല്ല ഞാൻ' എന്ന സിനിമയ്ക്ക് വേണ്ടി മികച്ച സപ്പോർട്ടിങ് താരത്തിനുള്ള അവാർഡ് ആണ് ഈ സുന്ദരിക്കുട്ടിയുടെ അമ്മ സ്വന്തമാക്കിയത് (തുടർന്ന് വായിക്കുക)
advertisement
3/7
ഇനി നായികയായി വെള്ളിത്തിരയിൽ അവതരിക്കാൻ കാത്തിരിക്കുകയാണ് കല്പനയുടെ മകൾ ശ്രീമയി. കുട്ടിക്കാലത്തെ മുഖച്ഛായയി നിന്നും ശ്രീസംഖ്യ എന്ന ശ്രീമയി ഏറെ മാറിയിരിക്കുന്നു. പൊടിയമ്മ എന്ന് വിളിക്കുന്ന ഇളയമ്മ ഉർവശിയുടെ കൂടെയാണ് ശ്രീമയിയുടെ അരങ്ങേറ്റ ചിത്രം
advertisement
4/7
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ശ്രീമയി തന്റെ കുട്ടിക്കാലത്തെ മികച്ച ഓർമകളിൽ ഒന്ന് പോസ്റ്റ് ചെയ്തത്. ഈ ചിത്രമെടുത്തതിന്റെ മൂന്നാം കൊല്ലമാണ് ഏറെ ദുഃഖകരമായ കല്പനയുടെ വിയോഗം സംഭവിച്ചത്
advertisement
5/7
ഉർവശിയുടെ മകൾ കുഞ്ഞാറ്റയും ശ്രീമയിയും കളിക്കൂട്ടുകാർ ആയിരുന്നു. കൊച്ചുനാളിലെ കുഞ്ഞ് വഴക്കുകളിൽ ശ്രീമയിക്ക് പിന്തുണ കൊടുക്കുമായിരുന്ന ആളാണ് തന്റെ അച്ഛൻ മനോജ് എന്ന് കുഞ്ഞാറ്റ ഒരിക്കൽ പറഞ്ഞിരുന്നു
advertisement
6/7
കുഞ്ഞാറ്റയുടെയും പ്രിയപ്പെട്ട അമ്മയാണ് കല്പന. പെറ്റമ്മയല്ല എങ്കിലും താൻ വല്യമ്മയെ ഏറെ സ്നേഹിച്ചിരുന്നു എന്ന് കല്പനയുടെ ഇക്കഴിഞ്ഞ ഓർമദിനത്തിൽ കുഞ്ഞാറ്റ ഓർത്തെടുത്തു
advertisement
7/7
ഉർവശിയും കല്പനയും കലാരഞ്ജിനിയും അവരുടെ അമ്മ വിജയലക്ഷ്മിക്കൊപ്പം. കുട്ടികളായ കുഞ്ഞാറ്റയും ശ്രീമയിയുമാണ് ചിത്രത്തിലെ മറ്റു രണ്ടുപേർ
മലയാളം വാർത്തകൾ/Photogallery/Buzz/
മാധവനെ കണ്ടതും അടുത്ത് നിന്ന് ഫോട്ടോയെടുത്ത താരപുത്രി; 11 വർഷം മുൻപത്തെ ചിത്രത്തിലെ കുട്ടി ഇന്ന് നായിക