Kalyani Priyadarshan| 'സിൻഡ്രല്ല ഫ്രം കേരള' ; സാരിയിൽ അതീവ സുന്ദരിയായി കല്യാണി പ്രിയദർശൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
മഞ്ഞ നിറത്തിലുള്ള സാരിയും മൾട്ടി കളറിലുള്ള ബ്ലൗസുമാണ് കല്യാണി അണിഞ്ഞിരിക്കുന്നത്
advertisement
1/6

തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. അച്ഛനും അമ്മയും സിനിമയിൽ സംവിധായകനും നായികയും ആയിരുന്നതിനാൽ കല്യാണിയ്ക്ക് സിനിമയിലേക്ക് വളരെ വേഗത്തിൽ എത്താമായിരുന്നു. എന്നാൽ, സിനിമയിൽ നിലനിൽപ് വളരെ പ്രശ്നമുള്ളതായിരുന്നു.
advertisement
2/6
സിനിമയിലെ നിലനിൽപ് പൊരുതി നേടിയതാണെന്ന് കല്യാണി തന്നെ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി സിനിമയിൽ ഇടവേള എടുത്തിരിക്കുകയാണ് കല്യാണി. സിനിമയിൽ സജീവമല്ലെങ്കിലും നടിയുടെ ഓരോ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ അറിയിക്കാറുണ്ട്. കൂടാതെ, ചിത്രങ്ങളും നടി പങ്കുവയ്ക്കാറുണ്ട്.
advertisement
3/6
ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കിട്ടിരിക്കുകയാണ് കല്യാണി. മഞ്ഞ നിറത്തിലുള്ള സാരിയും മൾട്ടി കളറിലുള്ള ബ്ലൗസുമാണ് കല്യാണി അണിഞ്ഞിരിക്കുന്നത്.
advertisement
4/6
ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധിപേരാണ് കല്യാണിയ്ക്ക് പ്രശംസയുമായി എത്തിയത്. ക്യൂട്ടായിട്ടുണ്ട്, സിൻഡ്രല്ല ഫ്രം കേരള, എന്തോരു ഭംഗി എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.
advertisement
5/6
ദിവസങ്ങൾക്ക് മുമ്പായിരുന്നു കല്യാണിയുടെ 32-ാം പിറന്നാൾ. കല്യാണിയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രം പ്രിയദർശൻ പങ്കുവച്ചിരുന്നു.
advertisement
6/6
ചോക്ലേറ്റ് കേക്കിന് മുന്നിൽ നിറ ചിരിയുമായി ഇരിക്കുന്ന കല്യാണിയേയും സമീപത്തായി സഹോദരൻ സിദ്ധാർത്ഥിനേയും ഭാര്യ മെർലിനേയും പ്രിയദർശനേയും ചിത്രത്തിൽ കാണാമായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Kalyani Priyadarshan| 'സിൻഡ്രല്ല ഫ്രം കേരള' ; സാരിയിൽ അതീവ സുന്ദരിയായി കല്യാണി പ്രിയദർശൻ