കത്രീന മുതൽ ഫറാ ഖാൻ വരെ; 40 വയസ്സിനു ശേഷം അമ്മയായ 8 പ്രമുഖ നടികൾ!
- Published by:Sarika N
- news18-malayalam
Last Updated:
പ്രണയത്തിനും വിവാഹത്തിനും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചുകൊണ്ട് 40 വയസ്സിനു ശേഷം അമ്മമാരായ 8 ബോളിവുഡ് സെലിബ്രിറ്റികൾ
advertisement
1/9

നമ്മുടെ സമൂഹത്തിൽ ഒരു സ്ത്രീയ്ക്ക് വിവാഹിതയാകാനും അമ്മയാകാനും ഒരു പ്രായം നിശ്ചയിച്ചിട്ടുണ്ട്. ഈ ചട്ടക്കൂടുകൾ തകർത്ത് അമ്മയാകാൻ പ്രായപരിധി ഇല്ലെന്ന് തെളിയിച്ച 8 ബോളിവുഡ് സുന്ദരികളെ പരിചയപ്പെടാം. ഈ കഴിഞ്ഞ സെപ്റ്റംബർ 23 ചൊവ്വാഴ്ചയാണ് നടി കത്രീന കൈഫ് (Katrina Kaif ) തന്റെ ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തന്റെ 42 വയസിലാണ് നടി കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.
advertisement
2/9
ബോളിവുഡ് നടി കരീന കപൂർ (Kareena Kapoor)നാല്പതാം വയസ്സിൽ രണ്ടാമതും അമ്മയായി. 2021-ലാണ് കരീന കപൂർ തന്റെ രണ്ടാമത്തെ മകനായ 'ജെഹി'ന് ജന്മം നൽകിയത്. നാല്പതാം വയസ്സിലാണ് താരം വീണ്ടും മാതൃത്വത്തിലേക്ക് കടന്നത്.
advertisement
3/9
ബോളിവുഡ് താരമായ നേഹ ധൂപിയ (Neha Dhupia) 40 വയസ്സുള്ളപ്പോഴാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. നടിയുടെ രണ്ടാമത്തെ മകൻ, ഗുരിഖ്, 2021-ലാണ് ജനിച്ചത്.
advertisement
4/9
ബോളിവുഡ് താരം പ്രീതി സിന്റയും (Preity Zinta) ഭർത്താവ് ജീൻ ഗുഡ്ഇനഫും 46-ാം വയസ്സിൽ മാതാപിതാക്കളായി. 2021 നവംബറിലാണ് വാടക ഗർഭധാരണത്തിലൂടെ (Surrogacy) ഇവർക്ക് ഇരട്ടക്കുട്ടികൾ പിറന്നത്. ആൺകുട്ടിക്കും പെൺകുട്ടിക്കും ജയ്, ജിയ എന്നിങ്ങനെയാണ് താരദമ്പതികൾ പേരിട്ടിരിക്കുന്നത്.
advertisement
5/9
നടി ശിൽപ ഷെട്ടി (Shilpa Shetty) 45-ാം വയസ്സിൽ വാടക ഗർഭധാരണത്തിലൂടെ (Surrogacy) രണ്ടാമതും അമ്മയായി. മകൾ സമീഷ ഷെട്ടി കുന്ദ്ര 2020-ൽ ആണ് ജനിച്ചത്.
advertisement
6/9
ബോളിവുഡ് നടി ബിപാഷ ബസു (Bipasha Basu) 43-ാം വയസ്സിൽ അമ്മയായി. ഭർത്താവ് കരൺ സിംഗ് ഗ്രോവറിനൊപ്പമുള്ള മകൾ 'ദേവി'ക്ക് 2022-ലാണ് താരം ജന്മം നൽകിയത്.
advertisement
7/9
ഫിലിം മേക്കറും, കൊറിയോഗ്രാഫറുമായ ഫറാ ഖാൻ (Farah Khan) 43-ാം വയസ്സിൽ മുന്ന് ഇരട്ടക്കുട്ടികൾക്ക് (Triplets) അമ്മയായി. സിസാർ, അന്യ, ദിവ എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകൾ.
advertisement
8/9
ബോളിവുഡ് നടി ദിയ മിർസ (Dia Mirza) 40 വയസ്സിനടുത്ത് പ്രായമുള്ളപ്പോഴാണ് മകൻ അവ്യാൻ ആസാദിന് ജന്മം നൽകിയത്.
advertisement
9/9
ബോളിവുഡ് നടി അനിത ഹസ്സനന്ദാനിക്ക് (Anita Hassanandani) 40 വയസ്സോടടുത്തപ്പോഴാണ് ആദ്യത്തെ കുഞ്ഞ് പിറന്നത്. മകൻ ആരവ് 2021-ലാണ് ജനിച്ചത്.