'അമ്മേ, ഇത് നമ്മുടെ ദേ പുട്ടിൽ ഉണ്ടോ?' കാവ്യാ മാധവന്റെ ഓസ്‌ട്രേലിയൻ യാത്രയിൽ മേശയിൽ നിറഞ്ഞ ഭക്ഷണത്തിന് മുന്നിൽ മാമാട്ടി
- Published by:meera_57
- news18-malayalam
Last Updated:
മകളെയും കൂട്ടി നടി കാവ്യാ മാധവൻ മറ്റൊരു ഓസ്‌ട്രേലിയൻ ടൂറിലാണിപ്പോൾ
advertisement
1/5

അച്ഛനും അമ്മയും ചലച്ചിത്ര താരങ്ങൾ ആണെങ്കിലും, മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മിക്ക് (Mahalakshmi Dileep) മറ്റു രണ്ടു കാര്യങ്ങളിൽക്കൂടി അഭിമാനിക്കാം. അച്ഛന് സ്വന്തമായി റെസ്റ്റോറന്റും അമ്മയ്ക്ക് വസ്ത്ര ബിസിനസും ഉണ്ട്. നാട്ടിലും വിദേശത്തും പലയിടങ്ങളിലായി മാമാട്ടിക്ക് 'ദേ പുട്ട്' വരെ പോയി ഭക്ഷണം കഴിക്കാം. അമ്മയുടെ ലക്ഷ്യയിലെ വസ്ത്രങ്ങൾ ധരിച്ച് കുട്ടി മോഡലാകാം. ഇതിനിടെ അമ്മാവന്റെ കുടുംബത്തോടൊപ്പം ഇടയ്ക്കിടെ ഓസ്ട്രേലിയ കണ്ടും ആഘോഷിക്കാം. മകളെയും കൂട്ടി നടി കാവ്യാ മാധവൻ (Kavya Madhavan) മറ്റൊരു ഓസ്‌ട്രേലിയൻ ടൂറിലാണിപ്പോൾ. ആ ചിത്രങ്ങൾ കാവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു
advertisement
2/5
മകൾ മഹാലക്ഷ്മിയെ കൂടാതെ കാവ്യക്കൊപ്പം സഹോദരന്റെ മകൾ കൂടിയുണ്ട്. മെൽബണിലെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് ടൂർ നടത്തുന്ന തിരക്കിലാണ് അവർ. മുൻപും കാവ്യ സമയം കിട്ടുമ്പോൾ മകളെയും കൊണ്ട് വിദേശത്തു പോകാറുണ്ട്. കുറച്ച് കൂടുതൽ ദിവസങ്ങൾ ഓസ്ട്രേലിയയിൽ തങ്ങിയ ശേഷം മാത്രമേ കാവ്യാ മാധവൻ മടങ്ങിവരൂ. കേരളത്തിലും ചെന്നൈയിലുമായി മാറിമാറിയുള്ള ജീവിതമാണ് കുടുംബത്തിന്. അതിനിടയിൽ ഇടയ്ക്കിടെ വിദേശ യാത്രയും കൂടിയുണ്ടാവും (തുടർന്ന് വായിക്കുക)
advertisement
3/5
വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും ഇന്നും കാവ്യാ മാധവന്റെ ഫാൻസിന്റെ എണ്ണത്തിന് തെല്ലും കുറവില്ല. ഈ ചിത്രങ്ങളുടെ താഴെയും അവരുടെ സാന്നിധ്യം പ്രകടമാണ്. ഓസ്‌ട്രേലിയൻ ടൂറിൽ ദിലീപ് കൂടെക്കൂടാറില്ല. ഷൂട്ടിങ്ങും മറ്റു തിരക്കുകളുമായി നാട്ടിൽ തന്നെയാകും. ഇത്തവണയും ആ പതിവ് തെറ്റിയില്ല. മീനാക്ഷിയും നാട്ടിൽ തന്നെയാകും
advertisement
4/5
പുട്ടിൽ പല വെറൈറ്റി എന്ന തീം കേരളത്തിൽ അവതരിപ്പിച്ച ദിലീപിന്റെ 'ദേ പുട്ട്' ഇന്ന് നാട്ടിലും വിദേശത്തും ഹിറ്റാണ്. പണ്ട് കാവ്യാ മാധവനെയും കൊണ്ട് 'ദേ പുട്ടിൽ' നിന്നും ഭക്ഷണം കഴിക്കുന്ന ദിലീപിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ ഓസ്ട്രേലിയയിലെ മെൽബണിൽ തീർത്തും വ്യത്യസ്തമായ ഒരു വിഭവത്തിന്റെ മുന്നിലാണ് കാവ്യയും മകളും അനന്തരവളും. സംഗതി സീഫുഡ് ആണ്. എന്നാൽ, തീന്മേശയിൽ വിളമ്പുന്നു എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ പ്രയോഗത്തിൽ വരുത്തിയിട്ടുണ്ട് ഇവിടെ. പാത്രത്തിലേക്ക് വിളമ്പുന്നതിനു പകരം മേശയിൽ വിശാലമായി നിരത്തിയിട്ടുള്ള ഭക്ഷണത്തിന് മുന്നിലാണ് മൂവരും. കുട്ടികൾ രണ്ടുപേരുടെയും കയ്യിൽ ഐസ്ക്രീം കൂടിയുണ്ട്. എന്നിരുന്നാലും ഏറ്റവും കൂടുതൽ അമ്പരപ്പ് കാവ്യാ മാധവന്റെ മുഖത്താണ്
advertisement
5/5
ചേച്ചി മീനാക്ഷി പഠനവുമായി മുഴുകിയെങ്കിൽ, മഹാലക്ഷ്മിക്ക് ഇപ്പോഴേ അൽപ്പം അഭിനയമൊക്കെ വശമുണ്ട്. ഫോൺ കൈയിലെടുത്താൽ അന്നേരം തന്നെ വ്ലോഗർ മഹാലക്ഷ്മി എന്ന് പറഞ്ഞ് കയ്യിൽതടയുന്ന ക്യാമറയുമായി മാമാട്ടി വ്‌ളോഗിംഗ് തുടങ്ങും എന്ന് അച്ഛൻ ദിലീപ് പറഞ്ഞിട്ടുണ്ട്. പോരെങ്കിൽ, കുഞ്ഞ് മാമാട്ടിക്ക് ക്യാമറയുടെ മുന്നിൽ വരാൻ കാവ്യാ മാധവന്റെ ലക്ഷ്യയിൽ അവസരമുണ്ട്. മീനാക്ഷിയും മാമാട്ടിയും കൂടി പരമ്പരാഗത വസ്ത്രങ്ങളിൽ മോഡൽ ആയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
'അമ്മേ, ഇത് നമ്മുടെ ദേ പുട്ടിൽ ഉണ്ടോ?' കാവ്യാ മാധവന്റെ ഓസ്‌ട്രേലിയൻ യാത്രയിൽ മേശയിൽ നിറഞ്ഞ ഭക്ഷണത്തിന് മുന്നിൽ മാമാട്ടി