Kavya Madhavan | ദിലീപ് കാവ്യയെ വിവാഹശേഷം വീട്ടിലിരുത്തി; ഈ വാദത്തിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് കാവ്യാ മാധവൻ
- Published by:meera_57
- news18-malayalam
Last Updated:
2016ലായിരുന്നു ദിലീപ്, കാവ്യാ മാധവൻ വിവാഹം. ഇതിനു ശേഷം കാവ്യ അഭിനയിക്കാത്തതിന് കാരണം ദിലീപ് ആണോ?
advertisement
1/6

സൂപ്പർഹിറ്റിൽ നിന്നും സൂപ്പർഹിറ്റിലേക്കുള്ള യാത്രയായിരുന്നു നടി കാവ്യാ മാധവന്റെ ഓരോ സിനിമയും. ജോഡിയായി ദിലീപ് എങ്കിൽ, പറയേണ്ട കാര്യമില്ല. ദിലീപിന്റെ സഹോദരിയായും, കാമുകിയായും ഭാര്യയായും കാവ്യാ മാധവൻ നിറഞ്ഞാടിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ സ്വർണക്കിലുക്കം നേടി എന്ന് പറയുന്നതിൽ തെറ്റില്ല. ഒരുകാലത്തെ മലയാളി സ്ത്രീ സങ്കല്പത്തിന്റെ ഉത്തമോദാഹരണമായിരുന്നു കാവ്യാ മാധവൻ. അരക്കെട്ടും കഴിഞ്ഞ് നീണ്ടു കിടക്കുന്ന ഇടതൂർന്ന തലമുടിയും വാലിട്ടെഴുതിയ കണ്ണുകളും, മനോഹരമായ പുഞ്ചിരിയും ബിഗ് സ്‌ക്രീനിൽ കാണാൻ വേണ്ടി മാത്രം ടിക്കറ്റ് എടുത്തവരുണ്ട്. ആ കാവ്യ ഇന്നിപ്പോൾ സിനിമയുടെ അയല്പക്കത്തു പോലും നിൽക്കാതെ മാറിനടപ്പാണ്
advertisement
2/6
കാവ്യയുടെ കരിയറിലെ ഇതുവരെയുള്ള സിനിമകളുടെ പട്ടിക എടുത്താൽ, ബാലതാരങ്ങളിൽ ഒരാളായി അഭിനയിച്ച ആദ്യ ചിത്രം മുതൽ, ഏറ്റവും ഒടുവിൽ അഭിനയിച്ച സിനിമ വരെ നടൻ ദിലീപിന്റേതാണ്. 'പൂക്കാലം വരവായി' സിനിമയിലെ കൊച്ചുകുട്ടികളിൽ ഒരാളായി കാവ്യ വേഷമിടുമ്പോൾ ഇതേ സിനിമയിൽ അസിസ്റ്റന്റ് ആയി ദിലീപ് പ്രവർത്തിച്ചിരുന്നു. പിന്നീട് കാവ്യ നായികയായപ്പോൾ 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' ദിലീപ് നായകനായി. 'പിന്നെയും' എന്ന ഏറ്റവും അവസാനത്തെ ചിത്രത്തിലും ദിലീപ്-കാവ്യാ ജോഡികൾ വെള്ളിത്തിരയിലെത്തി
advertisement
3/6
അക്കാലങ്ങളിൽ യുവാക്കൾക്ക് കാവ്യ എന്ന നടി ഹരമായിരുന്നു എങ്കിലും, കുടുംബപ്രേക്ഷകരുടെ ഇഷ്‌ടനായികയായിരുന്നു എന്നുവേണം കാവ്യയെ വിശേഷിപ്പിക്കാൻ. എല്ലാവർക്കും അടുത്ത വീട്ടിലെ പെൺകുട്ടിയായി തോന്നിച്ച നടിയായിരുന്നു കാവ്യ. കാവ്യാ മാധവന്റെ സിനിമകളുടെ പട്ടിക പരിശോധിച്ചാൽ ഒരു കാര്യം മനസിലാകും. ഏതൊരു താരവും ആഗ്രഹിക്കുന്ന തരത്തിലാണ് അവരുടെ സിനിമകൾ. ബഹുഭൂരിപക്ഷവും സൂപ്പർഹിറ്റുകൾ. ശ്രദ്ധിക്കപ്പെടാതെ പോയി എന്ന് വിളിക്കാൻ പേരിനു പോലും ഒരു സിനിമയില്ല. സൂപ്പർ താരങ്ങളുടെ ഒപ്പവും അന്നത്തെ യുവനടന്മാരുടെ കൂടെയും കാവ്യ നായികയായി
advertisement
4/6
2016ലായിരുന്നു ദിലീപ്, കാവ്യാ മാധവൻ വിവാഹം. ഒരു സർപ്രൈസ് വിവാഹമായി നടത്തിയ ചടങ്ങിൽ, വിവാഹദിവസം രാവിലെ ഫേസ്ബുക്ക് ലൈവ് വഴി താൻ വിവാഹിതനാവാൻ പോകുന്ന വിവരം ദിലീപ് പ്രഖ്യാപിക്കുകയായിരുന്നു. വധു കാവ്യാ മാധവനെന്നും. ഈ വിവാഹം നടന്നതില്പിന്നെ ദിലീപ് സിനിമയിൽ സജീവമായി എങ്കിലും, കാവ്യാ മാധവൻ പൂർണമായും സിനിമയിൽ നിന്നും മാറി. മിനി സ്‌ക്രീനിലോ, റിയാലിറ്റി ഷോകളിലോ പോലും കാവ്യയെ പിന്നീട് കണ്ടില്ല. മകൾ മാമാട്ടി എന്ന മഹാലക്ഷ്മിയുടെ അമ്മയായതിൽ പിന്നെ മകളെ വളർത്തുന്ന ചുമതലകളിൽ കാവ്യ മുഴുകി
advertisement
5/6
വിവാഹം കഴിഞ്ഞതില്പിന്നെ കാവ്യ സിനിമയിൽ വരാത്തതിന് പഴി കേട്ടതു മുഴുവനും ദിലീപായിരുന്നു. കാവ്യയെ വീട്ടിലിരുത്തി എന്നായിരുന്നു പ്രധാന ആക്ഷേപം. വിവാഹം കഴിഞ്ഞശേഷം ദിലീപിന്റെ മുൻഭാര്യയായ മഞ്ജു വാര്യരും സിനിമയിൽ അഭിനയിച്ചിരുന്നില്ല. ഇത് രണ്ടും ചേർത്ത് വായിച്ചാണ് പലരും വിധിയെഴുതിയത്. അടുത്തിടെ കാവ്യ ഒരു ഉദ്‌ഘാടന പരിപാടിയിൽ ഗസ്റ്റ് ആയി എത്തിയിരുന്നു. അവിടെ വച്ച് തന്നെക്കുറിച്ച് കാവ്യാ മാധവൻ ചില കാര്യങ്ങൾ പൊതുവായി ഏവരെയും അറിയിക്കുകയായിരുന്നു. ദിലീപേട്ടൻ പങ്കെടുക്കേണ്ട പരിപാടിയായിരുന്നു ഇത്. അദ്ദേഹത്തിന് വരാൻ പറ്റാതായപ്പോൾ കാവ്യയെ അങ്ങോട്ട് അയച്ചതാണെന്നും അവർ വ്യക്തമാക്കി
advertisement
6/6
'ഹരിയേട്ടൻ വളരെ വേണ്ടപ്പെട്ട ആളാണ്. എനിക്ക് നോ പറയാൻ പറ്റില്ല. നീ പോണം' എന്ന് പറഞ്ഞാണ് യു.കെയിലേക്ക് പോകേണ്ട ദിലീപ് ഭാര്യ കാവ്യയെ തനിക്കു പകരം പരിപാടിയിലേക്ക് അയച്ചത്. 'ഒരിക്കലും ദിലീപേട്ടനല്ല എന്നെ വീട്ടിൽ നിർത്തിയത്. മകളെ നോക്കണം, ആ കാലഘട്ടം നന്നായി അനുഭവിച്ചറിയണം എന്ന എന്റെ ആഗ്രഹത്താൽ ഞാൻ മാറി നിൽക്കുകയായിരുന്നു. അതിനായി ബ്രേക്ക് എടുത്തു," എന്ന് കാവ്യ. ഈ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Kavya Madhavan | ദിലീപ് കാവ്യയെ വിവാഹശേഷം വീട്ടിലിരുത്തി; ഈ വാദത്തിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് കാവ്യാ മാധവൻ