Meenakshi Dileep | 25-ന്റെ തിളക്കത്തിൽ മീനാക്ഷി ദിലീപ്; പിറന്നാൾ ആഘോഷമാക്കി കാവ്യ
- Published by:Sneha Reghu
- news18-malayalam
Last Updated:
'മോളെ, ചേച്ചിക്ക് കേക്ക് കൊടുക്കൂ' എന്ന് മഹാലക്ഷ്മിയോട് കാവ്യ പറയുന്നതും വീഡിയോയിൽ കേൾക്കാവുന്നതാണ്
advertisement
1/6

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. എംബിബിഎസ് പഠനം പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. സോഷ്യൽമീഡിയയിൽ താരം സജീവമല്ലെങ്കിലും മീനാക്ഷിയുടെ എല്ലാ വിശേഷപ്പെട്ട ദിവസങ്ങളും സമൂഹമാധ്യമങ്ങൾ ആഘോഷമാക്കാറുണ്ട്.
advertisement
2/6
മീനാക്ഷിയുടെ 25-ാം ജന്മദിനമാണിന്ന്. മീനാക്ഷിയ്ക്ക് കാവ്യാമാധവനാണ് ആദ്യം ജന്മദിനാശംസകൾ അറിയിച്ചത്. ദിലീപിനും മഹാലക്ഷ്മിക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പിറന്നാൾ ആശംസകൾ നേർന്നത്. ‘പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകൾ നേരുന്നു' എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മീനാക്ഷി കുറിച്ചത്.
advertisement
3/6
വീട്ടുകാർക്കും അതിഥികൾക്കുമൊപ്പം മീനാക്ഷി കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്. മീനാക്ഷി ആദ്യം കേക്ക് കൊടുത്തത് അച്ഛനാണ്. പിന്നാലെ കാവ്യയ്ക്കും മഹാലക്ഷ്മിയ്ക്കും കേക്ക് നൽകി.
advertisement
4/6
ഇതിന് ശേഷം 'മോളെ, ചേച്ചിക്ക് കേക്ക് കൊടുക്കൂ' എന്ന് മഹാലക്ഷ്മിയോട് കാവ്യ പറയുന്നതും വീഡിയോയിൽ കേൾക്കാവുന്നതാണ്. ചേച്ചിക്ക് വേണ്ടി കുഞ്ഞനുജത്തി കേക്ക് നൽകുമ്പോൾ കൈയ്യടിച്ചു സന്തോഷം പങ്കിടുന്ന കാവ്യയെയും ദിലീപിനെയും വീഡിയോയിൽ കാണാം.
advertisement
5/6
അഭിനയത്തിലും സോഷ്യൽമീഡിയയിലും സജീവമല്ലെങ്കിലും വല്ലപ്പോഴും മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരങ്ങൾക്കുള്ളിൽ വൈറലാകാറുണ്ട്. നൃത്ത വീഡിയോകളും കോമഡി റീൽസുകളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം മീനാക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഡാൻസിൽ മഞ്ജുവിനെ പോലെ തന്നെ ഏറെ താൽപ്പര്യമുണ്ട് മീനാക്ഷിയ്ക്കും. സമൂഹമാധ്യമങ്ങളിൽ ഇടയ്ക്ക് തന്റെ ഡാൻസ് വീഡിയോകളും മീനാക്ഷി പങ്കുവയ്ക്കാറുണ്ട്.
advertisement
6/6
ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ദിലീപ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. എന്നാൽ പതിവുപോലെ മഞ്ജു വാര്യർ പോസ്റ്റൊന്നും പങ്കുവച്ചിട്ടില്ല.
മലയാളം വാർത്തകൾ/Photogallery/Buzz/
Meenakshi Dileep | 25-ന്റെ തിളക്കത്തിൽ മീനാക്ഷി ദിലീപ്; പിറന്നാൾ ആഘോഷമാക്കി കാവ്യ