TRENDING:

കീർത്തി സുരേഷ്: നയൻ‌താര കഴിഞ്ഞാൽ വലിയ പ്രതിഫലമുള്ള മലയാളി നായിക; സിനിമയ്ക്ക് കോടികൾ പരസ്യത്തിന് ലക്ഷങ്ങൾ

Last Updated:
ചുരുങ്ങിയ കാലം കൊണ്ട് കോടികൾ സമ്പാദിച്ച നടി കീർത്തി സുരേഷ്, അടുത്ത ദിവസം ഗോവയിൽ വിവാഹിതയാവുകയാണ്
advertisement
1/6
കീർത്തി സുരേഷ്: നയൻ‌താര കഴിഞ്ഞാൽ വലിയ പ്രതിഫലമുള്ള മലയാളി നായിക; സിനിമയ്ക്ക് കോടികൾ പരസ്യത്തിന് ലക്ഷങ്ങൾ
മലയാളിയായി പിറന്ന് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന മലയാളി നടി ആരെന്ന ചോദ്യത്തിന് മറുപടി ഒന്നേയുള്ളൂ; നയൻ‌താര (Nayanthara). മലയാള സിനിമകളിൽ അത്രയും ഇല്ലെങ്കിലും, അന്യഭാഷാ ചിത്രങ്ങളിൽ പത്തു കോടി രൂപ വരെ പ്രതിഫലം ചോദിച്ചു വാങ്ങുന്ന നടിയാണ് നയൻസ്. നയൻ‌താര കഴിഞ്ഞാൽ വേറെ ഏതൊരു മലയാളി നടിക്കാണ് കൂടുതൽ പ്രതിഫലം എന്ന് ചോദിച്ചാൽ കീർത്തി സുരേഷ് (Keerthy Suresh) എന്നാണ് ഉത്തരം. മലയാളത്തിൽ പൊതുവേ ഒരു കോടിയെങ്കിലും പ്രതിഫലം വാങ്ങുന്ന നടിമാരുണ്ടോ എന്ന് അന്വേഷിച്ചാൽ ലഭിക്കുന്ന മറുപടി തൃപ്തികരമായിരിക്കില്ല. എന്നാൽ, അന്യഭാഷകളിൽ നമ്മുടെ നടിമാർക്ക് മൂല്യം ഏറെയാണ് താനും
advertisement
2/6
അടുത്ത ദിവസം കീർത്തി, സുരേഷ് ആന്റണി തട്ടിൽ വിവാഹം ഗോവയിൽ നടക്കും. വിവാഹത്തിന്റെ തയാറെടുപ്പുകൾ തകൃതിയായി നടന്ന് വരികയാണ്. അതിനു ശേഷം കീർത്തി ആദ്യമായി വേഷമിടുന്ന ബേബി ജോൺ എന്ന ബോളിവുഡ് ചിത്രവും തിയേറ്ററിൽ എത്തും. മലയാളത്തിൽ നിന്നും അടുത്തടുത്തായി ബോളിവുഡ് പ്രവേശം നടത്തിയ താരങ്ങൾ എന്ന പ്രത്യേകതയും നയൻതാരയ്ക്കും കീർത്തി സുരേഷിനും ഉണ്ടെന്നത് തീർത്തും യാദൃശ്ചികം മാത്രം (തുടർന്ന് വായിക്കുക)
advertisement
3/6
കുടുംബത്തിന്റെ അഭിനയ, ചലച്ചിത്ര നിർമാണ പാരമ്പര്യം മാറ്റിനിർത്തിയാലും, ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് ആ വഴി മുതിർന്നപ്പോൾ നായികാ പദവി സ്വന്തമാക്കിയ താരമാണ് കീർത്തി സുരേഷ്. അമ്മ മേനക എൺപതുകൾ വരെ മലയാള സിനിമയിൽ ഹിറ്റ് ചിത്രങ്ങളിലഭിനയിച്ച നായിക നടിയും, പിതാവ് സുരേഷ് കുമാർ പ്രമുഖ ചലച്ചിത്ര നിർമാതാവുമാണ്. കീർത്തിയുടെ ചേച്ചി രേവതിയുടെ പേരിലാണ് കുടുംബത്തിന്റെ നിർമാണ കമ്പനിയായ രേവതി കലാമന്ദിർ വർഷങ്ങളോളം പ്രവർത്തിച്ച് മലയാളത്തിന് ഒരുപിടി വിജയ ചിത്രങ്ങൾ സമ്മാനിച്ചത്
advertisement
4/6
സിനിമയിൽ മാത്രമല്ല, പരസ്യ ചിത്രങ്ങളിലും സിനിമയിൽ തന്നെ ഡബ്ബിങ് ആർട്ടിസ്റ്റായും കീർത്തി സുരേഷ് പ്രവർത്തിച്ചു. അടുത്തിടെ റിലീസ് ചെയ്ത പ്രഭാസ് നായകനായ സിനിമ 'കൽക്കി 2898AD'യിലും കീർത്തി സുരേഷ് ബുജ്ജി എന്ന കഥാപാത്രത്തിന്റെ ശബ്ദമായി. ദേശീയ പുരസ്കാരം ഉൾപ്പെടെ നേടിയ കീർത്തി സുരേഷ്, അതിനു പുറമേ മറ്റു നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിക്കഴിഞ്ഞു. ചെന്നൈയിലും കേരളത്തിൽ തിരുവനന്തപുരത്തുമായാണ് കീർത്തി സുരേഷിന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായത്
advertisement
5/6
ചെന്നൈയിൽ നിന്നും ഫാഷൻ ഡിസൈനിങ്ങിൽ കീർത്തി സുരേഷ് ബിരുദം കരസ്ഥമാക്കി നേരെ സിനിമയിൽ സജീവമാവുകയായിരുന്നു. നന്നായി വയലിൻ വായിക്കാനും കീർത്തി സുരേഷിന് അറിയാം. ഒട്ടേറെ ആഡംബര കാറുകളുടെ ഉടമ കൂടിയാണ് കീർത്തി സുരേഷ്. വോൾവോ S90, BMW 7 സീരീസ് 720Ld, മെഴ്‌സിഡസ് ബെൻസ് AMG GLC43, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയ കാറുകൾ കീർത്തിയുടെ ശേഖരത്തിൽ ഉള്ളതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ BMWന് 1.38 കോടിയാണ് വില. കീർത്തി ഓരോ സിനിമയ്ക്കും പരസ്യ ചിത്രത്തിനും ഈടാക്കുന്ന പ്രതിഫലം എത്രയെന്നും റിപ്പോർട്ട് ഉണ്ട്
advertisement
6/6
കീർത്തി സുരേഷിന്റെ ആകെ മൂല്യം 41 കോടി രൂപയാണ്. മാസവരുമാനം 35 ലക്ഷം രൂപ എന്നാണ് റിപ്പോർട്ട്. വാർഷിക വരുമാനം 15 കോടി. ഒരു സിനിമയ്ക്ക് കീർത്തി സുരേഷിന്റെ പ്രതിഫലം നാല് കോടിയാണ്. പരസ്യചിത്രങ്ങൾക്ക് 30 ലക്ഷം രൂപയും. മലയാളത്തേക്കാൾ അന്യഭാഷകളിൽ സജീവമായ നടിയാണ് കീർത്തി. കീർത്തി വേഷമിട്ട് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം 'വാശി'യായിരുന്നു. ടൊവിനോ തോമസ് ആയിരുന്നു നായകൻ
മലയാളം വാർത്തകൾ/Photogallery/Buzz/
കീർത്തി സുരേഷ്: നയൻ‌താര കഴിഞ്ഞാൽ വലിയ പ്രതിഫലമുള്ള മലയാളി നായിക; സിനിമയ്ക്ക് കോടികൾ പരസ്യത്തിന് ലക്ഷങ്ങൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories