TRENDING:

Keerthy Suresh | വിവാഹത്തിന് കീർത്തി റെഡി; ആദ്യ ചിത്രം പുറത്ത്; വധു തിരക്കിലാണ്

Last Updated:
ഡിസംബർ 12ന് ഗോവയിൽ വച്ചാകും കീർത്തി സുരേഷും ആന്റണി തട്ടിലും തമ്മിലെ വിവാഹം നടക്കുക
advertisement
1/6
Keerthy Suresh | വിവാഹത്തിന് കീർത്തി റെഡി; ആദ്യ ചിത്രം പുറത്ത്; വധു തിരക്കിലാണ്
നടി കീർത്തി സുരേഷിന്റെ (Keerthy Suresh) കാത്തുകാത്തിരുന്ന വിവാഹം ഈ വരുന്ന വ്യാഴാഴ്ച ഗോവയിൽ വച്ച് നടക്കുകയാണ്. കീർത്തിക്കിത് ദീർഘകാലമായുള്ള പ്രണയ സാഫല്യം കൂടിയാണ്. ആന്റണി തട്ടിൽ (Antony Thattil) ആണ് വരൻ. കുടുംബങ്ങളുടെ ആശീർവാദത്തോട് കൂടി നടക്കുന്ന ചടങ്ങിൽ രണ്ടു തരത്തിലാകും വിവാഹം നടക്കുക. വിദേശത്തു വച്ച് നടത്തും എന്ന് തുടക്കത്തിൽ റിപോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും, ഗോവയിലെ ഡെസ്റ്റിനേഷൻ വെഡിങ് സങ്കൽപ്പത്തിലേക്ക് കാര്യങ്ങൾ ഉരുത്തിരിഞ്ഞു വരികയായിരുന്നു. സ്കൂളിൽ പഠിക്കുന്ന നാളുകൾ മുതൽ കീർത്തി സുരേഷും ആന്റണി തട്ടിലും തമ്മിൽ പരിചയമുണ്ട്. പക്ഷേ, ഇവർ ഒന്നിച്ചു പഠിച്ചവരല്ല
advertisement
2/6
കീർത്തി കുറച്ചു കാലങ്ങൾക്ക് മുൻപ് അഭിമുഖം അനുവദിച്ച ഒരു പ്രമുഖ യൂട്യൂബ് ചാനലിന്റെ പേജിലാണ് വിവാഹവാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. പണ്ടും കീർത്തിയുടെ വിവാഹത്തെക്കുറിച്ചുള്ള റിപോർട്ടുകൾ അഭ്യൂഹങ്ങളായി അവസാനിച്ചു എങ്കിലും, ഈ വിവരം കൂടുതൽ സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. അധികം വൈകാതെ വരൻ ആന്റണി തട്ടിൽ എന്ന വിവരവും ദേശീയ മാധ്യമങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തു. ബിസിനസ്സുകാരൻ എന്നതിനുപരി ആന്റണി തട്ടിലിനെ കുറിച്ച് മറ്റു വിവരങ്ങൾ യാതൊന്നും പുറത്തുവന്നിട്ടില്ല. റെഡിറ്റിൽ ചില ഗോസിപ്പുകൾ ഇതിനോടകം തലപൊക്കുകയും ഉണ്ടായി (തുടർന്ന് വായിക്കുക)
advertisement
3/6
ഗോവയിൽ രാവിലെ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടക്കും. കീർത്തിയുടെ ചേച്ചി രേവതിക്ക് ക്ഷേത്രത്തിൽ വച്ചുള്ള താലികെട്ടൽ ചടങ്ങാണ് കുടുംബത്തിന്റെ സാന്നിധ്യത്തിൽ നടന്നത്. പക്ഷേ ഇവിടെ വരൻ മറ്റൊരു മതവിശ്വാസത്തിലായതിനാൽ, ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹങ്ങൾ അരങ്ങേറും. ക്രിസ്ത്യൻ വിവാഹം വൈകുന്നേരം സൂര്യാസ്തമയത്തിന്റെ വേളയിൽ നടക്കുന്ന ബീച്ച് വെഡിങ് ആയിരിക്കാനാണ് സാധ്യത എന്ന് റിപോർട്ടുകൾ വെളിച്ചം വീശുന്നു
advertisement
4/6
കുറച്ചു ദിവസങ്ങൾക്ക് മുൻപ് കീർത്തിയും ആന്റണിയും അഞ്ചു പേരടങ്ങുന്ന സംഘമായി വിവാഹത്തിന്റെ തയാറെടുപ്പുകൾക്കായി ഗോവയിൽ എത്തിയ വിശേഷം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിൽ കുടുംബാംഗങ്ങൾ ആരുമില്ല. വധുവായി കീർത്തിയും വരൻ ആന്റണി തട്ടിലും, അവരുടെ മൂന്നു സുഹൃത്തുക്കളും മാത്രമാണ് ഈ യാത്രയിൽ ടീമായി കൂടെയുണ്ടായിരുന്നത്. കീർത്തി സുരേഷിന്റെ വീട്ടുകാരോ, മറ്റു ബന്ധുക്കളോ യാത്ര ചെയ്ത് ഗോവവരെ എത്തിയ വിവരം ഇതുവരെയും പുറത്തുവന്നിട്ടില്ല. പക്ഷേ വിവാഹത്തിന്റെ തയാറെടുപ്പുകൾ കീർത്തി തുടങ്ങി എന്നതിന്റെ ഒരു ചെറു ദൃശ്യം സോഷ്യൽ മീഡിയയിൽ കീർത്തിയുടെ ഫാൻസ്‌ പേജുകളിലൂടെ റിലീസ് ചെയ്തിട്ടുണ്ട്
advertisement
5/6
വിവാഹവാർത്തയുടെ പിന്നാലെ തന്നെ കീർത്തി സുരേഷിന്റെ വിവാഹക്ഷണക്കത്തും സോഷ്യൽ മീഡിയയിലും ദേശീയ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇതിലാണ് കീർത്തിയുടെ വിവാഹം ഈ വരുന്ന ഡിസംബർ 12നാണ് നടക്കുക എന്ന വിവരം പുറത്തുവന്നത്. വധുവിന്റെ അച്ഛനമ്മമ്മാർ ആയ സുരേഷ് കുമാർ, മേനക എന്നിവരുടെ പേരിലാണ് വിവാഹക്ഷണം. മേനക, സുരേഷ് കുമാർ ദമ്പതികളുടെ രണ്ടു പെൺമക്കളിൽ ഇളയവളാണ് കീർത്തി സുരേഷ്
advertisement
6/6
സിനിമയിലും മറ്റുമെന്ന പോലെ മേക്കപ്പ് ചെയ്യാനും വേണ്ടി തയാറായി ഇരിക്കുന്ന കീർത്തിയുടെ ഒരു ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്, മേക്കപ്പ് ഗൗണിന്റെ പിറകെ 'കിറ്റി' എന്ന കീർത്തിയുടെ ഓമനപ്പേര് കുറിച്ചിട്ടുണ്ട്. വിവാഹത്തിന് തലേദിവസങ്ങളിൽ നടക്കാറുള്ള ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകൾ ഏതിലെങ്കിലും കീർത്തി തയാറെടുക്കുന്നതാകാം ഈ ചിത്രം. ഇതേ മാസം തന്നെ കീർത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'ബേബി ജോൺ' തിയേറ്ററിലെത്തുന്നുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Keerthy Suresh | വിവാഹത്തിന് കീർത്തി റെഡി; ആദ്യ ചിത്രം പുറത്ത്; വധു തിരക്കിലാണ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories