മലയാളത്തിലെ സൂപ്പർ സ്റ്റാറുകളേക്കാൾ അഞ്ച് ഗജവീരന്മാർ; ഒന്നാമന് ഒരു ദിവസം ആറര ലക്ഷം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടറും പരിശോധിച്ച് ഉറപ്പിച്ച ശേഷമേ ആനകളെ ഉത്സവത്തിന് എഴുന്നള്ളിക്കാൻ അനുവദിക്കൂ
advertisement
1/6

കേരളത്തിലെ ഉത്സവങ്ങളിലെ പ്രധാന കാഴ്ചയാണ് നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാർ നിരന്നു നിൽക്കുക്കുന്നത്. ആനകളെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിനുള്ള എക്കത്തുകയും വർഷാവർഷം വർദ്ധിക്കുകയാണ്. കേരളത്തിലെ സൂപ്പർ സ്റ്റാറുകളായ ആനകളുടെ ഏക്കത്തുക ലക്ഷത്തിന് മുകളിലാണ്. കേരളത്തിലെ സെലിബ്രേറ്റി ആനകളെക്കുറിച്ചറിയാം.
advertisement
2/6
തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ, പാമ്പാടി രാജൻ, തൃക്കടവൂർ ശിവരാജു, പുതുപ്പള്ളി കേശവൻ, ചിറക്കൽ കാളിദാസൻ എന്നീ അഞ്ച് ആനകളാണ് കേരളത്തിലെ ഗജവീരൻമാരിലെ സൂപ്പർ സ്റ്റാറുകളായി അറിയപ്പെടുന്നത്. ഒരു ദിവസത്തെ എഴുന്നള്ളിപ്പിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് 6.75 ലക്ഷം രൂപയാണ് എക്കത്തുക. സമീപകാലത്തെ റെക്കോഡ് തുകയായിരുന്നു ഇത്. ഗുരുവായുർ ദേവസ്വത്തിന്റെ ആനകൾക്കെല്ലാം ലക്ഷത്തിന് മുകളിലാണ് ഏക്കത്തുക ലഭിക്കാറുള്ലത്.
advertisement
3/6
മറ്റൊരു സെലിബ്രേറ്റി ആനയാണ് പാമ്പാടി രാജൻ. കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലെയും നിറ സാന്നിധ്യമാണ് ഈ ഗജവീരൻ. തലപ്പൊക്കമുള്ള നാടൻ ആനകളിൽ മുൻ നിരയിലാണ് പാമ്പാടി രാജന്റെ സ്ഥാനം.
advertisement
4/6
കൊല്ലം ജില്ലയില തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ആനയായ തൃക്കടവൂർ ശിവരാജുവിനെയാണ് 2023ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ആനകളിൽ ഏറ്റവും തലയെടുപ്പുള്ള ആനയായി തിരഞ്ഞെടുത്തത്. ശിവരാജുവിനെ ഗജരാജ പട്ടം നൽകി ദേവസ്വം ബോർഡ് ആദരിക്കുകയും ചെയ്തിരുന്നു. 10 അടി 2ഇഞ്ച് ഉയരമുള്ള ശിവരാജു കേരളത്തിലെ ഉത്സവങ്ങളിലെ നിറ സാന്നിധ്യമാണ്
advertisement
5/6
കേരളത്തിൽ എറെ ആരാധകരുള്ള മറ്റൊരു സെലിബ്രേറ്റി ആനയാണ് ചിറയ്ക്കൽ കാളിദാസൻ. ഇന്ത്യയിൽ ഏറ്റവും പൊക്കമുള്ള ആനകളിൽ മൂന്നാം സ്ഥാനമുള്ള കാളിദാസൻ 2017ൽ പുറത്തിറങ്ങിയ ബാഹുബലി 2 എന്ന ചിത്രത്തിലും സാന്നിദ്യമറിയിച്ചിട്ടുണ്ട്. ഉത്സവപ്പറമ്പുകളിൽ തലപ്പൊക്കത്തോടെ നിൽക്കുന്ന പുതുപ്പള്ളി കേശവനും കേരളത്തിൽ ഒരുപാട് ആരധകരെ സമ്പാദിച്ചിട്ടുള്ള ആനയാണ്.
advertisement
6/6
ആനയുടമകൾക്കെല്ലാം ആനയെ പാട്ടത്തിന് നൽകാനാണ് കൂടുതലും താത്പര്യം. പാപ്പാന്റെ ചെലവും ആനയുടെ ചെലവുമെല്ലാം ഉത്സവ പരിപാടി ബുക്ക് ചെയ്യുന്ന ഏജന്‍റാണ് വഹിക്കേണ്ടത്. വലിയ തുകകളാണ് പാട്ടത്തിന് നൽകുമ്പോൾ ലഭിക്കുന്നത് എന്നതിനാൽ ഉടമകൾക്കും ഇതിനോടാണ് താത്പര്യം. വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടറും പരിശോധിച്ച് ഉറപ്പിച്ച ശേഷമേ ആനകളെ ഉത്സവത്തിന് എഴുന്നള്ളിക്കാൻ അനുവദിക്കൂ.എഴുന്നള്ളിക്കാൻ പ്രത്യേകം മാർഗ നിർദ്ദേശങ്ങളും ഉണ്ട്. കേരളത്തിൽ ആകെ 430 നാട്ടാനകൾ ഉണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. ഇതിൽ 100-150 ആനകൾ മാത്രമെ ഉത്സവ എഴുന്നള്ളത്തുകളിൽ പങ്കെടുക്കാറുള്ളു
മലയാളം വാർത്തകൾ/Photogallery/Buzz/
മലയാളത്തിലെ സൂപ്പർ സ്റ്റാറുകളേക്കാൾ അഞ്ച് ഗജവീരന്മാർ; ഒന്നാമന് ഒരു ദിവസം ആറര ലക്ഷം