TRENDING:

ഷാരൂഖിന്‍റെ ഉറ്റസുഹൃത്ത് കരൺ ജോഹറോ കാജോളോ ജൂഹി ചൗളയോ അല്ല; പിന്നെ ആര്?

Last Updated:
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, മുംബൈയിലെ ഒരു ജനപ്രിയ റെസ്റ്റോറന്റിൽ ഷാരൂഖും ഉറ്റസുഹൃത്തായ നടിയും അപ്രതീക്ഷിതമായി ഒത്തുകൂടി
advertisement
1/6
ഷാരൂഖിന്‍റെ ഉറ്റസുഹൃത്ത് കരൺ ജോഹറോ കാജോളോ ജൂഹി ചൗളയോ അല്ല; പിന്നെ ആര്?
ബോളിവുഡിൽ കരൺ ജോഹർ, ഫറാ ഖാൻ, ജൂഹി ചൗള, കാജോൾ തുടങ്ങിയവരുമായുള്ള ഷാരൂഖ് ഖാന്റെ സൗഹൃദം ഏറെ പ്രസിദ്ധമാണ്. ഇവരുമായൊക്കെ കിങ് ഖാൻ ഏറെ അടുത്ത ബന്ധമാണ് പുലർത്തിയത്. അത് സിനിമയ്ക്ക് പുറത്തെ ചടങ്ങുകളിലും ബിസിനസിലും ഐപിഎല്ലിലുമൊക്കെ നാം കണ്ടതാണ്. എന്നാൽ ഷാരൂഖിന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് ഇവരാരുമല്ല. ബാരി ജോണിന്റെ തിയറ്റർ ഗ്രൂപ്പിലെ ബാച്ച് മേറ്റായ ദിവ്യ സേത്താണ് ഷാരൂഖിന് ഏറ്റവും പ്രിയപ്പെട്ട ആൾ.
advertisement
2/6
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, മുംബൈയിലെ ഒരു ജനപ്രിയ റെസ്റ്റോറന്റിൽ ഷാരൂഖും ദിവ്യയും അപ്രതീക്ഷിതമായി ഒത്തുകൂടി. കിംഗ് ഖാൻ പെട്ടെന്ന് ഒരു സെൽഫിയിലൂടെ ആ നിമിഷം പകർത്തി, ദിവ്യയെ തന്റെ 'ഏറ്റവും നല്ല സുഹൃത്ത്' എന്ന കമന്‍റോടെ അത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
advertisement
3/6
ദിവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പും ഷാരൂഖ് ഖാൻ പങ്കുവെച്ചിട്ടുണ്ട്. തന്നെ അഭിനയം പഠിപ്പിച്ചത് ദിവ്യയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ദിവ്യയോട് നന്ദി പറഞ്ഞുകൊണ്ട് ഷാരൂഖ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ അവർ വീണ്ടും തമ്മിൽ കണ്ടുമുട്ടിയ ചിത്രം പങ്കുവച്ചു, കിംഗ് ഖാൻ എഴുതി, “എന്നെ അഭിനയം പഠിപ്പിച്ച എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ദിവ്യ. ദിവ്യ പറഞ്ഞുതന്നതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് അഭിനയത്തിൽ മുന്നോട്ടുപോയത്."- ഷാരൂഖ് കുറിച്ചു.
advertisement
4/6
ടെലിവിഷൻ ഷോകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദിവ്യ സേത്ത്. ഷാരൂഖ് ഖാനുമായുള്ള അവരുടെ ബന്ധം വളരെ കാലം മുതൽക്കേ പ്രശസ്തമാണ്. നാടകപഠന ക്ലാസിലാണ് ഇവരുടെ ബന്ധം ആരംഭിക്കുന്നത്. 1988-ൽ ലേഖ് ടണ്ടൻ സംവിധാനം ചെയ്ത ദിൽ ദാര്യ എന്ന ടിവി സീരിയലിലും ഇരുവരും ഒരുമിച്ചിട്ടുണ്ട്. എന്നാൽ ഷാരൂഖ് സിനിമകളുടെ ലോകത്തേക്ക് മാറുകയും ഒരു ബോളിവുഡ് സൂപ്പർസ്റ്റാറായി മാറുകയും ചെയ്തു, ദിവ്യ മിനിസ്ക്രീനിൽ തന്റെ കരിയർ തുടർന്നു.
advertisement
5/6
അധികാര്, ദരാർ, സ്പർശ് തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെയാണ് ദിവ്യ സേത്ത പ്രശസ്തയായത്. അഞ്ച് വർഷത്തെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത ശേഷം അവർ ബോളിവുഡിലേക്ക് എത്തി. ഇംഗ്ലീഷ് വിംഗ്ലീഷ്, ദിൽ ധഡക്‌നേ ദോ, ജബ് വി മെറ്റ്, സർദാർ കാ ഗ്രാൻഡ്‌സൺ എന്നീ സിനിമകളിൽ അവർ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തു. കൂടാതെ, സിറ്റി ഓഫ് ഡ്രീംസ്, ദുരംഗ, ദ മാരീഡ് വുമൺ, സാൻഡ്‌വിച്ച്ഡ് ഫോറെവർ തുടങ്ങിയ നിരവധി വെബ് സീരീസുകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.
advertisement
6/6
അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിന്റെ റിലീസിനായി ഷാരൂഖ് ഖാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നയൻതാര, വിജയ് സേതുപതി, സന്യ മൽഹോത്ര, പ്രിയാമണി, സുനിൽ ഗ്രോവർ, യോഗി ബാബു, റിധി ദോഗ്ര എന്നിവരുൾപ്പെടെ വൻതാരനിരയാണ് ജവാനിലുള്ളത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ഷാരൂഖിന്‍റെ ഉറ്റസുഹൃത്ത് കരൺ ജോഹറോ കാജോളോ ജൂഹി ചൗളയോ അല്ല; പിന്നെ ആര്?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories