'ആ സമ്മാനം അയച്ചത് ഞാനല്ല, അനുഷ്‌കയുടെ പണിയാണ്';വിരാട് കോലി
- Published by:Sarika KP
- news18-malayalam
Last Updated:
കോലി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
advertisement
1/7

ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും (Virat Kohli) നടിയായ ഭാര്യ അനുഷ്ക ശർമയും (Anushka Sharma) ഇരുവർക്കും രണ്ട് മക്കളാണുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും മക്കളുടെ വിശേഷങ്ങൾ ഒന്നും താരങ്ങൾ പങ്കവയ്ക്കാറില്ല.
advertisement
2/7
പാപ്പരാസികളിൽ നിന്നും മക്കളെ അകറ്റി നിർത്തിയിരുന്നു. ഇതിനു പിന്നാലെ മക്കളായ അകായിയുടേയും വാമികയുടേയും ചിത്രങ്ങളും വീഡിയോകളും പകര്‍ത്താതെ അവരുടെ സ്വകാര്യത കാത്തുസൂക്ഷിച്ചതിനു അനുഷ്‌ക ശര്‍മയും വിരാട് കോലിയും പാപ്പരാസികള്‍ക്ക് സമ്മാനം നൽകിയിരുന്നു.
advertisement
3/7
ഒരു പൗച്ച്, സ്മാർട്ട് വാച്ച് തുടങ്ങിയവായിരുന്നു ഗിഫ്റ്റ് ഹാമ്പറിൽ. കൂടെ ‘ഞങ്ങളുടെ കുട്ടികളുടെ സ്വകാര്യതയെ മാനിച്ചതിനും എപ്പോഴും സഹകരിച്ചതിനും നന്ദി, സ്നേഹത്തോടെ അനുഷ്കയും വിരാടും’ എന്നായിരുന്നു സമ്മനത്തിനൊപ്പം പങ്കുവെച്ച കുറിപ്പിൽ.
advertisement
4/7
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇരുവരെയും അഭിനന്ദിച്ച് പ്രേക്ഷകരും എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ അത് തന്റെ പണിയല്ലെന്നും അനുഷ്‌കയുടെ പണിയാണെന്നുമാണ് കോലി പറയുന്നത്.
advertisement
5/7
കഴിഞ്ഞ ദിവസം ട്വന്റി-20 ലോകകപ്പിന്റെ ഭാഗമായി ന്യൂയോര്‍ക്കിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഈ സമ്മാനത്തിന് പാപ്പരാസികള്‍ കോലിയോട് നന്ദി പറഞ്ഞപ്പോഴാണ് താരത്തിന്റെ പ്രതികരണം.
advertisement
6/7
നിങ്ങള്‍ നല്‍കിയ സമ്മാനം വളരെ മനോഹരമായിരുന്നു' എന്നാണ് പാപ്പരാസികള്‍ കോലിയോട് പറഞ്ഞത്. എന്നാല്‍ താനല്ല ആ സമ്മാനം അയച്ചതെന്നും അനുഷ്‌കയാണെന്നുമായിരുന്നു കോലിയുടെ മറുപടി.
advertisement
7/7
'ഞാനല്ല ആ സമ്മാനം തന്നത്, മാം ആണ്' എന്ന് കോലി പറയുന്നത് വീഡിയോയില്‍ കാണാം. ഈ വിഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.