'ഭർത്താവ് മരിച്ചെന്ന് കരുതി അവർക്ക് ജീവിക്കണ്ടേ?' ബ്രൈഡൽ ലുക്കിൽ അണിഞ്ഞൊരുങ്ങി രേണു സുധി
- Published by:Sneha Reghu
- news18-malayalam
Last Updated:
വിമർശകരുടെ വായടിപ്പിക്കുന്ന തരത്തിലെ മറുപടി നൽകിയിരിക്കുകയാണ് രേണു സുധി
advertisement
1/5

സോഷ്യൽ മീഡിയയിലൂടെ നിരവധി വിമർശനങ്ങൾ നേരിടുന്ന ആളാണ് അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സമൂഹമാദ്ധ്യമങ്ങളിലൂടെ എന്തെങ്കിലും വീഡിയോ പങ്കുവച്ചാൽ വിധവ ചിരിക്കരുത്, സന്തോഷത്തോടെ ഇരിക്കരുത് എന്ന രീതിയിലുള്ള വിമർശനങ്ങളാണ് രേണുസുധിക്ക് നേരെ ഉയരുന്നത്.
advertisement
2/5
എന്നാൽ, വിമർശകരുടെ വായടിപ്പിക്കുന്ന തരത്തിലെ മറുപടി നൽകിയിരിക്കുകയാണ് രേണു സുധി. ബ്രൈഡൽ ലുക്കിലെ ചിത്രങ്ങളാണ് രേണു സുധി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മഞ്ഞയിൽ ഗോൾഡൻ കസവുള്ള പട്ടുസാരിയാണ് രേണുവിന്റെ ഔട്ടഫിറ്റ്. സാരിക്ക് കോൺട്രാസറ്റായി ചുവപ്പ് ബ്ലൗസും അണിഞ്ഞിരുന്നു.
advertisement
3/5
ഇതിനോടൊപ്പം സാരിക്ക് മാച്ചിങ്ങായി ആന്റിക് ആഭരണങ്ങളും സ്റ്റെൽ ചെയ്തിട്ടുണ്ട്. മുത്തുകൾ പതിച്ച വലിയ ജിമിക്കി കമ്മലും നെറ്റിച്ചുട്ടിയും ഹിപ് ചെയ്നും വളകളും രേണുവിന് ഒരു വധുവിന്റെ ലുക്ക് നൽകി. ഇതിനോടൊപ്പം സിംപിൾ മേക്കപ്പാണ് ഉപയോഗിച്ചിരുന്നത്. ഐ ലൈനറും മസ്കാരയും ഐലാഷസും ഉപയോഗിച്ചിരുന്നു. പിന്നിയിട്ട മുടിയിൽ ചുവപ്പ്, ലൈറ്റ് റോസ് നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
advertisement
4/5
ബ്രെഡൽ ഫോട്ടോ ഷൂട്ടിനായി ഒരുങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും രേണു തന്നെ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റായ സുജ അഖിലേഷാണ് രേണുവിനെ സുന്ദരിയാക്കിയത്. രേണു സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത് വന്നിരുന്നു.
advertisement
5/5
'ഭർത്താവ് മരിച്ചു പോയെന്ന് വെച്ച് അവർക്ക് ഇഷ്ടം ഉള്ള പോലെ ജീവിക്കാൻ പാടില്ലേ ?, ഭർത്താവ് മരിച്ചാൽ വെള്ള സാരി ഉടുത്ത് നിക്കണോ ഒന്ന് ഒരുങ്ങി നടക്കാൻ പാടില്ലേ..., അടിപൊളി നന്നായിട്ടുണ്ട്, ഭർത്താവിന്റെ മരണം വിറ്റു ജീവിക്കുന്നവൾ....നാടകം കഴിഞ്ഞില്ലേ?' എന്നിങ്ങനെ രേണുവിനെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് ഫോട്ടോകൾക്കും വീഡിയോയ്ക്കും താഴെ നിറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഭർത്താവ് മരിച്ചെന്ന് കരുതി അവർക്ക് ജീവിക്കണ്ടേ?' ബ്രൈഡൽ ലുക്കിൽ അണിഞ്ഞൊരുങ്ങി രേണു സുധി