TRENDING:

അഭിനയം വിട്ട് രാഷ്ട്രീയത്തിൽ, 56-ാം വയസിൽ 28 കാരിയുമായി രണ്ടാം വിവാഹം; 183-ലധികം ചിത്രങ്ങളിൽ അഭിനയിച്ച പ്രമുഖ നടൻ!

Last Updated:
സിനിമയിൽ എത്തുന്നതിനുമുമ്പ് പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്ന പ്രമുഖ നടൻ
advertisement
1/8
അഭിനയം വിട്ട് രാഷ്ട്രീയത്തിൽ, 56-ാം വയസിൽ 28 കാരിയുമായി രണ്ടാം വിവാഹം; 183-ലധികം ചിത്രങ്ങളിൽ അഭിനയിച്ച പ്രമുഖ നടൻ!
സിനിമയിലെ നായകനും നായികയും തമ്മിലുള്ള പ്രായവ്യത്യാസം എന്നും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ 'ധുരന്തർ' എന്ന ഹിന്ദി ചിത്രത്തിൽ 40-കാരനായ രൺവീർ സിങ്ങിന്റെ ജോഡിയായി 20 വയസ്സുകാരിയായ സാറ അർജുൻ എത്തിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ, കലയിൽ പ്രായം വെറുമൊരു അക്കം മാത്രമാണെന്നും അഭിനേതാക്കൾ തമ്മിലുള്ള രസതന്ത്രമാണ് പ്രധാനമെന്നും വാദിക്കുന്ന ഒരു വിഭാഗവും കുറവല്ല.
advertisement
2/8
ഇത്തരത്തിൽ പ്രായവ്യത്യാസത്തിന്റെ പേരിൽ ചർച്ച ചെയ്യപ്പെട്ട ജീവിതകഥകൾ വെള്ളിത്തിരയ്ക്ക് പുറത്തും ഏറെയുണ്ട്. അതിൽ പ്രധാനിയാണ് തെലുങ്ക് സിനിമയിലെ 'റിബൽ സ്റ്റാർ' എന്നറിയപ്പെട്ടിരുന്ന അന്തരിച്ച നടൻ കൃഷ്ണം രാജു (Krishnam Raju). 
advertisement
3/8
പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ മൊഗൽത്തൂരിൽ 1940 ജനുവരി 20-ന് ഉപ്പളപതി വീര വെങ്കിട സത്യനാരായണ രാജുവിൻ്റെ മകനായാണ് ഉപ്പളപതി വെങ്കിട കൃഷ്ണം രാജു ജനിച്ചത് . അദ്ദേഹം തൻ്റെ പ്രാഥമിക വിദ്യാഭ്യാസം മൊഗൽത്തൂരിലെ ഗവൺമെൻ്റ് ബോയ്‌സ് സ്‌കൂളിലും പിന്നീട് ആന്ധ്രാപ്രദേശിലെ നരസാപുരത്തുള്ള ടെയ്‌ലേഴ്‌സ് ഹൈസ്‌കൂളിലും പൂർത്തിയാക്കി . തെലങ്കാനയിലെ ഹൈദരാബാദിലെ ബദ്രുക കോളേജിൽ നിന്ന് ബികോം ബിരുദം നേടി.
advertisement
4/8
ചലച്ചിത്ര നിർമ്മാതാവായ ഉപ്പലപതി സൂര്യ നാരായണ രാജു , അദ്ദേഹത്തിന്റെ ഇളയ സഹോദരനും നടനുമായ പ്രഭാസിന്റെ പിതാവായിരുന്നു. പ്രഭാസിന്റെ വലിയച്ഛനായ കൃഷ്ണം രാജുവിന്റെ വിവാഹജീവിതം ഇന്നും പലർക്കും അദ്ഭുതമാണ്.
advertisement
5/8
ആദ്യ ഭാര്യ സീതാദേവിയുടെ അകാല വിയോഗത്തിന് ശേഷം 1996-ലായിരുന്നു കൃഷ്ണം രാജു ശ്യാമളാദേവിയെ വിവാഹം കഴിക്കുന്നത്. അന്ന് അദ്ദേഹത്തിന് 56 വയസ്സും ശ്യാമളയ്ക്ക് വെറും 28 വയസ്സുമായിരുന്നു പ്രായം.
advertisement
6/8
കൃത്യം 28 വർഷത്തെ പ്രായവ്യത്യാസം ഇരുവരും തമ്മിലുണ്ടായിരുന്നുവെങ്കിലും അന്നത്തെ കാലത്ത് അത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയില്ല. പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും മുന്നോട്ട് നീങ്ങിയ ആ ദാമ്പത്യത്തിൽ അവർക്ക് മൂന്ന് പെൺമക്കളാണുള്ളത്. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായിരിക്കുമ്പോഴും കുടുംബത്തിന് വലിയ പ്രാധാന്യമാണ് അദ്ദേഹം നൽകിയിരുന്നത്. ചലച്ചിത്ര നിർമ്മാതാവായ ഉപ്പലപതി സൂര്യ നാരായണ രാജു , അദ്ദേഹത്തിന്റെ ഇളയ സഹോദരനും നടനുമായ പ്രഭാസിന്റെ പിതാവായിരുന്നു.
advertisement
7/8
കൃഷ്ണം രാജുവിന്റെ ജീവിതം സംഭവബഹുലമായിരുന്നു. അഭിനയരംഗത്തെത്തുന്നതിന് മുമ്പ് പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്ന അദ്ദേഹം മികച്ച ഫോട്ടോഗ്രാഫർ കൂടിയായിരുന്നു. 1966-ൽ പുറത്തിറങ്ങിയ 'ശിലക കൊരിങ്ക' എന്ന ചിത്രത്തിലൂടെയാണ് നടന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. തുടർന്ന് 183-ലധികം ചിത്രങ്ങളിൽ അദ്ദേഹം വിവിധ ഭാഷകളിലായി വേഷമിട്ടു. ബിജെപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം വാജ്‌പേയി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായും സേവനമനുഷ്ഠിച്ചു.
advertisement
8/8
തന്റെ പിൻഗാമിയായി പ്രഭാസിനെ ടോളിവുഡിന് പരിചയപ്പെടുത്തിയത് കൃഷ്ണം രാജുവായുന്നു. പ്രഭാസിന്റെ പിതാവ് സൂര്യനാരായണ രാജുവിന്റെ മൂത്ത സഹോദരനായിരുന്നു അദ്ദേഹം. 2022-ൽ പുറത്തിറങ്ങിയ 'രാധേ ശ്യാം' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി സ്ക്രീനിൽ ഒന്നിച്ചെത്തിയത്. അതേ വർഷം തന്നെ 82-ാം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം വിടവാങ്ങി. വെള്ളിത്തിരയിലെ പ്രായവ്യത്യാസങ്ങൾ വിമർശിക്കപ്പെടുമ്പോഴും, പ്രായത്തേക്കാൾ സ്നേഹത്തിന് പ്രാധാന്യം നൽകിയ കൃഷ്ണം രാജുവിന്റെ ജീവിതം ഇന്നും സിനിമാ ലോകത്ത് വേറിട്ടുനിൽക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
അഭിനയം വിട്ട് രാഷ്ട്രീയത്തിൽ, 56-ാം വയസിൽ 28 കാരിയുമായി രണ്ടാം വിവാഹം; 183-ലധികം ചിത്രങ്ങളിൽ അഭിനയിച്ച പ്രമുഖ നടൻ!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories