മരണത്തെ സംബന്ധിച്ച പോസ്റ്റുമായി നിഷാദ് യൂസഫ് രണ്ടു മാസങ്ങൾക്ക് മുൻപ്; കണ്ണീർ ഓർമ
- Published by:meera_57
- news18-malayalam
Last Updated:
നിഷാദ് എഡിറ്റ് ചെയ്ത സൂര്യ ചിത്രം 'കങ്കുവ' നവംബർ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് അന്ത്യം
advertisement
1/6

മുഖം കണ്ടു പരിചയമില്ലാത്ത അനേകം പ്രതിഭകൾ ഉണ്ടാകും ഓരോ സിനിമയുടെയും ക്യാമറയ്ക്ക് പിന്നിൽ. സിനിമയെ ജീവാത്മാവായി കണ്ട്, അതിന് ചിറകുകൾ തീർക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നവരാകും ഇവർ. അതിലൊരാളാണ് അകാലത്തിൽ പൊലിഞ്ഞ ചലച്ചിത്ര ചിത്രസംയോജകൻ നിഷാദ് യൂസഫ് (Film Editor Nishadh Yusuf). പലപ്പോഴും സിനിമയുടെ ടൈറ്റിൽ കാർഡുകളിൽ മാത്രം കാണുന്ന ഈ പേരുകാർ, ഒരു പുരസ്‌കാരം വരുമ്പോഴാകും, മറനീക്കി മാധ്യമങ്ങളിൽ അവരുടെ മുഖം തെളിയുന്ന വിധത്തിലാവുക. അതായിരുന്നു നിഷാദ് യൂസഫും
advertisement
2/6
കുറച്ചു ദിവസങ്ങൾ കൂടി കാത്തിരുന്നെങ്കിൽ, കേരളം വാർത്തെടുത്ത ഈ പ്രതിഭ തമിഴിൽ മാറ്റുരച്ച സൂര്യ ചിത്രം 'കങ്കുവ' കൂടി ജനം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് കാണാൻ നിഷാദ് ഉണ്ടാകുമായിരുന്നേനെ. ബുധനാഴ്ച രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ നിഷാദിനെ കണ്ടെത്തുകയായിരുന്നു. കേരളത്തിൽ ഏറെ ആഘോഷിക്കപ്പെട്ട മലയാള ചിത്രമായ 'തല്ലുമാല'യുടെ കത്രിക ചലിപ്പിച്ച നിഷാദ്, ഈ സിനിമയിലെ പ്രതിഭയുടെ പേരിൽ സംസ്ഥാന പുരസ്കാരം നേടിയിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
മമ്മൂട്ടി നായകനായ ബസൂക്കയാണ് നിഷാദ് പ്രവർത്തിച്ച മറ്റൊരു ചിത്രം. കങ്കുവയുടെയും മറ്റു ചിത്രങ്ങളുടെയും പിന്നണിയിൽ പ്രവർത്തിച്ചതിന്റെ തെളിവുകൾ നിഷാദിന്റെ ഇൻസ്റ്റഗ്രാം പേജിൽ കാണാൻ സാധിക്കും. നിഷാദ് പ്രവർത്തിച്ച ചിത്രങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തം. ഈ സിനിമകൾ എല്ലാം എഡിറ്റിംഗ് വിഭാഗത്തിൽ മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രങ്ങളാണ്. ചാവേർ, ഉണ്ട, സൗദി വെള്ളയ്ക്ക, വൺ, ഓപ്പറേഷൻ ജാവാ എന്നീ സിനിമകളുടെ എഡിറ്ററും ഇദ്ദേഹമായിരുന്നു. ഇപ്പോഴും എന്തിനായിരുന്നു ഈ വിടവാങ്ങൽ എന്ന് പലരും മനസ്സിൽ ആവർത്തിച്ചു ചോദിക്കുന്നുണ്ടാകും
advertisement
4/6
നിഷാദിന്റെ അവസാന പോസ്റ്റിൽ കൂടെയുള്ളത് നടന്മാരായ സൂര്യയും ബോബി ഡിയോളുമാണ്. കങ്കുവയുടെ മ്യൂസിക് ലോഞ്ച് വേദിയിൽ പോലും നിഷാദ് നിറചിരിയോട് കൂടി നിന്നിട്ട് കേവലം മൂന്നു ദിവസങ്ങൾ മാത്രമേ ആവുന്നുള്ളൂ. ഈ ചിത്രങ്ങൾക്കും നിഷാദിന്റെ പ്രിയപ്പെട്ട ആരധകരും സഹപ്രവർത്തകരും അഭിനന്ദനം അറിയിച്ചിരുന്നു. ഇനിയും എത്രയെത്ര ചിത്രങ്ങൾക്ക് നിഷാദ് എന്ന പ്രതിഭയുടെ കരസ്പർശം ഏൽക്കുമായിരുന്നു എന്നത് പ്രവചനാതീതം. ചിരിച്ച മുഖമുള്ള നിഷാദിന്റെ മറ്റൊരു പോസ്റ്റിൽ മരണത്തിന്റെ വാക്കുകൾ ആണുള്ളത്
advertisement
5/6
'ചില വേർപാടുകൾ ഓർമ്മപ്പെടുത്തൽ ആണ്. ഇത്രയൊക്കെയോ ഉള്ളൂ,' എന്നാണ് ആ പോസ്റ്റിലെ വാചകം. ഒരു വീഡിയോ പോസ്റ്റാണിത്. മഞ്ഞുമ്മൽ ബോയ്സ് അസിസ്റ്റന്റ് ഡയറക്ടർ അനിൽ സേവ്യറിനെ ടാഗ് ചെയ്തിട്ടുണ്ട് ഈ പോസ്റ്റിൽ. ഓഗസ്റ്റ് മാസത്തിൽ ഹൃദയസംബന്ധിയായ പ്രശ്‌നത്തെ തുടർന്നായിരുന്നു അനിലിന്റെ മരണം. കേവലം 39 വയസ് മാത്രമായിരുന്നു അനിലിന് പ്രായം. മഞ്ഞുമ്മൽ ബോയ്സ് അല്ലാതെ വേറെയും ചിത്രങ്ങൾക്ക് പിന്നിൽ അനിൽ പ്രവർത്തിച്ചിരുന്നു. അങ്കമാലിയിൽ നിന്നും ആംബുലൻസിൽ മൃതദേഹം പുറത്തെത്തേക്കു പോകുന്ന ഒരു ചെറു ദൃശ്യമാണ് ഈ വീഡിയോ
advertisement
6/6
നിഷാദ് ഇനി ഫ്രയിമുകളുടെ ജീവനായി മാത്രം അവശേഷിക്കുന്നു എന്ന വാർത്ത അറിഞ്ഞവർ ഈ വീഡിയോയുടെ താഴെയും പ്രതികരിച്ചിട്ടുണ്ട്. പറയാൻ വാക്കുകൾ കിട്ടാതെ, കണ്ണുനീർ ഇമോജികൾ കൊണ്ട് മാത്രമാണ് അവർ തങ്ങളുടെ വേദന പങ്കിട്ടത്. നിഷാദ് എഡിറ്റ് ചെയ്ത സൂര്യ ചിത്രം 'കങ്കുവ' നവംബർ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് അന്ത്യം. നിഷാദ് പോസ്റ്റ് ചെയ്ത വീഡിയോയുടെ സ്ക്രീൻഷോട്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
മരണത്തെ സംബന്ധിച്ച പോസ്റ്റുമായി നിഷാദ് യൂസഫ് രണ്ടു മാസങ്ങൾക്ക് മുൻപ്; കണ്ണീർ ഓർമ