ഭാര്യയുണ്ടായിരിക്കെ 2 വർഷം മുൻപ് വിവാഹം, പലതവണ ഗർഭിണിയായി; മദമ്പട്ടി രംഗരാജിനെതിരെ ജോയ് ക്രിസിൽഡയുടെ ആരോപണശരങ്ങൾ
- Published by:meera_57
- news18-malayalam
Last Updated:
ഗർഭിണിയായിരിക്കെ, രംഗരാജ് ആചാരപ്രകാരം വിവാഹം ചെയ്ത ജോയ് ക്രിസിൽഡ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരാൺകുഞ്ഞിന് ജന്മം നൽകി
advertisement
1/7

കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രശസ്ത ഷെഫ് മദമ്പട്ടി രംഗരാജ് (Madhampatty Rangaraj) ചില വ്യക്തിഗത പ്രശ്നങ്ങളുടെ പേരിൽ വാർത്തകളിലെ നിറസാന്നിധ്യമാണ്. മെഹന്ദി സർക്കസ്, പെൻഗ്വിൻ പോലുള്ള ചിത്രങ്ങളിൽ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. വി.ഐ.പിയുടെ പരിപാടികളിൽ കാറ്ററിംഗ് സേവനങ്ങൾ നോക്കി നടത്തിയിട്ടുള്ളത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഭാര്യയും രണ്ടു കുട്ടികളും ഉണ്ടായിരിക്കെ, മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത പേരിലാണ് ഇദ്ദേഹം വിവാദ നായകനാവുന്നത്. ഗർഭിണിയായിരിക്കെ, രംഗരാജ് ആചാരപ്രകാരം വിവാഹം ചെയ്ത ജോയ് ക്രിസിൽഡ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരാൺകുഞ്ഞിന് ജന്മം നൽകി
advertisement
2/7
നിയമപരമായി ശ്രുതി എന്ന അഭിഭാഷകയുടെ ഭർത്താവാണ് രംഗരാജ്. കുക്ക് വിത്ത് കോമാളി എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി എന്ന നിലയിലും രംഗരാജ് ശ്രദ്ധേയനായി. ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികളുടെ പിതാവാണിദ്ദേഹം (തുടർന്നു വായിക്കുക)
advertisement
3/7
ഫാഷൻ ഡിസൈനർ ആയ ജോയ് ക്രിസിൽഡ, രംഗരാജ് തന്നെ രഹസ്യമായി വിവാഹം ചെയ്തതായിയും അവർ വഞ്ചിക്കപ്പെട്ടതായും ആരോപിച്ച് രംഗത്തു വരികയായിരുന്നു. 2023ൽ വിവാഹം കഴിഞ്ഞതിന്റെ തെളിവ് തന്റെ പക്കലുണ്ട് എന്നവർ അവകാശപ്പെടുന്നു
advertisement
4/7
ജോയ് ക്രിസിൽഡയുടെ ആരോപണങ്ങൾ പ്രകാരം, ഗർഭിണിയായിരിക്കെ രംഗരാജ് അവരെ ഉപേക്ഷിച്ചു പോയി. ഈ ബന്ധം നിലനിൽക്കെ താൻ നിരവധി തവണ ഗർഭിണിയായി. രംഗരാജ് ആവശ്യപ്പെട്ട പ്രകാരം അപ്പോഴെല്ലാം അബോർഷൻ ചെയ്തു. വനിതാ കമ്മീഷൻ മുൻപാകെ പരാതി നൽകുകയും, രണ്ട് വട്ടം അന്വേഷണം നടക്കുകയും ചെയ്തു. അന്വേഷണം നടന്നുവരുന്ന സമയം, രംഗരാജ് ഭാര്യ ശ്രുതിക്കൊപ്പം മൊഴി നൽകാൻ എത്തിച്ചേർന്നു
advertisement
5/7
അന്വേഷണം പൂർത്തിയാക്കിയ ശേഷം, വനിതാ കമ്മീഷൻ ചെന്നൈ പോലീസ് കമ്മീഷണർക്കും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഡെപ്യൂട്ടി കമ്മീഷണർക്കും ശുപാർശാ കത്ത് അയച്ചിട്ടുണ്ട്. രംഗരാജിനെതിരെ നിയമരപരമായ നടപടി കൈക്കൊള്ളാം വേണ്ടിയുള്ളതാണ് കത്ത്. അന്വേഷണം നടന്നു വരവേ രംഗരാജിനും ജോയ് ക്രിസിൽഡയ്ക്കും സമൻസ് അയച്ചിരുന്നു
advertisement
6/7
അടുത്തിടെ ക്രിസിൽഡ പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം അപ്‌ഡേറ്റിൽ, വനിതാ കമ്മീഷൻ ഹിയറിങ് വേളയിൽ ജോയ് ക്രിസിൽഡയുമായി പ്രണയത്തിലായിരുന്നു എന്നും, അവരെ വിവാഹം ചെയ്തിരുന്നതായും, ഒരു കുഞ്ഞിന്റെ പിതാവായെന്നും മദമ്പട്ടി രംഗരാജ് സമ്മതിച്ചു. വനിതാ കമ്മീഷൻ അന്വേഷണം നടന്നു വരവേ, ജോയ് ക്രിസിൽഡ ഒരാൺകുഞ്ഞിന് ജന്മം നൽകി
advertisement
7/7
കുഞ്ഞ് പിറക്കും മുൻപേ റാഹ രംഗരാജ് എന്ന് ജോയ് ക്രിസിൽഡ പേര് കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ വിരലുകളുടെ ചിത്രത്തോടൊപ്പം താൻ അമ്മയായി എന്ന വിവരം ജോയ് ക്രിസിൽഡ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. 'ജൂനിയർ മദമ്പട്ടി രംഗരാജ്' എന്നാണ് ജോയ് ക്രിസിൽഡ ഈ പോസ്റ്റിൽ ക്യാപ്‌ഷൻ നൽകിയത്. പിതാവിന്റെ മുഖത്തിന്റെ കാർബൺ കോപ്പി എന്നാണ് ജോയ് ക്രിസിൽഡ ഹാഷ്ടാഗിൽ നൽകിയിട്ടുള്ള വിവരം
മലയാളം വാർത്തകൾ/Photogallery/Buzz/
ഭാര്യയുണ്ടായിരിക്കെ 2 വർഷം മുൻപ് വിവാഹം, പലതവണ ഗർഭിണിയായി; മദമ്പട്ടി രംഗരാജിനെതിരെ ജോയ് ക്രിസിൽഡയുടെ ആരോപണശരങ്ങൾ