Dileep Kavya | ഷൂട്ടിംഗ് എന്ന പേരിൽ ഹോട്ടലിൽ മുറി എടുത്തു; ദിലീപ് കാവ്യ വിവാഹത്തെ കുറിച്ച് മേക്കപ്പ്മാൻ ഉണ്ണി
- Published by:meera_57
- news18-malayalam
Last Updated:
സിനിമയിൽ കാവ്യയെ സാരി ഉടുപ്പിക്കാറുള്ള വ്യക്തിയെ വിവാഹത്തിനും സാരി ഡ്രേപ്പിങ്ങിന് വിളിച്ചപ്പോൾ രസകരമായ പ്രതികരണമായിരുന്നു
advertisement
1/6

ദിലീപ് (Dileep) കാവ്യ മാധവനെ (Kavya Madhavan) വിവാഹം ചെയ്യുമോ എന്ന ചോദ്യം സിനിമാ പ്രേക്ഷകരുടെ ഇടയിൽ വർഷങ്ങളോളം ഉയർന്നു കേട്ടിരുന്നു. അതിനു പരിസമാപ്തി കുറിച്ചാണ് 2016ൽ ദിലീപ് കാവ്യക്ക് താലി ചാർത്തിയത്. അവസാന നിമിഷം വരെ കാത്തുസൂക്ഷിച്ച രഹസ്യത്തിന് ഒരു സിനിമയിലെന്നതിനേക്കാൾ സസ്പെൻസുണ്ട്. ഇന്നെന്റെ വിവാഹമാണ് എന്ന് ദിലീപ് ഫേസ്ബുക്ക് വീഡിയോ പോസ്റ്റിൽ അറിയിച്ചതോടു കൂടി വിവാഹക്കാര്യം പരസ്യമായി. വധു കാവ്യാ മാധവൻ ആണെന്ന കാര്യവും ദിലീപ് വ്യക്തമാക്കി. മകൾ മീനാക്ഷിക്കും അമ്മയുടെ സ്ഥാനത്തേക്ക് പ്രിയപ്പെട്ട കാവ്യേച്ചി വരുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ദിലീപ്, കാവ്യ വിവാഹത്തിന്റെ തയാറെടുപ്പുകൾ നടന്നതിനെ കുറിച്ച് കാവ്യ മാധവന്റെ മേക്കപ്പ് മാൻ ഉണ്ണി പി.എസ്. പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്
advertisement
2/6
കാവ്യ മാധവന്റെയും മീനാക്ഷി ദിലീപിന്റെയും പല ഫോട്ടോഷൂട്ടുകളിലും മേക്കപ്പ് ക്രെഡിറ്റ് ഉണ്ണിയുടെ പേരിലായിരിക്കും കാണുക. ഒരിക്കൽ വൈറലായ വീഡിയോയിൽ കാവ്യയേയും മഹാലക്ഷ്മിയേയും ഉണ്ണിയേയും ഒന്നിച്ചു കണ്ടിരുന്നു. മേക്കപ്പ് മാൻ എന്ന നിലയിലേക്കാൾ, ഉണ്ണി കാവ്യാ മാധവന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് എന്ന് പറയുന്നു. കഴിഞ്ഞ ദിവസം, ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിലാണ് ദിലീപ്, കാവ്യാ വിവാഹത്തിന്റെ ചില അറിയാക്കഥകൾ ഉണ്ണി വെളിപ്പെടുത്തിയത് (തുടർന്ന് വായിക്കുക)
advertisement
3/6
കാവ്യ സുഹൃത്തായതിനാൽ തന്നെ വിവാഹക്കാര്യം നേരത്തെ അറിഞ്ഞ ചുരുക്കം ചിലരുടെ കൂട്ടത്തിൽ ഉണ്ണിയും ഉണ്ടായിരുന്നു. വിവാഹ ദിവസം നല്ല ടെൻഷൻ ഉണ്ടായിരുന്നു എന്ന് ഉണ്ണി. വരൻ ദിലീപ് ആണെന്നും ഉണ്ണി അറിഞ്ഞിരുന്നു. കൊച്ചി കലൂരിലെ നക്ഷത്ര ഹോട്ടലിൽ റൂം ബുക്ക് ചെയ്തതും, അവിടെ മേക്കപ്പ് സെറ്റ് ചെയ്തതും ഉണ്ണിയാണ്. ഉണ്ണിയുടെ കൂടെയുള്ള മേക്കപ്പ് ടീമിന് പോലും അവിടെ നടക്കാൻ പോകുന്നത് കാവ്യാ മാധവൻ-ദിലീപ് വിവാഹം എന്ന കാര്യം അറിയാമായിരുന്നില്ല
advertisement
4/6
കാവ്യ മാധവന്റെ ബന്ധുക്കൾ പലരും വന്നിരുന്നു. കാവ്യയുടെ ബന്ധുക്കൾ ജൂനിയർ ആർട്ടിസ്റ്റുമാരാണ് എന്നാണ് അന്ന് ഉണ്ണിയുടെ ടീം അംഗങ്ങൾ കരുതിയിരുന്നത്. പ്രധാന താരങ്ങളെ ഒരുക്കിയ ശേഷം മറ്റുള്ളവർക്ക് മേക്കപ്പ് ഇടാം എന്ന് കരുതി അവരെ മുറിക്ക് പുറത്തു നിർത്തിയിരുന്നതായും ഉണ്ണി ഓർക്കുന്നു. ശേഷം ദിലീപ് മാലയും ബൊക്കെയുമായി വന്നപ്പോൾ 'എന്നാൽ ഞാൻ പറയട്ടെ' എന്നായി കാവ്യാ മാധവൻ. അങ്ങനെ മാത്രമാണ് വിവാഹക്കാര്യം എല്ലാവരും അറിയുന്നത്. കാവ്യയെ സാരി ഉടുപ്പിക്കാൻ ഷെഡ്യൂൾ ചെയ്ത ആൾക്കും ഇതേ ആശയക്കുഴപ്പം ഉണ്ടായിരുന്നു
advertisement
5/6
സിനിമയിൽ കാവ്യയെ സാരി ഉടുപ്പിക്കാറുള്ള ബെൻസിയെയാണ് കല്യാണത്തിനും സാരി ഉടുപ്പിക്കാൻ നിശ്ചയിച്ചിരുന്നത്. ഷൂട്ടിംഗ് എന്ന് കരുതിയ ബെൻസി കാവ്യയോട് ചുരിദാർ ഉട്ടുള്ള രംഗങ്ങൾ ആദ്യം ഷൂട്ട് ചെയ്‌തോളൂ, താൻ ഉച്ചയ്ക്ക് അങ്ങോട്ട് എത്താം എന്നായിരുന്നു പ്രതികരിച്ചത്. അത്രകണ്ട് പഴുതടച്ച പ്ലാനിംഗ് ആയിരുന്നു ദിലീപ്, കാവ്യാ മാധവൻ വിവാഹത്തിന് എല്ലാവരും ചേർന്ന് നടത്തിയത്
advertisement
6/6
കാവ്യക്ക് മാത്രമല്ല, ഉണ്ണിയുടെ കരവിരുതിൽ മേക്കപ്പ് പതിഞ്ഞിട്ടുള്ളത്. ഒട്ടേറെ താരങ്ങൾക്ക് അവരുടെ വിവാഹം ഉൾപ്പെടുന്ന വിശേഷം സാഹചര്യങ്ങളിൽ മേക്കപ്പ് ചെയ്യുന്നത് ഉണ്ണി പി.എസ്. ആണ്. സെലിബ്രിറ്റി ലോകത്തെ അറിയപ്പെടുന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് ഉണ്ണി. നടി മീര നന്ദന്റെ വിവാഹ ചടങ്ങുകൾക്ക് മേക്കപ്പ് അണിയിച്ചതും ഉണ്ണി ആയിരുന്നു. കാവ്യ മാധവന്റെ ബ്രാൻഡ് ആയ ലക്ഷ്യയുടെ ഫോട്ടോഷൂട്ടുകൾ എല്ലാത്തിലും ഉണ്ണി പി.എസ്. ആണ് മേക്കപ്പ് ചെയ്യുന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
Dileep Kavya | ഷൂട്ടിംഗ് എന്ന പേരിൽ ഹോട്ടലിൽ മുറി എടുത്തു; ദിലീപ് കാവ്യ വിവാഹത്തെ കുറിച്ച് മേക്കപ്പ്മാൻ ഉണ്ണി