TRENDING:

Malaika Arora|നാല് വർഷത്തെ പ്രണയകാലം അവസാനിച്ചു; മലൈക അറോറയും അർജുൻ കപൂറും വേർപിരിഞ്ഞു?

Last Updated:
മലൈകയും അർജുനും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരിൽ ഇരുവരും നിരവധി ട്രോളുകൾക്ക് ഇരയായിരുന്നു.
advertisement
1/9
നാല് വർഷത്തെ പ്രണയകാലം അവസാനിച്ചു; മലൈക അറോറയും അർജുൻ കപൂറും വേർപിരിഞ്ഞു?
ബോളിവുഡിലെ താരജോഡികളാണ് മലൈക അറോറയും അർജുൻ കപൂറും. നാല് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും ഒടുവിൽ തങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു എന്ന വാർത്തയാണ് ഏറ്റവും പുതിയത്.
advertisement
2/9
ഇരുവരും ഡേറ്റിങ്ങിലാണെന്ന വാർത്ത ആദ്യം പുറത്തു വന്നതുമുതൽ പാപ്പരാസികൾ രണ്ടു പേർക്കും പിന്നാലെയായിരുന്നു. മലൈകയും അർജുനും ഇൻസ്റ്റഗ്രാമിലൂടെ ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
advertisement
3/9
ബോളിവുഡ് ലൈഫ് ഡോട്ട്കോമാണ് മലൈകയും അർജുനും വേർപിരിയുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അർജുനുമായി പിരിഞ്ഞതിനു ശേഷം മലൈക കടുത്ത മാനസിക വിഷമത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
advertisement
4/9
ആറ് ദിവസമായി മലൈക വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ട്. മറ്റുള്ളവരിൽ നിന്ന് മാറി ഒറ്റയ്ക്ക് കഴിയുകയാണ് മലൈക ഇപ്പോൾ. ബ്രേക്ക് അപ്പിൽ മലൈക മാനസികമായി തകർന്നിരിക്കുകയാണെന്നും അൽപനാൾ പുറംലോകവുമായി ബന്ധമില്ലാതെ കഴിയാനാണ് അവർ ആഗ്രഹിക്കുന്നത്.
advertisement
5/9
ഈ ദിവസങ്ങളിൽ അർജുൻ കപൂർ മലൈകയുടെ വീട്ടിൽ എത്തിയിട്ടില്ല. അർജുൻ കപൂറിന്റെ സഹോദരി റിയ കപൂറിന്റെ അയൽവാസിയാണ് മലൈക അറോറ. മൂന്ന് ദിവസം മുമ്പ് സഹോദരിയുടെ വീട്ടിൽ എത്തിയിട്ടും അർജുൻ കപൂർ മലൈകയെ കാണാൻ പോയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
advertisement
6/9
അർജുൻ കപൂറിന്റെ കുടുംബത്തിനൊപ്പം മലൈകയും സ്ഥിര സാന്നിധ്യമായിരുന്നു. അടുത്തിടെയുള്ള ദിവസങ്ങളിൽ ഇത്തരം ചടങ്ങുകളിൽ നിന്ന് മലൈക വിട്ടു നിൽക്കുന്നത് ഇരവരും പിരിഞ്ഞതിനാലാണെന്നാണ് റിപ്പോർട്ടുകൾ.
advertisement
7/9
ഏതാനും നാൾ മുമ്പ് ഇരുവരും വേർപിരിഞ്ഞതായുള്ള വാർത്തകൾ വന്നിരുന്നു. ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചായിരുന്നു ഇരുവരും ഈ ഗോസിപ്പുകൾ അവസാനിപ്പിച്ചത്. പുതിയ വാർത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
advertisement
8/9
2019 ലാണ് പ്രണയത്തിലാണെന്ന് മലൈകയും അർജുനും ആദ്യമായി തുറന്നു പറയുന്നത്. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനുമായുള്ള വിവാഹം 2016 ൽ വേർപെടുത്തിയതിനു ശേഷമായിരുന്നു മലൈക അർജുനുമായി അടുത്തത്. 1998 ലായിരുന്നു മലൈകയും അർബാസ് ഖാനും വിവാഹിതരായത്.
advertisement
9/9
മലൈകയും അർജുനും തമ്മിലുള്ള പ്രായവ്യത്യാസത്തിന്റെ പേരിൽ ഇരുവരും നിരവധി ട്രോളുകൾക്ക് ഇരയായിരുന്നു. അർജുൻ കപൂറിന് 36 വയസ്സും മലൈകയ്ക്ക് 48 വയസ്സുമാണ് പ്രായം.
മലയാളം വാർത്തകൾ/Photogallery/Buzz/
Malaika Arora|നാല് വർഷത്തെ പ്രണയകാലം അവസാനിച്ചു; മലൈക അറോറയും അർജുൻ കപൂറും വേർപിരിഞ്ഞു?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories