Malaika Arora | മലൈകയുടെ വലതുകാലിനു പിന്നിൽ എന്തുപറ്റിയതാ; നടിയുടെ പുതിയ ചിത്രങ്ങളിൽ സംശയിച്ച് ആരാധകർ
- Published by:user_57
- news18-malayalam
Last Updated:
ഷോർട്സും ഒരു കറുത്ത ടി ഷർട്ടുമാണ് മലൈകയുടെ വേഷം. ക്യാമറാ കണ്ണുകൾ പതിഞ്ഞത് പക്ഷേ മലൈകയുടെ വലതുകാലിനു പിന്നിലാണ്
advertisement
1/7

പിറന്നാൾ ആഘോഷത്തിന്റെ സന്തോഷത്തിലായിരുന്നു നടി മലൈക അറോറ (Malaika Arora). കാമുകൻ അർജുൻ കപൂറും (Arjun Kapoor) താരത്തിന് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസ നേർന്നിരുന്നു. ജന്മദിനം ആഘോഷമാക്കിയ ചിത്രങ്ങൾ മലൈകയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ദുബായിലാണ് മലൈക അറോറ പിറന്നാൾ ആഘോഷിച്ചത്. എന്നാൽ തൊട്ടുപിന്നാലെ തന്നെ മറ്റൊരു വാർത്തയും വന്നുചേർന്നു
advertisement
2/7
നഗരത്തിൽ വച്ചുള്ള മലൈകയുടെ ഒരു വീഡിയോ ബോളിവുഡ് പാപ്പുമാരുടെ പേജുകളിൽ എത്തിച്ചേർന്നു. ഷോർട്സും ഒരു കറുത്ത ടി ഷർട്ടുമാണ് മലൈകയുടെ വേഷം. അവരുടെ കണ്ണുകൾ പതിഞ്ഞത് പക്ഷേ മലൈകയുടെ വലതുകാലിനു പിന്നിലാണ് (തുടർന്ന് വായിക്കുക)
advertisement
3/7
അത്യന്തം നീലിച്ച ഒരു പാട് മലൈകയുടെ കാലിൽ പലരും കണ്ടെത്തി. നടി അവരുടെ സ്ഥിരം ഹോട്ട് ലുക്കിലാണ് കണ്ടത് എങ്കിലും എന്തോ പന്തിയല്ല എന്ന് പാപ്പുമാർക്കും തോന്നി
advertisement
4/7
സോഷ്യൽ മീഡിയയിലോ മറ്റു റിപ്പോർട്ടുകളിലോ മലൈക തനിക്കു പരിക്ക് പറ്റിയ വിവരം പറഞ്ഞിട്ടേയില്ല. നീലിച്ച പാട് കണ്ടാൽ അവർക്ക് വീണുണ്ടായ പരിക്ക് എന്ന് മാത്രമേ തോന്നൂ
advertisement
5/7
ശക്തമായ ഒരു വീഴ്ചയുടെ ലക്ഷണമാണ് കാണുന്നത്. എന്നാൽ ആയാസമില്ലാതെ മലൈക നടക്കുന്നുമുണ്ട്. ഒരു കെട്ടിടത്തിൽ നിന്നും കാറിലേക്ക് കയറുന്ന ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്
advertisement
6/7
പലരും പാപ്പരാസികളുടെ പോസ്റ്റുകളിലെത്തി കമന്റ് ചെയ്ത് മലൈകയ്ക്ക് എത്രയും വേഗം സുഖപ്പെടട്ടെ എന്ന് ആശംസിച്ചു. മലൈകയും കാമുകൻ അർജുൻ കപൂറും വേർപിരിഞ്ഞു എന്ന ഊഹാപോഹത്തിനും മറുപടിയായത് ഈ പിറന്നാൾ വേളയാണ്
advertisement
7/7
'ബേബി' എന്ന് വിളിച്ച് കൊണ്ടാണ് അർജുൻ മലൈകയ്ക്ക് ജന്മദിനം ആശംസിച്ചത്. ഏതു പ്രതിസന്ധിയിലും താൻ ഒപ്പമുണ്ടാകും എന്ന ഉറപ്പാണ് മലൈകയ്ക്ക് അർജുൻ നൽകിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
Malaika Arora | മലൈകയുടെ വലതുകാലിനു പിന്നിൽ എന്തുപറ്റിയതാ; നടിയുടെ പുതിയ ചിത്രങ്ങളിൽ സംശയിച്ച് ആരാധകർ