TRENDING:

Mallika Sukumaran | 'സുകുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു'; ആദ്യമായി തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ

Last Updated:
താൻ ഇക്കാര്യം ഇതിനു മുൻപ് എങ്ങും പറഞ്ഞിട്ടില്ല എന്ന് മല്ലിക സുകുമാരൻ
advertisement
1/10
'സുകുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു'; ആദ്യമായി തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ
മുഖവുര ആവശ്യമില്ലാത്ത ഒരു താരകുടുംബം. അതാണ്‌ നടൻ സുകുമാരന്റേയും (Sukumaran) മല്ലിക സുകുമാരന്റെയും (Mallika Sukumaran) ഫാമിലി. മൂന്ന് തലമുറകൾ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി സിനിമയിൽ സജീവം. മക്കൾ രണ്ടും അറിയപ്പെടുന്ന യുവ നായകന്മാർ. മരുമക്കളിൽ ഒരാൾ അഭിനേതാവും ഫാഷൻ ഡിസൈനറും എങ്കിൽ മറ്റൊരാൾ, ചലച്ചിത്ര നിർമ്മാതാവ്. മൂന്ന് കൊച്ചുമക്കളിൽ രണ്ടുപേർ സിനിമയിലെത്തി. ഒരാൾ പിന്നണി ഗായികയുമായി. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, പൂർണ്ണിമ, സുപ്രിയ, പ്രാർത്ഥന, നക്ഷത്ര എന്നിവർ മലയാള സിനിമയുടെ ഭാഗമായിക്കഴിഞ്ഞു
advertisement
2/10
മക്കളും കുടുംബവും സിനിമാ ലോകത്ത് ചുവടുറപ്പിച്ചപ്പോൾ, അമ്മയ്ക്ക് സിനിമയും സീരിയലും വഴങ്ങും എന്നായി. ചെറിയ വേഷം പോലും മികവിറ്റതാക്കുന്ന മല്ലിക സുകുമാരന്റെ സിനിമയിലെ വേഷങ്ങൾ പലതും പ്രേക്ഷകരെ ചിരിപ്പിക്കുന്നതായിരുന്നു. എന്നാൽ താൻ ഇതുവരെ പറയാത്ത ഒരു കാര്യം മല്ലിക സുകുമാരൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി (തുടർന്ന് വായിക്കുക)
advertisement
3/10
ഇന്ദ്രജിത്തും പൃഥ്വിരാജും ജീവിത പങ്കാളികളെ പ്രണയത്തിലൂടെയാണ് കണ്ടെത്തിയത്. വളരെ നേരത്തെ വിവാഹം ചെയ്ത ഇന്ദ്രജിത്തിന്റേയും പൂർണ്ണിമയുടെയും മൂത്ത മകൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നത പഠനത്തിന് ചേർന്ന് കഴിഞ്ഞു. ഇളയ മകൾ നക്ഷത്ര സ്കൂൾ വിദ്യാർത്ഥിനിയാണ്. പൃഥ്വിയുടെ മകൾ അല്ലിയും സ്കൂൾ ജീവിതത്തിന്റെ തുടക്കത്തിലാണ്
advertisement
4/10
തിരുവനന്തപുരം കേന്ദ്രമാക്കി ജീവിച്ച താരകുടുംബത്തിൽ നിന്നും ഇന്ദ്രജിത്തും പൃഥ്വിരാജും ജോലിത്തിരക്കായതോടു കൂടി കൊച്ചിയിലേക്ക് കുടുംബവുമായി ചേക്കേറി. അപ്പോഴും സിനിമാ, സീരിയൽ രംഗങ്ങളിൽ സജീവമായ മല്ലിക സുകുമാരൻ തിരുവനന്തപുരത്തായി താമസം. കൊച്ചിയിൽ ഇടയ്ക്കൊക്കെ പോയിവരുന്നുണ്ട്
advertisement
5/10
സുകുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ പലയിടത്തായുള്ള താമസം ഉണ്ടാവില്ലയിരുന്നു. എല്ലാവരും ഒന്നിച്ചു നിൽക്കുകയെ ഉള്ളൂ എന്ന കാര്യത്തിൽ ഉറപ്പാണ് എന്ന് മല്ലിക സുകുമാരൻ
advertisement
6/10
'ആൺമക്കൾ അച്ഛന്റെയും അമ്മയുടെയും അടുത്തു നിൽക്കണമെന്ന് നിർബന്ധമായും പറയുമായിരുന്നു. എങ്ങും പോകാതെ വീട്ടിൽ ഇരിക്കണമെന്നല്ല. സിനിമ ചെയ്യുന്നതോ വിദേശ യാത്രയോ ഒക്കെ ആവാം, പക്ഷെ താമസം ഇവിടെ വേണമെന്നായിരുന്നേനേ അദ്ദേഹത്തിന്റെ അഭിപ്രായം...'
advertisement
7/10
തങ്ങളുടെ കല്യാണം കഴിഞ്ഞ് കേവലം മൂന്നു മാസത്തോളമാണ് മല്ലിക കുടുംബത്തോടൊപ്പം നിന്നതത്രേ. "ഉണ്ടായിരുന്നെകിൽ ഇന്ദ്രനോടും രാജുവിനോടും 'എന്തിനാടാ ഇങ്ങനെ അഞ്ചാറ് സ്ഥലത്ത് നിൽക്കുന്നത്' എന്ന് പറഞ്ഞേനെ...
advertisement
8/10
'പണ്ടേ നമ്മുടെ നാട്ടിൽ അമ്മായിയമ്മമാർ പിശകാണ് എന്നൊരു സംസാരമുണ്ട്. അതുകൊണ്ട് അമ്മമാർ അത്തരത്തിൽ ചോദിക്കില്ല. അമ്മായിയപ്പനെ ആരും പറയില്ല. പക്ഷെ എന്റെ മക്കളൊക്കെ ഇവിടെ വരും, ഞാൻ അങ്ങോട്ടും പോകും. അതൊക്കെ മതി' എന്ന് മല്ലിക
advertisement
9/10
തന്റെയും സുകുമാരന്റെയും വിവാഹം കഴിഞ്ഞ് മദ്രാസ് (ഇന്നത്തെ ചെന്നൈ), തിരുവനന്തപുരം എന്നിവിടങ്ങളിൽ താമസിക്കുകയും, ഊട്ടിയിൽ ഫ്ലാറ്റ് വാങ്ങുകയും ചെയ്തു. അദ്ദേഹം പണം പാഴാക്കിയിരുന്നില്ല. തിരുവനന്തപുരത്തെ വീട് ഇപ്പോൾ മെരിലാൻഡിന്റെ ഉടമയ്ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്നു
advertisement
10/10
പഠിച്ചു വളർന്നത് തിരുവനന്തപുരത്തായത് കൊണ്ട് അടുത്ത ബന്ധുക്കൾ എല്ലാപേരും ഇവിടെയാണ്. ഒന്ന് വിളിക്കാനും പോയിക്കാണാനും സാധിക്കും. മൂത്ത സഹോദരി കൊച്ചിയിൽ താമസമാക്കുന്നതിന് മുൻപ് നഗരത്തിൽ തനിക്ക് വേണ്ടപ്പെട്ടവരായി മരുമക്കളുടെ കുടുംബാംഗങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്ന് മല്ലിക
മലയാളം വാർത്തകൾ/Photogallery/Buzz/
Mallika Sukumaran | 'സുകുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു'; ആദ്യമായി തുറന്ന് പറഞ്ഞ് മല്ലിക സുകുമാരൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories