കാമുകന്‍റെ മുഖം വെളിപ്പെടുത്തി ജന്മദിനാശംസകൾ നേർന്ന് മാളവിക ജയറാം
- Published by:Anuraj GR
- news18-malayalam
Last Updated:
'ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനം, നിനക്ക് ജന്മദിന ആശംസകള്‍. എന്നും എപ്പോഴും ഞാന്‍ നിന്നെ സ്നേഹിക്കുന്നു.”
advertisement
1/8

മലയാള സിനിമ ഏറെ ആഘോഷിക്കുന്ന താരകുടുംബമാണ് ജയറാമിന്‍റേത്. ഒരുകാലത്ത് മലയാളത്തിന്‍റെ പ്രിയനായികയായിരുന്നു ജയറാമിന്‍റെ ഭാര്യ പാർവതി. പിന്നീട് ഇവരുടെ മകൻ കാളിദാസനും സിനിമയിൽ സജീവമായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും മോഡലിങ്ങിലൂടെയും മറ്റും സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ളയാളാണ് ജയറാം-പാർവതി ദമ്പതികളുടെ മകൾ മാളവികയും.
advertisement
2/8
ജീവിതത്തിലെ പ്രിയനിമിഷങ്ങൾ മാളവിക ഇൻസ്റ്റാഗ്രാം വഴി പങ്കുവെക്കാറുണ്ട്. ഏറെ പ്രാധാന്യത്തോടെയാണ് ആരാധകർ മാളവികയുടെ ഓരോ പോസ്റ്റും ഏറ്റെടുക്കുന്നത്. നേരത്തെ താൻ പ്രണയത്തിലാണെന്ന സൂചന ഒരു പോസ്റ്റിലൂടെ മാളവിക ആരാധകർക്ക് നൽകിയിരുന്നു. ഇപ്പോഴിതാ, കാമുകന്‍റെ മുഖം വെളിപ്പെടുത്തിയുള്ള പോസ്റ്റ് മാളവിക പങ്കുവെച്ചുകൊണ്ടിരിക്കുന്നു.
advertisement
3/8
പ്രിയപ്പെട്ടവന് ജന്മദിന സന്ദേശം നേർന്നുകൊണ്ടാണ് കാമുകനെ ആരാധകർക്ക് മുന്നിൽ അനാവരണം ചെയ്യാൻ മാളവിക തയ്യാറായത്.
advertisement
4/8
'ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനം, നിനക്ക് ജന്മദിന ആശംസകള്‍. എന്നും എപ്പോഴും ഞാന്‍ നിന്നെ സ്നേഹിക്കുന്നു.” ഫോട്ടോയ്ക്കൊപ്പം മാളവിക കുറിച്ചത് ഇങ്ങനെയാണ്.
advertisement
5/8
അതേസമയം ആൺ സുഹൃത്തിന്‍റെ പേരോ മറ്റ് വിവരങ്ങളോ മാളവിക ജയറാം ഈ പോസ്റ്റിനൊപ്പം വ്യക്തമാക്കിയിട്ടില്ല. പോസ്റ്റ് വൈകാതെ തന്നെ വൈറലായി. നൂറുകണക്കിന് ആളുകൾ പോസ്റ്റിന് ലൈക്കും കമന്‍ഫുകളുമായി രംഗത്തെത്തി. മാളവികയുടെ കാമുകനും ആരാധകരും ജന്മദിനാശംസകൾ നേർന്നു.
advertisement
6/8
നേരത്തെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് മാളവിക ജയറാം പ്രണയത്തിലാണെന്ന വിവരം പങ്കുവെച്ചത്. ഒരു പുരുഷന്റെ കയ്യില്‍ കൈ കോര്‍ത്തിരിക്കുന്ന ചിത്രമാണ് അന്ന് സ്റ്റോറിയിലൂടെ പുറത്തുവിട്ടത്.
advertisement
7/8
മാളവികയുടെ ഈ റീലിന് കീഴിൽ സഹോദരൻ കാളിദാസും അമ്മ പാര്‍വതിയും കുറിച്ച കമന്റുകള്‍ ശ്രദ്ധേയമായിരുന്നു. ‘അളിയാ’ എന്നായിരുന്നു കാളിദാസിന്റെ കമന്റ്.
advertisement
8/8
ഇപ്പോൾ കാമുകനൊപ്പമെന്ന് ഉറപ്പിക്കുന്ന ചിത്രം പങ്കുവെച്ച് പ്രണയം ഉറപ്പിക്കുകയാണ് മാളവിക ജയറാം. നേരത്തെ കാളിദാസ് ജയറാമും കാമുകിയുടെ ചിത്രം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത് വലിയതോതിൽ വൈറലായിരുന്നു.