തുടക്കത്തിൽ രുചിയില്ലായ്മയും നടക്കാനുള്ള പ്രശ്നങ്ങളും; കാൻസർ ചികിത്സയിൽ പിന്നീടുള്ള മമ്മൂട്ടിയെ കുറിച്ച് വി.കെ. ശ്രീരാമൻ
- Published by:meera_57
- news18-malayalam
Last Updated:
മമ്മൂട്ടി കാൻസർ ചികിത്സയെ നേരിട്ടതിനെ കുറിച്ച് സുഹൃത്തും നടനുമായ വി.കെ. ശ്രീരാമൻ പറയുന്നു
advertisement
1/5

നടൻ മമ്മൂട്ടി (Mammootty) തിരിച്ചുവരവിന്റെ പാതയിലാണ്. കാൻസർ ബാധിതനായി ചികിത്സയിൽ പ്രവേശിച്ച അദ്ദേഹം പൂർവാധികം ശക്തനായി മടങ്ങിവരും എന്ന വിശേഷം ഏവർക്കും സന്തോഷം പകരുന്നതായി മാറിക്കഴിഞ്ഞു. ചികിത്സാവേളയിൽ മമ്മൂട്ടി സംസാരിച്ചിരുന്ന വേണ്ടപ്പെട്ട സുഹൃത്തുക്കളിൽ ഒരാളാണ് നടൻ വി.കെ. ശ്രീരാമൻ. മമ്മൂട്ടി തിരിച്ചുവരുന്നു എന്നറിഞ്ഞതും, സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് പങ്കിട്ട താരങ്ങളും ചലച്ചിത്ര പ്രവർത്തകരുമുണ്ട്. അതിലൊരാൾ കൂടിയായിരുന്നു ശ്രീരാമൻ. മമ്മൂട്ടി കാൻസർ ചികിത്സയിൽ കഴിഞ്ഞ വേളയിൽ ഏറ്റവും അടുത്തു നിന്നും കാര്യങ്ങൾ അറിഞ്ഞവരിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം
advertisement
2/5
"ചികിത്സയുടെ ആദ്യ കാലഘട്ടത്തിൽ ഭക്ഷണത്തിനു രുചി ഇല്ലെന്നും മണം കിട്ടുന്നില്ല എന്നും അദ്ദേഹം പറയുമായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. അദ്ദേഹം അധികം വൈകാതെ ആൾക്കൂട്ടത്തിനിടയിലേക്കിറങ്ങും. മമ്മൂട്ടി തന്നെ വിളിച്ച് അദ്ദേഹം പൂർണമായും സുഖപ്പെട്ടു എന്ന് അറിയിച്ചു," ശ്രീരാമൻ പറഞ്ഞു. അതേസമയം, മമ്മൂട്ടി ഒരു രോഗിയായി ഒരിക്കലും സ്വയം തളച്ചിട്ട വ്യക്തിയുമല്ല എന്ന് ശ്രീരാമൻ. ചികിത്സാവേളയിലും അദ്ദേഹം തന്റെ മനസിലെ ചുറുചുറുക്കുള്ള യുവാവിനെ നിലനിർത്തി എന്ന കാര്യവും ശ്രീരാമൻ ഓർത്തു (തുടർന്ന് വായിക്കുക)
advertisement
3/5
"ഒരു രോഗിയുടേതെന്ന പോലത്തെ തളർച്ച അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഒരിക്കലും ഉണ്ടായില്ല. അതേ ശക്തിയും ഊർജവും അദ്ദേഹത്തിൽ നിറഞ്ഞു നിന്നു," അദ്ദേഹം ഓർത്തു. ചികിത്സ പുരോഗമിക്കുമ്പോഴും, മമ്മൂട്ടി സംസാരിച്ചത് ആരോഗ്യത്തിനു പുറമെയുള്ള കാര്യങ്ങളെപ്പറ്റിയായിരുന്നു. "അദ്ദേഹം സ്ഥിരമായി വിളിക്കുമായിരുന്നു. ചിലപ്പോൾ ആഴ്ചയിൽ ഒരിക്കലാകും. ആദ്യമാദ്യം വിളിക്കുമ്പോൾ, ഭക്ഷണത്തിനു രുചിയില്ല, നടക്കാൻ പ്രയാസമാണ് എന്നൊക്കെ പറഞ്ഞിരുന്നു. എന്നാൽ, ഒരിക്കലും അക്കാര്യങ്ങൾക്ക് അദ്ദേഹം പ്രാധാന്യം നൽകിയില്ല. ഞങ്ങളുടെ സംഭാഷണം മറ്റു വിഷയങ്ങളിൽ ഊന്നിയായിരുന്നു," ശ്രീരാമൻ പറഞ്ഞു
advertisement
4/5
"രാഷ്ട്രീയം, അതുമല്ലെങ്കിൽ കൃഷി, ചിലപ്പോൾ മറ്റു ചില വിഷയങ്ങളെ പറ്റിയും ഞങ്ങൾ സംസാരിച്ചു. പലപ്പോഴും ശ്രീരാമന്റെ അഭിപ്രായങ്ങളെ മമ്മൂട്ടി വെല്ലുവിളിക്കും. വ്യക്തമായ ഒരു മറുപടി കൊടുക്കാതിരുന്നാൽ മമ്മൂട്ടി കളിയാക്കും," ശ്രീരാമൻ പറയുന്നു. എപ്പോഴെങ്കിലും വിഷയങ്ങളുടെ കാര്യത്തിൽ തന്റെ പക്കൽ പഞ്ഞം വന്നാൽ, അപ്പോഴും മമ്മുക്കയുടെ ആ കളിയാക്കൽ തുടരും. "അറിവേതുമില്ലാത്ത ബുദ്ധിജീവിയായി നീ സ്വയം ചമയുകയാണോ എന്ന് മമ്മൂട്ടി ഒരു ചോദ്യമെടുത്തിടും
advertisement
5/5
"ഒരു ദിവസം അദ്ദേഹം വിവിധങ്ങളായ ക്യാമറകളെ കുറിച്ച് എന്നോട് സംസാരിച്ചു. രോഗാവസ്ഥയിലും ജീവിതത്തോടുള്ള ആവേശവും കൗതുകവും അദ്ദേഹം നിലനിർത്തി. ഫ്യൂജിയുടെ ക്യാമറ, മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കൊണ്ടുപോയ കൈകൊണ്ടു നിർമിച്ച ക്യാമറ തുടങ്ങിയവയെപ്പറ്റി അദ്ദേഹം സംസാരിച്ചു. കുട്ടികളുടേത് എന്നപോലെ കൗതുകം സൂക്ഷിക്കുന്ന ആളാണ് മമ്മൂട്ടി എന്നും ശ്രീരാമൻ. കൃഷിയെ കുറിച്ചും വീട്ടിൽ നട്ടുവളർത്തുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം എന്നോട് സംസാരിച്ചു. അദ്ദേഹം തിരിച്ചുവരും എന്നുറപ്പായിരുന്നു. ഇപ്പോൾ അത് കൂടുതൽ ഉറപ്പായി," ശ്രീരാമൻ കൂട്ടിച്ചേർത്തു
മലയാളം വാർത്തകൾ/Photogallery/Buzz/
തുടക്കത്തിൽ രുചിയില്ലായ്മയും നടക്കാനുള്ള പ്രശ്നങ്ങളും; കാൻസർ ചികിത്സയിൽ പിന്നീടുള്ള മമ്മൂട്ടിയെ കുറിച്ച് വി.കെ. ശ്രീരാമൻ