ആ ടാറ്റാ സുമോ ഇനിയാർക്കും വിട്ടുകൊടുക്കില്ല; മമ്മൂട്ടിക്കമ്പനിക്ക് സ്വന്തം!
- Published by:Anuraj GR
- news18-malayalam
Last Updated:
മമ്മൂട്ടി ഉൾപ്പടെയുള്ള ചിത്രത്തിലെ പ്രധാന താരങ്ങളെ പോലെ തന്നെ ഒഴിച്ചുകൂടാനാകാത്ത ഒരു വാഹനം കണ്ണൂർ സ്ക്വാഡ് എന്ന സിനിമയിലുണ്ട്
advertisement
1/6

പ്രായത്തെ വെല്ലുന്നതും അതിശയിപ്പിക്കുന്നതുമായ പ്രകടനമാണ് മമ്മൂട്ടി 'കണ്ണൂര്‍ സ്ക്വാഡ്' എന്ന ചിത്രത്തിൽ പുറത്തെടുത്തത്. ചിത്രം ഇതിനോടകം ബോക്സോഫീസിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു. തിയറ്ററുകളെ ഇളക്കിമറിച്ചാണ് പ്രദർശനം തുടരുന്നത്.
advertisement
2/6
മുമ്പ് കണ്ണൂര്‍ എസ് പിയായിരു്ന എസ്. ശ്രീജിത്ത് രൂപീകരിച്ച സ്പെഷല്‍ സ്ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതവും ഒരു യഥാര്‍ത്ഥ അന്വേഷണകഥയുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നാലു പൊലീസുകാരുടെയും ഒരു കൊലപാതക കേസിലെ പ്രതിയെ തേടിയുള്ള അവരുടെ ഉത്തരേന്ത്യൻ യാത്രയിലൂടെയുമാണ് കഥ വികസിക്കുന്നത്.
advertisement
3/6
മമ്മൂട്ടി ഉൾപ്പടെയുള്ള ചിത്രത്തിലെ പ്രധാന താരങ്ങളെ പോലെ തന്നെ ഒഴിച്ചുകൂടാനാകാത്ത ഒരു വാഹനം ഈ ചിത്രത്തിലുണ്ട്. 'നമ്മുടെ ഈ വണ്ടിയും ഒരു പൊലീസാണ്' എന്ന് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ടാറ്റാ സുമോയാണ് ശ്രദ്ധേ നേടുന്നത്.
advertisement
4/6
ഇപ്പോഴിതാ, ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ ഈ ടാറ്റാ സുമോയും വാർത്തകളിൽ നിറയുകയാണ്. ടാറ്റാ സുമോയെക്കുറിച്ച് സംവിധായകൻ റോബി വര്‍ഗീസ് രാജ് പറഞ്ഞ വാക്കുകൾ ഇങ്ങനെ. "ടാറ്റാ സുമോ പഴയ വണ്ടിയാണ്. ഒരു പവര്‍ സ്റ്റിയറിങ് പോലും ഇല്ല.. അതു ഓടിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ് ആണ്. കുറെ അന്വേഷിച്ചാണ് ഈ വണ്ടി സംഘടിപ്പിച്ചത്. ഒരു പോലത്തെ രണ്ടു വണ്ടികള്‍ വേണ്ടിയിരുന്നു. അത് ഒപ്പിക്കാൻ സമയം എടുത്തു. ആ വണ്ടികള്‍ ഇപ്പോള്‍ മമ്മൂട്ടി കമ്പനിയില്‍ ഉണ്ട്. ഈ സിനിമയ്ക്ക് വേണ്ടി രണ്ടു വണ്ടികളും പണം കൊടുത്തു വാങ്ങുകയായിരുന്നു'- ഒരു അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
advertisement
5/6
ഏറെ സവിശേഷതകളുള്ള ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ചിത്രം വലിയ വിജയമായതിന്‍റെ സന്തോഷത്തിലാണ് മമ്മൂട്ടിയും അണിയറപ്രവർത്തകരും. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നൻപകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്ബനി നിര്‍മ്മിച്ച ചിത്രമാണ് കണ്ണൂര്‍ സ്‍ക്വാഡ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
advertisement
6/6
മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേര്‍ന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായകനായ സഹോദരനു വേണ്ടി റോണി കഥയെഴുതിയ ചിത്രം എന്ന പ്രത്യേകതയും കണ്ണൂര്‍ സ്ക്വാഡിനുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
ആ ടാറ്റാ സുമോ ഇനിയാർക്കും വിട്ടുകൊടുക്കില്ല; മമ്മൂട്ടിക്കമ്പനിക്ക് സ്വന്തം!