TRENDING:

ബേസിൽ യൂണിവേഴ്സിലേക്ക് മമ്മൂട്ടിയും രമ്യാ നമ്പീശനും; വൈറലായി ട്രോളുകൾ

Last Updated:
മമ്മൂട്ടിയ്ക്ക് കൈ കൊടുക്കാത്ത ഒരു കൊച്ചു കുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
advertisement
1/6
ബേസിൽ യൂണിവേഴ്സിലേക്ക് മമ്മൂട്ടിയും രമ്യാ നമ്പീശനും; വൈറലായി ട്രോളുകൾ
സെലിബ്രിറ്റികളുടെ ഷെയ്ക്ക് ഹാൻഡ് വീഡിയോയും ട്രോളുകളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ടൊവിനോയും ബേസിലുമാണ് ഇക്കൂട്ടത്തിൽ ഏറ്റവും ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുള്ളത്.  കൈ കൊടുക്കൽ ട്രോളിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത് മറ്റാരുമല്ല മെ​ഗാസ്റ്റാർ മമ്മൂട്ടിയാണ്.
advertisement
2/6
മമ്മൂട്ടിയ്ക്ക് കൈ കൊടുക്കാത്ത ഒരു കൊച്ചു കുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  അടുത്തേയ്ക്ക് വരുന്ന കുട്ടിയ്ക്ക് കൈ കൊടുക്കാൻ മമ്മൂട്ടി കൈ നീട്ടിയെങ്കിലും, കുട്ടി തൊട്ടരികിലുള്ള ആൾക്ക് കൈ കൊടുക്കുന്നതാണ് വീഡിയോ. നിമിഷ നേരങ്ങൾക്കുള്ളിലാണ് വീഡിയോ വൈറലായത്. 'ബേസിൽ യൂണിവേഴ്സിലേക്ക് പുതിയ എൻട്രി, ഇതിപ്പോ സൽസാ ക്ഷാമം പോലെയായല്ലോ, പണി മെ​ഗാസ്റ്റാർ വരെ എത്തിയല്ലോ' എന്നിങ്ങനെയുള്ള കമന്റുകളാണ് വൈറലാകുന്ന ട്രോൾ വീഡിയോയിൽ വരുന്ന കമന്റുകൾ‍.
advertisement
3/6
മമ്മൂട്ടിയ്ക്ക് മുന്നെ ബേസിലിന്റെ കൈകൊടുക്കൽ ക്ലബിലേക്ക് രമ്യാ നമ്പീശനും എത്തിയിരുന്നു. ഭാവനയും രമ്യ നമ്പീശനും പങ്കെടുത്ത ഒരു പരിപാടിയിൽ, കൈ കൊടുക്കാൻ ശ്രമിക്കുന്ന രമ്യയെ കാണാതെ മുന്നോട്ടു നീങ്ങുന്ന ഒരു ക്രിക്കറ്റ് പ്ലെയറാണ് വീഡിയോയിലുള്ളത്. ഈ ട്രോൾ വീഡിയോയിലും രസകരമായ നിരവധി കമന്റുകളുണ്ടായിരുന്നു. 'ടൊവിനോയ്ക്കും ബേസിലിനും മറ്റൊരു കൂട്ടുക്കൂടെയായി, ഇപ്പോൾ ഇതിന്റെ സീസൺ ആണെന്ന് തോന്നുന്നു' എന്നിങ്ങനെ നീളുന്നു കമന്റുകൾ.
advertisement
4/6
മരണമാസ് ചിത്രത്തിന്റെ പൂജയ്ക്കിടെ പൂജാരി കൊണ്ടുവന്ന ആരതി തൊഴാൻ ടൊവിനോ കൈ നീട്ടിയപ്പോൾ പൂജാരി ശ്രദ്ധിക്കാതെ പോകുകയും തൊട്ടടുത്ത് നിന്ന ബേസില്‍ ഇത് കണ്ട് കളിയാക്കി ചിരിക്കുകയും ചെയ്യുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഈ സംഭവത്തിന് ശേഷം ബേസിലിനും സമാനമായ അനുഭവം ഉണ്ടായി. ഇവിടെ നിന്നായിരുന്നു 'കൈ കൊടുക്കൽ ക്ലബ്' എന്ന ട്രോളുകൾക്ക് തുടക്കം കുറിച്ചത്.
advertisement
5/6
കോഴിക്കോട് നടന്ന സൂപ്പര്‍ലീഗ് ഫുട്ബോള്‍ ഫൈനലിന്റെ സമാപനച്ചടങ്ങില്‍ മെഡല്‍ വിതരണത്തിടെ ഒരു താരത്തിനുനേരെ ബേസില്‍ ജോസഫ് കൈനീട്ടിയിട്ടും അത് കാണാതെ സമീപത്തുണ്ടായിരുന്ന നടന്‍ പൃഥ്വിരാജിന് താരം കൈകൊടുത്ത സംഭവം ഇതിന് ശേഷം വലിയ ട്രോള്‍ ആയിരുന്നു. ടൊവിനോയ്ക്ക് ഒരു മധുരപ്രതികാരത്തിനുള്ള അവസരം എന്ന രീതിയിലാണ് ആരാധകര്‍ ഈ സംഭവത്തെ ഏറ്റെടുത്ത് വൈറലാക്കിയത്.
advertisement
6/6
ഇതിന് ശേഷം സമാനമായ സംഭവം സുരാജ് വൈഞ്ഞാറുമൂടിനും ഉണ്ടായി. എക്‌സ്ട്രാ ഡീസന്റ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സ​ദസിലേക്ക് കയറി വന്ന നടി ​ഗ്രേസ് ആന്റണി മുന്‍നിരയിലുണ്ടായിരുന്ന പലര്‍ക്കും കൈ കൊടുത്തുകൊണ്ടാണ് കയറി വന്നത്. എന്നാല്‍ തിരക്കിട്ട് നടക്കുന്നതിനിടെ മുന്‍നിരയിലിരുന്ന സുരാജ് വെഞ്ഞാറമൂടിനെ ഗ്രേസ് കണ്ടില്ല. ഗ്രേസിന് കൈകൊടുക്കാന്‍ സുരാജ് കൈ നീട്ടിയെങ്കിലും ഗ്രേസ് കാണാതെ മുന്നോട്ട് നീങ്ങി. എന്നാല്‍ പെട്ടെന്ന് തന്നെ തിരിച്ച് വന്ന് കൈകൊടുക്കുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
ബേസിൽ യൂണിവേഴ്സിലേക്ക് മമ്മൂട്ടിയും രമ്യാ നമ്പീശനും; വൈറലായി ട്രോളുകൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories