TRENDING:

Mammootty: സിനിമകളിൽ നിന്ന് ലഭിക്കുന്ന പണമൊക്കെ എന്താണ് ചെയ്യുന്നതെന്ന് ആരാധകൻ; ചർച്ചയായി താരത്തിന്റെ മറുപടി

Last Updated:
ദേഷ്യം വന്നാൽ തമാശ പറയുന്ന ആളാണ് മമ്മൂട്ടിയെന്ന് ശ്രീനിവാസൻ പറയുന്നു
advertisement
1/5
Mammootty: സിനിമകളിൽ നിന്ന് ലഭിക്കുന്ന പണമൊക്കെ എന്താണ് ചെയ്യുന്നതെന്ന് ആരാധകൻ; ചർച്ചയായി താരത്തിന്റെ മറുപടി
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി (Mammootty) എന്ന അഭിനേതാവ്. താരത്തിനെ കുറിച്ചുള്ള വർത്തകള ഒക്കെ തന്നെ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും തമാശ പറഞ്ഞ് കൂളായി നടക്കുന്ന താരം ഒരു കാലത്ത് വലിയ ദേഷ്യക്കാരനായിരുന്നുവെന്ന് സിനിമ മേഖലയിലെ പലരും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കാലങ്ങൾ കഴിഞ്ഞപ്പോൾ നടന്റെ ഈ സ്വഭാവത്തിലും മാറ്റങ്ങൾ വന്നുവെന്നാണ് ആരാധകരുടെ കണ്ടെത്തൽ. നിലവിൽ താരത്തിന്റെ ദേഷ്യത്തെ കുറിച്ച ആരും അതികം ചർച്ച ചെയ്യാറില്ല.
advertisement
2/5
ഇപ്പോഴിതാ, നടൻ ശ്രീനിവാസൻ (Sreenivasan) ഒരിക്കൽ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു മലയാളം ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുന്നത്. ദേഷ്യം വരുമ്പോൾ തമാശ പറയുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടിയെന്നാണ് നടൻ അന്ന് പറഞ്ഞത്. ഇത് പറയുമ്പോൾ നടൻ ഒരു സന്ദർഭം കൂടെ ഓർത്തെടുത്ത് പറയുന്നുണ്ട്. ഒരിക്കൽ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരു ആരാധകൻ മമ്മൂട്ടിയോട് ചോദിച്ചു 'മിസ്റ്റർ മമ്മൂട്ടി, നിങ്ങൾ സിനിമകളിൽ അഭിനയിച്ച് ഇങ്ങനെ ലക്ഷങ്ങൾ വാങ്ങിക്കൊണ്ടിരിക്കുകയല്ലോ. ഈ പണമൊക്കെ എന്താണ് ചെയ്യുന്നത്?'. സ്വാഭാവികമായും ആരാധകന്റെ ചോദ്യം അന്ന് അവിടെ ഉണ്ടായിരുന്ന ആർക്കും തന്നെ ഇഷ്ടപ്പെട്ടിരുന്നില്ലന്ന് ശ്രീനിവാസൻ പറയുന്നു.
advertisement
3/5
എന്നാൽ ആ സന്ദർഭം മമ്മൂട്ടി വളരെ നിസാരമായി ലഘൂകരിച്ചു. അദ്ദേഹം ആ ആരാധകനു കൊടുത്ത മറുപടി ഇങ്ങനെയാണ്,' ഈ കിട്ടുന്ന പണമൊക്കെ ഇങ്ങനെ അടുക്കി വെക്കും. ഓരോ മാസവും കഴിയുന്തോറും ഇത് വലിയ ഒരു തുകയാകുമല്ലോ. അങ്ങനെ പഴയ കടലാസിന്റെ വിലയ്ക്ക് വാങ്ങാൻ വരുന്നവർക്ക് തൂക്കി വിൽക്കും. എന്നിട്ട് അതിൽനിന്ന് കിട്ടുന്ന കാശുകൊണ്ട് ഞാൻ ഭക്ഷണമൊക്കെ കഴിച്ച് പോകും," എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.' അത്തരത്തിൽ ദേഷ്യം വന്നാൽ മമ്മൂട്ടി തമാശ പറയുമെന്ന് ഓർത്തെടുക്കുകയാണ് ശ്രീനിവാസൻ.
advertisement
4/5
അതുപോലെ മറ്റൊരു സന്ദർഭത്തിൽ ഞാൻ അദ്ദേഹത്തെ ഫോൺ വിളിക്കുകയുണ്ടായി. സംസാരത്തിനിടയിൽ അഭിനയത്തെ കുറിച്ചും കയറി വന്നു. അപ്പോൾ ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു "മമ്മൂട്ടി, ഞാനൊക്കെ നിന്റെ പോലെ ഗ്ലാമർ കൊണ്ട് പിടിച്ചുനിൽക്കുന്നതല്ലല്ലോ. അഭിനയിക്കാനുള്ള കഴിവ് കൊണ്ട് പിടിച്ചുനിൽക്കുന്ന ആളല്ലേ?" ഉടൻ അദ്ദേഹം എനിക്ക് തന്ന മറുപടി "പിടിച്ചുനിൽക്കാൻ അഭിനയം എവിടെയെങ്കിലും കെട്ടിത്തൂക്കിയിട്ടുണ്ടോ?" എന്നായിരുന്നു . അപ്പോഴാണ് ഞാൻ ചോദിച്ച ചോദ്യത്തിലെ അപാകത ഞാൻ തിരിച്ചറിഞ്ഞത്. അത്തരത്തിൽ പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
advertisement
5/5
ഇതുപോലൊരു അനുഭവത്തെ ഞങ്ങൾ ഖത്തറിൽ ഒരു പരിപാടിക്കായി എത്തിയപ്പോഴും ഉണ്ടായിട്ടുണ്ട്. പരിപാടിയുടെ സംഘാടകർ ഭക്ഷണം മുറിയിലേക്ക് കൊണ്ടുവരാൻ പ്രയാസമാണെന്നും റസ്റ്റോറന്റിൽ പോയി കഴിക്കാമെന്നും പറഞ്ഞു. അതനുസരിച്ച് ഞങ്ങൾ ഒരുപാട് പേര് ആഹാരം കഴിക്കാനായി റസ്റ്റന്റിലേക്ക് പോയി. ഡോർ തുറന്ന് നോക്കിയപ്പോൾ അവിടെ തിക്കും തിരക്കുമാണ്. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും ആരാധകരുടെ തള്ളിക്കയറ്റം ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി.ആളുകൾ വന്ന് ഞാനും മമ്മൂട്ടിയും അടക്കം എല്ലാവരുടെയും കഴുത്തിൽ കൈയിട്ട് ഫോട്ടോ എടുക്കാൻ ബുദ്ധിമുട്ടിക്കുകയാണ്. "ഫോട്ടോയല്ലേ, ഒന്ന് ചിരിക്കൂ ആശാനെ," എന്നൊക്കെ പറഞ്ഞ് അവർ തമ്മിൽ ചിരിയും ബഹളവുമായി. ആഹാരത്തിന് മുന്നിൽ വച്ച് അന്ന് മമ്മൂട്ടി പൊട്ടിത്തെറിച്ചു. ആഹാരം കഴിക്കാൻ പോലും സമ്മതിക്കില്ലേ എന്നാണ് അഗേഹം ചോദിച്ചത്.അപ്പോഴാണ് ഒരാൾ പറഞ്ഞത്, "അധികം ചൂടാകല്ലേ മിസ്റ്റർ, ഞങ്ങൾ ടിക്കറ്റെടുത്താണ് വന്നിരിക്കുന്നത്." സിനിമാ നടീ-നടന്മാരുടെ കൂടെ ഭക്ഷണം കഴിക്കാൻ വേണ്ടി അവിടുത്തെ സംഘാടകർ ടിക്കറ്റ് വിറ്റിരിക്കുകയാണെന്ന് അപ്പോഴാണ് മനസ്സിലായത്. അത് വളരെ മോശമായൊരു അനുഭമായിരുന്നെന്ന് ശ്രീനിവാസൻ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Mammootty: സിനിമകളിൽ നിന്ന് ലഭിക്കുന്ന പണമൊക്കെ എന്താണ് ചെയ്യുന്നതെന്ന് ആരാധകൻ; ചർച്ചയായി താരത്തിന്റെ മറുപടി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories