മരണത്തിന് കീഴടങ്ങുന്നുവെന്ന തരത്തിൽ വന്ന വ്യാജവാർത്തയ്ക്കെതിരെ മംമ്ത മോഹൻദാസ്
- Published by:Anuraj GR
- news18-malayalam
Last Updated:
‘‘ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിനു കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’’ എന്ന തലക്കെട്ടിലാണ് വാർത്ത വന്നത്
advertisement
1/5

തെറ്റിദ്ധാരണ പരത്തുന്ന ഓൺലൈൻ പേജുകൾക്കെതിരെ രൂക്ഷവിമർശനവുമായി നടി മംമ്ത മോഹൻദാസ്. രോഗം മൂർദ്ധന്യാവസ്ഥയിലാണെന്നും താൻ മരിക്കാൻ പോകുകയാണെന്നുമുള്ള തരത്തിൽ വാർത്ത പ്രചരിപ്പിച്ച പേജിനെതിരെയാണ് നടി രംഗത്തെത്തിയത്. തെറ്റിദ്ധാരണ പരത്തി വൈറലാകാൻ ശ്രമിക്കുകയാണ് ഇത്തരം പേജുകളെന്നും താരം ചൂണ്ടിക്കാട്ടുന്നു.
advertisement
2/5
‘‘ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിനു കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’’ എന്ന തലക്കെട്ടോടെ വന്ന വാർത്തയ്ക്കെതിരെയാണ് മംമ്ത പ്രതികരിച്ചത്.
advertisement
3/5
ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റിനടിയിൽ താരം കമന്‍റ് ചെയ്തു. ഗീതു നായർ എന്ന വ്യാജ പ്രൊഫൈലിലാണ് ഈ വാർത്ത വന്നത്.
advertisement
4/5
"നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിനു കൂടുതൽ ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്? ഇതുപോലെയുള്ള വ്യാജ പേജുകൾ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.’’–മംമ്ത മോഹൻദാസ് കമന്റ് ചെയ്തു.
advertisement
5/5
മംമ്തയുടെ കമന്‍റ് വൈറലായതോടെ, രൂക്ഷമായ വിമർശനമാണ് പേജിനെതിരെ ഉണ്ടായത്. ഇതോടെ വാർത്ത പിൻവലിക്കുകയും പേജ് താൽക്കാലികമായി ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Buzz/
മരണത്തിന് കീഴടങ്ങുന്നുവെന്ന തരത്തിൽ വന്ന വ്യാജവാർത്തയ്ക്കെതിരെ മംമ്ത മോഹൻദാസ്