മഞ്ജു വാര്യർക്കും മീനാക്ഷി ദിലീപിനും മുൻപേ അറിയപ്പെട്ടത് അമ്മ ഗിരിജ വാര്യർ; 50 വർഷങ്ങൾക്കും മുൻപേ
- Published by:meera_57
- news18-malayalam
Last Updated:
അന്ന് മഞ്ജു വാര്യരുടെ അമ്മ ഗിരിജ വാര്യർ നല്ല ചെറുപ്പം. അര നൂറ്റാണ്ട് മുൻപത്തെ ഓർമ്മകൾ ചികഞ്ഞെടുത്ത് മകൾ
advertisement
1/6

സ്കൂൾ വിദ്യാർത്ഥിനിയായ മകളെയും കൊണ്ട് സിനിമാ ലോകത്തിന്റെ വാതിൽക്കൽ നിൽക്കുമ്പോൾ മാധവനും ഭാര്യ ഗിരിജ വാര്യർക്കും അത്രകണ്ട് പ്രായമില്ല. സ്‌കൂൾ കലോത്സവത്തിൽ മികച്ച നിലയിൽ പേരുകേട്ട മഞ്ജു വാര്യർ എന്ന മകൾ 'സല്ലാപം' സിനിമയിൽ നായികയായി വെള്ളിത്തിരയിൽ അവതരിച്ചു. മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം ലേഡി സൂപ്പർസ്റ്റാർ എന്ന് അതേ മലയാള ചലച്ചിത്ര ലോകം മഞ്ജുവിനെ വാഴ്ത്തുന്നു. ഇതിനിടയിൽ വ്യക്തിജീവിതത്തിൽ അലകളും ചുഴികളും കാറ്റും കോളും നിറഞ്ഞ അവസ്ഥാന്തരങ്ങളിലൂടെ മഞ്ജു കടന്നു പോയി. കൂടെയില്ലെങ്കിലും, മഞ്ജു വാര്യരുടെ മകൾ മീനാക്ഷി ദിലീപ് ഒരു ഡോക്‌ടറും മോഡലുമാണ്. മകളുടെ കൂടെ കൂട്ടുവന്ന ആളായാണ് അമ്മ ഗിരിജയെ സിനിമാ ലോകത്തിനു പരിചയം. പക്ഷെ, അത് മാത്രമല്ല അവർ
advertisement
2/6
സിനിമയിലേക്കും ജീവിതത്തിലേക്കും രണ്ടാം വരവ് നടത്തിയ മഞ്ജു വാര്യർക്ക് അമ്മ ഗിരിജയാണ് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നത്. അച്ഛൻ മാധവന്റെ മരണശേഷം ഗിരിജയായി മകളുടെ പ്രധാന കൂട്ട്. സ്കൂൾ കാലങ്ങളിലെ ഭരതനാട്യ നർത്തകിയായ മഞ്ജു വാര്യർ ആണ് ഒരു സാധാരണ മലയാളി കുടുംബത്തിൽ നിന്നും പ്രശസ്തിയുടെ ലോകത്തേക്ക് ആദ്യം ചുവടുവച്ചത് എന്നാണ് മലയാളികൾ പലരും കരുതിപ്പോന്നത്. 'സാക്ഷ്യം' എന്ന ആദ്യ ചിത്രത്തിൽ മഞ്ജു വാര്യർ വേഷമിടുന്നതിനും മുൻപേ, അവരുടെ അമ്മ കൃത്യം 50 വർഷങ്ങൾക്ക് മുൻപേ അറിയപ്പെട്ടു തുടങ്ങിയിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
പത്രവും എഴുത്തു മാസികകളുമായിരുന്നു അക്കാലങ്ങളിലെ പ്രധാന വിനോദ-വിജ്ഞാന സ്ത്രോതസുകൾ എന്നിരിക്കേ, എഴുത്തുകാർക്കും കവികൾക്കും അന്ന് ഏറെ മൂല്യമുണ്ടായിരുന്നു. അവരിൽ ഒരാളായിരുന്നു മഞ്ജു വാര്യരുടെ അമ്മ ഗിരിജ വാര്യർ എന്ന കാര്യം ആരും അറിഞ്ഞിട്ടുണ്ടാവില്ല. ഇന്നിപ്പോൾ അരനൂറ്റാണ്ട് മുൻപുള്ള അമ്മ ഗിരിജയുടെ കഴിവിന്റെ ഓർമ്മകൾ ചികഞ്ഞെടുത്ത് പുറത്തു കൊണ്ടുവന്നിരിക്കുന്നു മകൾ മഞ്ജു. അത് കയ്യിൽ കിട്ടിയപ്പോഴുള്ള അമ്മ ഗിരിജയുടെ സന്തോഷം വേറെ
advertisement
4/6
അന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചെറുകഥാകാരിയായിരുന്നു മഞ്ജുവിന്റെ അമ്മ ഗിരിജ. അക്കാലങ്ങളിൽ അറിയപ്പെടുന്ന എഴുത്തുകാരുടെ ഒപ്പം തന്റെ അമ്മ ഗിരിജയുടെയും പേരുണ്ടായിരുന്നു എന്ന് മഞ്ജു വാര്യർ. 1974 മുതലുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കോപ്പികൾ മഞ്ജു വാര്യർ അമ്മ ഗിരിജയ്ക്കായി കണ്ടെത്തിക്കൊടുത്തു. അമ്മയുടെ മുഖത്തെ പുഞ്ചിരി കാണുന്നതാണ് സന്തോഷം എന്നും മഞ്ജു വാര്യർ കുറിക്കുന്നു. ഇന്ന് പ്രശസ്തരായ മകനും മകളും കൊച്ചുമകളും ഉണ്ടായിട്ടും അതിനും മുൻപേ, കലാസാഹിത്യ ലോകത്തു പ്രതിഭ തെളിയിച്ച ആളാണ് ഈ അമ്മ
advertisement
5/6
തീർത്തും അവിചാരിതമായി ഈ മാസികകൾ കാണുമ്പോൾ ഗിരിജാ വാര്യരുടെ മുഖത്തു തെളിയുന്ന സന്തോഷം മഞ്ജു വീഡിയോ രൂപത്തിൽ പകർത്തി പോസ്റ്റ് ചെയ്തു. പതിറ്റാണ്ടുകൾ മുൻപുള്ള മാസികയുടെ കോപ്പി തരപ്പെടുത്തി കൊടുത്തതിൽ ശരത് കൃഷ്ണ, ആനന്ദ് എന്നിവർക്ക് മഞ്ജു വാര്യർ നന്ദി പറയുന്നു. മഞ്ജു വാര്യരും ഇടയ്ക്ക് എഴുത്തുകാരിയായി കഴിവ് തെളിയിച്ചിരുന്നു. എവിടെ നിന്നുമാണ് മഞ്ജുവിന് എഴുതാനുള്ള കഴിവ് കിട്ടിയതെന്ന് ഇപ്പോൾ മനസിലായി എന്ന് നടി അഭിരാമി കമന്റ് ചെയ്തു
advertisement
6/6
അമ്മയ്ക്ക് മാസിക കൈമാറിയത് മഞ്ജുവും മറ്റൊരു ക്യാമറയും ചേർന്ന് പകർത്തുന്നതായി കാണാം. അവ എഡിറ്റ് ചെയ്തു ചേർത്താണ് വീഡിയോ പോസ്റ്റ് ഉണ്ടായത്. രണ്ടു വർഷങ്ങൾക്ക് മുൻപ്, തന്റെ 67-ാം വയസിൽ, മഞ്ജുവിന്റെ അമ്മ ഗിരിജ വാര്യർ മോഹിനിയാട്ടം അരങ്ങേറ്റം നടത്തിയിരുന്നു. പ്രായം കഴിവിന് ഒരു തടസമല്ല എന്ന് അമ്മ വീണ്ടും തെളിയിച്ചു കഴിഞ്ഞു എന്നാണ് അന്ന് ഫോട്ടോ പോസ്റ്റ് ചെയ്ത് മഞ്ജു വാര്യർ കുറിച്ച വാചകം
മലയാളം വാർത്തകൾ/Photogallery/Buzz/
മഞ്ജു വാര്യർക്കും മീനാക്ഷി ദിലീപിനും മുൻപേ അറിയപ്പെട്ടത് അമ്മ ഗിരിജ വാര്യർ; 50 വർഷങ്ങൾക്കും മുൻപേ