ദിലീപ് വീട്ടിലെത്തിയ ദൃശ്യങ്ങളിൽ എവിടെയും കാണാത്ത മീനാക്ഷി; മകളുടെ ചിത്രങ്ങൾക്ക് പ്രതികരിക്കാതെ മഞ്ജു വാര്യർ
- Published by:meera_57
- news18-malayalam
Last Updated:
മീനാക്ഷിയുടെ മുഖത്തു നിറപുഞ്ചിരി. ധരിച്ചിരിക്കുന്ന സാരി കാവ്യ മാധവന്റെ ബ്രാൻഡ് ലക്ഷ്യയുടെ ഉൽപ്പന്നമാണ്
advertisement
1/6

ഒരേസമയം ബുദ്ധിമതിയും പക്വമതിയുമായ മകളായാണ് മീനാക്ഷി ദിലീപിനെ (Meenakshi Dileep) പൊതുസമൂഹത്തിൽ കാണാറുള്ളത്. മീനാക്ഷിയെ എവിടെക്കണ്ടാലും ക്യാമറകൾ പിന്നാലെ കൂടും. എന്നാൽ, അതൊന്നും കണ്ട ഭാവം ഉണ്ടാവില്ല മീനാക്ഷിക്ക്. ആവശ്യത്തിന് മാത്രം സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്ന പ്രകൃതക്കാരി. ഇന്ന് ഡോക്ടർ മീനാക്ഷി ഗോപാലകൃഷ്ണനായി കൊച്ചിയിലെ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന മീനാക്ഷി ഒഴിവു സമയങ്ങളിൽ മോഡലായി എത്താറുണ്ട്. കാവ്യാ മാധവന്റെ വസ്ത്രബ്രാൻഡ് ആയ ലക്ഷ്യയുടെ മോഡലായി, അവരുടെ വസ്ത്രങ്ങളിൽ അതിസുന്ദരിയായി മീനാക്ഷിയെ കാണാൻ സാധിക്കും
advertisement
2/6
എട്ടുവർഷക്കാലം നീണ്ട കേസിൽ വെറുതേവിട്ടുവെന്ന വിധി വന്നയുടനെ ദിലീപ് കോടതിയിൽ നിന്നും നേരെ പോയത് കൊച്ചിയിലെ വീടായ പത്മസരോവരത്തിലേക്കാണ്. അവിടെ കാവ്യയും കുഞ്ഞ് മകൾ മഹാലക്ഷ്മിയും സഹോദരിയും കുടുംബവും ദിലീപിനെ വാരിപ്പുണർന്നു. ചില മാധ്യമങ്ങളുടെ ഡ്രോൺ ഷോട്ട് വഴി പകർത്തിയ ഈ ദൃശ്യങ്ങൾ ചാനലുകളിലൂടെ പൊതുജനവും കണ്ടു. അപ്പോഴും ആ വീഡിയോ ദൃശ്യങ്ങളിൽ എവിടെയും മീനാക്ഷി ദിലീപിനെ ആരും കണ്ടില്ല. ആകാശകാഴ്ചയായ ആ ഷോട്ടുകളിൽ ഏകദേശം മീനാക്ഷി എന്നോണം തോന്നിക്കുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നുവെങ്കിലും, അത് മീനാക്ഷി ആയിരുന്നില്ല (തുടർന്ന് വായിക്കുക)
advertisement
3/6
ഒരുപക്ഷേ അത് മീനാക്ഷി ആയിരുന്നെങ്കിൽ, താരപുത്രിയുടെ പേരിൽ വാർത്തകൾ നിറയുമായിരുന്നു. അച്ഛനെ വാരിപ്പുണരുന്ന മീനൂട്ടിയുടെ ചിത്രങ്ങൾ വൈറലും. മീനാക്ഷി കൂടെയില്ല എങ്കിൽ പോലും ആ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഫാൻസ് പേജുകൾ വഴി വലിയ രീതിയിൽ പ്രചരിക്കുകയാണ്. അച്ഛനെ കണ്ട സന്തോഷത്തിൽ ഓടിയണഞ്ഞ ഇളയമകൾ മാമാട്ടി എന്ന മഹാലക്ഷ്മിയെ ദിലീപ് കൈകളിലെടുത്ത് ഓമനിക്കുന്ന ദൃശ്യവും കാണാം. സഹോദരിക്കും ജ്യേഷ്‌ഠന്റെ സന്തോഷം നിറഞ്ഞ മുഖം കണ്ടപ്പോഴുള്ള ആനന്ദം പ്രകടമായിരുന്നു
advertisement
4/6
മീനാക്ഷി ദിലീപ് എന്ന താരപുത്രി പിന്നീട് അവരുടെ ഇൻസ്റ്റഗ്രാം പേജിലാണ് വന്നത്. മനോഹരമായ സാരി ധരിച്ച് ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന മീനാക്ഷിയുടെ മുഖത്തു നിറപുഞ്ചിരി. ധരിച്ചിരിക്കുന്ന സാരി കാവ്യ മാധവന്റെ ബ്രാൻഡ് ലക്ഷ്യയുടെ ഉൽപ്പന്നമാണ്. കുറച്ചുകാലം മുൻപ് മീനാക്ഷിയെ അമ്മ മഞ്ജു വാര്യർ ഫോളോ ചെയ്യാൻ തുടങ്ങിയ കാര്യം ശ്രദ്ധ നേടിയിരുന്നു. അത് മാത്രമല്ല, മീനാക്ഷിയുടെ ചിത്രങ്ങൾ എല്ലാത്തിലും തന്നെ മഞ്ജു വാര്യർ ലൈക്ക് ചെയ്യാറുണ്ട്. ചില ചിത്രങ്ങൾ ഒഴികെ. ദിലീപിനെ പിറന്നാൾ ആശംസിച്ചു കൊണ്ട് മീനൂട്ടി അച്ഛനൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യരുടെ ലൈക്ക് കാണാനാവില്ല
advertisement
5/6
മീനാക്ഷിയും അനുജത്തി മാമാട്ടി എന്ന മഹാലക്ഷ്മിയും ഒന്നിച്ച് പോസ് ചെയ്യുന്ന ചിത്രത്തിൽ പോലും മഞ്ജു വാര്യരുടെ ലൈക്ക് കാണാം. എന്നാൽ, കോടതിവിധി വന്നശേഷമുള്ള മീനാക്ഷിയുടെ അപ്‌ലോഡുകൾക്ക് മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല. വിധിക്ക് ശേഷം ദിലീപ് മഞ്ജുവിനെ കുറിച്ച് നടത്തിയ പരാമർശം മറ്റൊരു വിവാദത്തിനു തിരികൊളുത്തിക്കഴിഞ്ഞു. താരങ്ങളുടെ മകളായ മീനാക്ഷി പക്ഷേ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു പുറമേ, മറ്റൊരു പ്രതികരണവും നടത്തിയിട്ടില്ല. മഞ്ജു വാര്യർ മീനാക്ഷിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നുവെങ്കിലും മീനാക്ഷി തിരിച്ചു ഫോളോ ചെയ്യുന്നവരുടെ പട്ടികയിൽ അമ്മ മഞ്ജുവില്ല
advertisement
6/6
വിധിവന്നതിന് തൊട്ടടുത്ത ദിവസം നടൻ ദിലീപ് ഭാര്യ കാവ്യാ മാധവനൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ വന്നിരുന്നു. മുൻവർഷങ്ങളിൽ ദിലീപിനൊപ്പം അമ്മയെ കാണാറുണ്ടായിരുന്നു. ദിലീപിനെയും കാവ്യാ മാധവനെയും വളഞ്ഞ മാധ്യമങ്ങൾക്ക് മുന്നിൽ അവർ പ്രതിരിക്കാതെ മടങ്ങുകയായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
ദിലീപ് വീട്ടിലെത്തിയ ദൃശ്യങ്ങളിൽ എവിടെയും കാണാത്ത മീനാക്ഷി; മകളുടെ ചിത്രങ്ങൾക്ക് പ്രതികരിക്കാതെ മഞ്ജു വാര്യർ