TRENDING:

Manoj K jayan: 'ഞാൻ അൽപ്പം ഇമോഷണലാണ്'; ഉർവശിയെക്കുറിച്ച് പറഞ്ഞ് പൊതുവേദിയിൽ വിങ്ങിപ്പൊട്ടി മനോജ് കെ. ജയൻ

Last Updated:
വികാരഭരിതനായി കണ്ണുകൾ നിറഞ്ഞാണ് ഉർവ്വശിയെക്കുറിച്ച് മനോജ് സംസാരിച്ചത്
advertisement
1/5
Manoj K jayan: 'ഞാൻ അൽപ്പം ഇമോഷണലാണ്'; ഉർവശിയെക്കുറിച്ച് പറഞ്ഞ് പൊതുവേദിയിൽ വിങ്ങിപ്പൊട്ടി മനോജ് കെ. ജയൻ
മലയാള സിനിമയിലെ ഒരു കാലത്തെ പ്രിയ താരജോഡികളായിരുന്നു ഉർവ്വശിയും മനോജ് കെ ജയനും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇരുവരും ഒന്നിച്ചപ്പോൾ ആരാധകരും ഏറെ സന്തോഷിച്ചു. 2000ത്തിലായിരുന്നു ഇരുവരുടേയും വിവാഹം. 8 വർഷം മാത്രമാണ് ഈ ദാമ്പത്യ ജീവിതം നീണ്ടു നിന്നത്.‌2008ൽ താരങ്ങൾ വിവാഹമോചിതരായി. ഈ ബന്ധത്തിൽ കുഞ്ഞാറ്റ എന്ന മകളുമുണ്ട്. ‌‌ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം മുൻഭാര്യയായ ഉർവശിയെക്കുറിച്ച് മനോജ് കെ ജയൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡയയിൽ ശ്രദ്ധയാകുന്നത്.
advertisement
2/5
വികാരഭരിതനായി കണ്ണുകൾ നിറഞ്ഞാണ് ഉർവ്വശിയെക്കുറിച്ച് മനോജ് സംസാരിച്ചത്. ഇരുവരുടെയും മകളായ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി ആദ്യമായി നായികയാകുന്ന ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് മനോജ് കെ ജയൻ ഉർവ്വശിയെക്കുറിച്ച് വാചാനായത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷമാണിതെന്നും മകൾക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആ​ഗ്രഹം അറിയിച്ചപ്പോൾ അമ്മ ഉർവശിയെ അറിയിക്കണമെന്നാണ് ആദ്യം പറഞ്ഞതെന്നും ഇത്തരം കാര്യങ്ങളിൽ താൻ അൽപം ഇമോഷണൽ ആണെന്നും മനോജ് കെ ജയൻ.
advertisement
3/5
ഇതിനായി ചെന്നൈ വരെ പോകേണ്ടി വന്നാലും കുഴപ്പമില്ല. അമ്മയുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്. അവർ ദക്ഷിണേന്ത്യയിലെ തന്നെ വലിയൊരു വേഴ്സറ്റൈൽ നടിയാണ്. അവൾ ചെന്നൈയിൽ പോയി അമ്മയുടെ അനുഗ്രഹം വാങ്ങിച്ചു. വളരെ സന്തോഷത്തോടെയാണ് ഉർവശി അത് സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു. മനോജ് ഇക്കാര്യങ്ങൾ പറഞ്ഞ് വിങ്ങുമ്പോൾ‌ മകൾ കുഞ്ഞാറ്റയാണ് കൈ ചേർത്ത് പിടിച്ചുകൊണ്ട് ആശ്വസിപ്പിച്ചത്.
advertisement
4/5
മകളുടെ ഏഴാമത്തെ വയസ്സിൽ മകളേയും കൂട്ടി ചെന്നൈയിൽ നിന്ന് വരുമ്പോൾ ഇങ്ങനെയൊരു ആ​ഗ്രഹം മനസ്സിലില്ലായിരുന്നു. അവളെ പഠിപ്പിച്ച്, നല്ലൊരു ജോലി വാങ്ങിക്കൊടുത്ത് വിവാഹം കഴിപ്പിച്ച് അയക്കണമെന്നായിരുന്നു മനസിലെ ചിന്ത. തന്റെ കരിയറിൽ ​ഗ്യാപ് വന്നതും മകളെ അത്തരത്തിൽ സ്നേഹിച്ച് വളർ‌ത്തിയതുകൊണ്ടാണ്. തന്റെ ഇഷ്ടത്തിന് അവളെ സ്കൂളിൽ ചേർത്ത് പഠിപ്പിച്ചു.
advertisement
5/5
പ്ലസ്ടു കഴിഞ്ഞപ്പോൾ അവളുടെ ആഗ്രഹത്തിന് ബാംഗ്ലൂർ വിട്ട് പഠിപ്പിച്ചു. പിന്നീട് അവിടെത്തന്നെ ജോലി ചെയ്യണമെന്ന് പറഞ്ഞു. അവൾ അവിടെ കുറച്ചു കാലം പല കമ്പനികളിലായി ജോലി ചെയ്തു. 2 വർഷം മുമ്പാണ് എന്നോട് അവൾക്ക് അഭിനയിക്കാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞത്. ഭാര്യ ആശയോടാണ് ഇക്കാര്യം ആ​ദ്യം പറഞ്ഞത്. ആശ അവളുടെ നല്ല സുഹൃത്ത് കൂടിയാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
Manoj K jayan: 'ഞാൻ അൽപ്പം ഇമോഷണലാണ്'; ഉർവശിയെക്കുറിച്ച് പറഞ്ഞ് പൊതുവേദിയിൽ വിങ്ങിപ്പൊട്ടി മനോജ് കെ. ജയൻ
Open in App
Home
Video
Impact Shorts
Web Stories