TRENDING:

'ഞാൻ പറഞ്ഞത് തമാശ, വീഡിയോ ആരോ എഡിറ്റ് ചെയ്തൂ'; പ്രതികരണവുമായി മന്‍സൂര്‍ അലി ഖാന്‍

Last Updated:
'തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് കരുതുന്നു. ആരോ എഡിറ്റ് ചെയ്ത വീഡിയോ തൃഷ കണ്ട് തെറ്റിദ്ധരിക്കുകയായിരുന്നു', മൻസൂർ അലി ഖാൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു
advertisement
1/8
'ഞാൻ പറഞ്ഞത് തമാശ, വീഡിയോ ആരോ എഡിറ്റ് ചെയ്തൂ'; പ്രതികരണവുമായി മന്‍സൂര്‍ അലി ഖാന്‍
തെന്നിന്ത്യൻ താരം തൃഷയ്ക്കെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ മറുപടിയുമായി മൻസൂർ അലി ഖാൻ. താൻ പറഞ്ഞത് തമാശ രൂപത്തിൽ ആയിരുന്നെന്നും ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിച്ചതാണെന്നും മൻസൂർ അലി ഖാൻ പറയുന്നു.
advertisement
2/8
“ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. ഇത് എനിക്കെതിരെയുള്ള അപകീർത്തിപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. മനുഷ്യരാശിക്ക് വേണ്ടി ഞാൻ എത്രമാത്രം നിലകൊണ്ടിരുന്നുവെന്ന് എന്റെ തമിഴ് ജനങ്ങൾക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവർക്കും അറിയാം"  മൻസൂർ അലി ഖാൻ കുറിച്ചു.
advertisement
3/8
"തന്റെ മകൾ തൃഷയുടെ വലിയ ആരാധികയാണ്. ഇക്കാര്യം ലിയോ സിനിമയുടെ പൂജ സമയത്ത് തൃഷയോട് പറഞ്ഞിട്ടുണ്ട്. സഹനടിമാരോട് എപ്പോഴും എനിക്ക് ബഹുമാനമാണ്. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് കരുതുന്നു. ആരോ എഡിറ്റ് ചെയ്ത വീഡിയോ തൃഷ കണ്ട് തെറ്റിദ്ധരിക്കുകയായിരുന്നു"
advertisement
4/8
"ഹനുമാൻ സഞ്ജീവനി മല ഉയർത്തി വന്നതുപോലെ വിമാനത്തിൽ ഇവരെന്നെ കാശ്മീരിലേക്ക് കൊണ്ടുപോയി, അതുപോലെ തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. പഴയതുപോലെ നടിമാർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് സരസമായി ഞാൻ പറഞ്ഞതാണ്.” എന്നാണ് മൻസൂർ അലി ഖാൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്.
advertisement
5/8
മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ കണ്ടതായും, അതിനെ ശക്തമായി അപലപിക്കുന്നതായും തൃഷ പറഞ്ഞു. ഇത്തരത്തിൽ ലൈംഗകതയും അനാദരവും സ്ത്രീവിരുദ്ധതയും പ്രകടിപ്പിക്കാൻ മോശം സ്വഭാവമുള്ളവർക്കേ കഴിയൂവെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു.
advertisement
6/8
കുറച്ചുനാൾ മുമ്പാണ് ലിയോയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മൻസൂർ അലിഖാന്‍റെ വിവാദ പരാമർശം ഉണ്ടായത്. നേരത്തെ ചില സിനിമകളിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റോപ് സീനുകളൊന്നും ലിയോയിൽ ഉണ്ടായിരുന്നില്ലെന്നുമാണ് മൻസൂർ അലിഖാൻ പറഞ്ഞത്.
advertisement
7/8
ലിയോയിൽ ഒരു കിടപ്പറ രംഗം കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ അലിഖാൻ പറഞ്ഞിരുന്നു. തൃഷയും വിജയിയും കേന്ദ്രകഥാപാത്രങ്ങളായ ലിയോയില്‍, പ്രധാനപ്പെട്ട വേഷമാണ് മൻസൂറും ചെയ്തത്.
advertisement
8/8
വിവാദ പരാമർശങ്ങളിൽ മൻസൂർ അലിഖാനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാണ്. നിരവധി ആളുകളാണ് മൻസൂറിന്‍റെ പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തുന്നത്. തെന്നിന്ത്യൻ സിനിമാരംഗത്തെ പ്രമുഖരും മൻസൂറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഞാൻ പറഞ്ഞത് തമാശ, വീഡിയോ ആരോ എഡിറ്റ് ചെയ്തൂ'; പ്രതികരണവുമായി മന്‍സൂര്‍ അലി ഖാന്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories