മലയാളത്തിന്റെ പ്രിയ നായികയ്ക്ക് പ്രധാനമന്ത്രി മോദിക്കൊപ്പം പൊങ്കൽ; സന്തോഷം ആരാധകരുമായി പങ്കിട്ട് താരം
- Published by:user_57
- news18-malayalam
Last Updated:
മലയാളത്തിന്റെ പ്രിയ നായികയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പൊങ്കൽ ആഘോഷിക്കാൻ അവസരം
advertisement
1/7

തമിഴ്നാട്ടിൽ നിന്നും സ്വീകരിച്ച ആചാരമെങ്കിലും, കേരളത്തിൽ പൊങ്കൽ (pongal) ഇന്ന് ഏറെ സ്വീകാര്യതയുള്ള ഒരു ആഘോഷമായി മാറിയിട്ടുണ്ട്. വീടുകളിലും മറ്റും അതിരാവിലെ തന്നെ പൊങ്കൽ ഒരുക്കങ്ങൾ നടന്നു കഴിഞ്ഞു. ഈ ചിത്രം അത്തരത്തിൽ ഒന്നാണ്. ഇവിടെ മലയാളത്തിന്റെ പ്രിയ നായികയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പൊങ്കൽ ആഘോഷിക്കാൻ അവസരം ലഭിക്കുകയായിരുന്നു
advertisement
2/7
ജോർജ് കുട്ടിയുടെ ഭാര്യ റാണിയായാണ് പ്രേക്ഷകർ അവരെ ഏറ്റവും അടുത്ത കാലത്ത് സ്നേഹിച്ചത്. നടി മീന സാഗറാണ് പ്രധാനമന്ത്രി മോദിക്കൊപ്പം പൊങ്കൽ കൊണ്ടാടിയത്. ഇതിന്റെ ചിത്രങ്ങൾ അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. മീനയെ കൂടാതെ സിനിമാലോകത്തു നിന്നുള്ള ഒരാൾ കൂടിയുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
ഡാൻസ് കൊറിയോഗ്രാഫർ കലാ മാസ്റ്റർ ആണ് ചിത്രത്തിൽ കാണുന്ന മറ്റൊരാൾ. മറക്കാനാവാത്ത നിമിഷം എന്നാണ് മീന ഇവിടെ ക്യാപ്‌ഷൻ നൽകിയത്. പൊങ്കൽ ചടങ്ങുകൾ എല്ലാം പ്രധാനമന്ത്രി നിർവഹിക്കുന്ന നിമിഷങ്ങൾ ചിത്രങ്ങളിൽ കാണാം
advertisement
4/7
അടുപ്പിലേക്ക് നെയ് പകരുന്ന നിമിഷം ഭക്തിസാന്ദ്രമായി എല്ലാപേരും കൈകൂപ്പി ചുറ്റും നിൽക്കുന്നുണ്ട്. മുണ്ടും വേഷ്‌ടിയുമാണ് പ്രധാനമന്ത്രിയുടെ വേഷം, ഓവർകോട്ടുമുണ്ട്
advertisement
5/7
മലയാളത്തിൽ ബ്രോ ഡാഡിയിലാണ് മീന ഏറ്റവും ഒടുവിലായി നായികാവേഷം ചെയ്തത്. അതിനു ശേഷം അവർ വേഷമിട്ടത് ഒരു തമിഴ് ചിത്രത്തിലാണ്. മീനയുടെ രണ്ട് ചിത്രങ്ങൾ ഇനി റിലീസ് ചെയ്യാനുണ്ട്
advertisement
6/7
ദൃശ്യം സിനിമകളുടെ രണ്ട് ഭാഗങ്ങളിലും മീനയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദൃശ്യം മൂന്നാം ഭാഗം വരുന്നുണ്ടോ ഇല്ലയോ എന്ന് ചോദ്യമുയരുന്ന വേളയിലും, മലയാളത്തിലേക്ക് മീന മടങ്ങിവരുന്നുണ്ട്. 'ആനന്ദപുരം ഡയറീസ്' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി
advertisement
7/7
മീനയുടെ മകൾ നൈനികയും സിനിമയിൽ പതിയെ സജീവമാവുകയാണ്. അടുത്തിടെ 'എന്റെ അമ്മ സൂപ്പറാ' എന്ന മലയാള ടി.വി. ഷോയിലും മീനയും മകളും പങ്കെടുത്തിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
മലയാളത്തിന്റെ പ്രിയ നായികയ്ക്ക് പ്രധാനമന്ത്രി മോദിക്കൊപ്പം പൊങ്കൽ; സന്തോഷം ആരാധകരുമായി പങ്കിട്ട് താരം