TRENDING:

Meena Sagar | മീനയ്ക്കും കുടുംബത്തിനും സിദ്ധിഖ് ആരായിരുന്നു? ആ ഒരു കാര്യത്തിൽ പകരക്കാരനില്ല

Last Updated:
ഒരേയൊരു കാര്യത്തിൽ മീനയ്ക്കും കുടുംബത്തിനും സിദ്ധിഖിന് പകരക്കാരനായി മറ്റൊരാളില്ല
advertisement
1/8
Meena Sagar | മീനയ്ക്കും കുടുംബത്തിനും സിദ്ധിഖ് ആരായിരുന്നു? ആ ഒരു കാര്യത്തിൽ പകരക്കാരനില്ല
സംവിധായകൻ സിദ്ധിഖിന്റെ (Siddique) വിയോഗം ഹൃദയഭേദകം എന്നാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും വേണ്ടപ്പെട്ടവരുമായ പലരും പറഞ്ഞത്. അത്രയേറെ അടുപ്പമുള്ളയൊരാളെയാണ് അവർക്ക് നഷ്‌ടമായതും. ആ വേദന അവരുടെ ഹൃദയങ്ങളെ സ്പർശിച്ചു മാത്രമേ കടന്നുപോയുള്ളൂ. നടി മീനയ്ക്കും (Meena Sagar) അതെ. സിദ്ധിഖ് ചിത്രത്തിൽ മീന നായികയായി വേഷമിട്ടിരുന്നു
advertisement
2/8
സിദ്ധിഖ് രചനയും സംവിധാനവും നിർവഹിച്ച് ലാൽ ക്രിയേഷന്സിന്റെ ബാനറിൽ വിതരണം ചെയ്ത 'ഫ്രണ്ട്സ്' (1999) എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീന വേഷമിട്ടത്. പത്മിനി എന്ന അൽപ്പം വില്ലത്തരം കൂടി കലർന്ന കഥാപാത്രം അക്കാലങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റി (തുടർന്ന് വായിക്കുക)
advertisement
3/8
സിദ്ധിഖിന്റെ വിയോഗവർത്ത പോസ്റ്റ് ചെയ്തതും ആരാധകർ ആദ്യം ചൂണ്ടിക്കാട്ടിയതും ഫ്രണ്ട്‌സിലെ പത്മിനിയെയാണ്. പക്ഷെ പത്മിനിയിൽ തുടങ്ങി തീരുന്നതല്ല മീനയ്ക്ക് ആ ബന്ധം
advertisement
4/8
'ഫ്രണ്ട്‌സ്' ഇറങ്ങി പിന്നെയും പത്തോളം വർഷങ്ങൾ കഴിഞ്ഞാണ് മീന വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്. ഈ വിവാഹ സ്വീകരണത്തിലും സിദ്ധിഖ് അതിഥിയായി പങ്കെടുത്തു. രണ്ടു വർഷങ്ങൾ കൂടി കഴിഞ്ഞതും  മീനയുടെ മകൾ നൈനിക പിറന്നു
advertisement
5/8
നൈനികയും അമ്മയുടെ വഴിയേ സിനിമയിലെത്തി. 'ഭാസ്കർ ദി റാസ്കൽ' എന്ന മലയാള ചിത്രത്തിന്റെ മൊഴിമാറ്റമായ 'ഭാസ്കർ ഒരു റാസ്കലിൽ' ബാലതാരമായി സിദ്ധിഖ് എന്ന സംവിധായകന്റെ മുന്നിൽ നൈനിക എത്തി
advertisement
6/8
തന്നെയും മകളെയും സംവിധാനം ചെയ്ത മറ്റൊരു സംവിധായകനില്ല എന്നാണ് സിദ്ധിഖിന്റെ ഹൃദയഭേദകമായ വിയോഗവർത്ത പങ്കിട്ടുകൊണ്ടു മീന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നൈനിക ഇപ്പോഴും സിനിമയിൽ സജീവമാണ്
advertisement
7/8
മീന പിന്നെയും പലകുറി മലയാള സിനിമയിൽ അഭിനയിച്ചു. മോഹൻലാലിൻറെ ജോഡിയായാണ് മീനയെ മലയാള സിനിമയ്ക്ക് കൂടുതൽ പരിചയം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ സൂപ്പർതാരങ്ങളുടെ നായികയായി മീന സാഗർ മലയാള സിനിമയിൽ നിറഞ്ഞുനിന്നിട്ടുണ്ട്
advertisement
8/8
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത രണ്ടാമത് ചിത്രം 'ബ്രോ ഡാഡി'യിൽ (2022) മീനയും മോഹൻലാലും വീണ്ടും ഒന്നിച്ചു. ഇതിനു ശേഷം മറ്റൊരു മലയാള ചിത്രത്തിൽ മീനയെ പ്രേക്ഷകർ കണ്ടില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
Meena Sagar | മീനയ്ക്കും കുടുംബത്തിനും സിദ്ധിഖ് ആരായിരുന്നു? ആ ഒരു കാര്യത്തിൽ പകരക്കാരനില്ല
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories