Meenakshi | മീനാക്ഷി സബ്സ്ക്രിപ്ഷൻ ആരംഭിച്ചു; പല പ്രമുഖർക്കും ഇല്ലാത്ത വമ്പൻ വരിസംഖ്യാ നിരക്ക്
- Published by:meera_57
- news18-malayalam
Last Updated:
ഇന്നിപ്പോൾ ചലച്ചിത്ര താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരും എല്ലാം അവരുടെ അക്കൗണ്ടുകളിൽ സബ്സ്ക്രിപ്ഷൻ ഫീച്ചർ ആരംഭിച്ചിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് മീനാക്ഷിയും
advertisement
1/6

പത്തു വർഷം മുൻപ് മലയാള സിനിമയിൽ ബാലതാരമായി അഭിനയിച്ച നടിയാണ് മീനാക്ഷി അനൂപ് (Meenakshi Anoop). അനുനയ അനൂപ് എന്ന യഥാർത്ഥ പേരിനു പകരം, സ്ക്രീൻ നാമമായ മീനാക്ഷിയായി ഈ മിടുക്കിക്കുട്ടി വെള്ളിത്തിരയിൽ നിറഞ്ഞാടി. 'അമർ അക്ബർ അന്തോണി' എന്ന സിനിമയിലെ ഫാത്തിമ എന്ന മീനാക്ഷിയുടെ റോൾ ആരും മറക്കാനിടയില്ല. സമൂഹത്തിൽ പലരും പറയണം എന്നാഗ്രഹിച്ച ഒരു വിഷയത്തെ അർഹിക്കുന്ന ഗൗരവത്തോടെ അവതരിപ്പിച്ച സിനിമയിൽ മീനാക്ഷിയുടെ കഥാപാത്രം നിർണായകമായിരുന്നു. ഏതൊരു ചലച്ചിത്ര താരത്തെയും പോലെ മീനാക്ഷിയും സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. താരസുന്ദരി ഇപ്പോൾ സബ്സ്ക്രിപ്ഷൻ കൂടി ആരംഭിച്ചു
advertisement
2/6
ഒരു ഹ്രസ്വചിത്രത്തിലൂടെ അഭിനയം ആരംഭിച്ച മീനാക്ഷിക്ക്, ആദ്യത്തെ ഏതാനും സിനിമകളിൽ തന്നെ മോഹൻലാലിന്റെ കൂടെ വേഷമിടാൻ അവസരം ലഭിച്ചു. 'ഒപ്പം' എന്ന ചിത്രത്തിൽ മോഹൻലാലിന്റെ വളർത്തുമകളുടെ റോൾ മീനാക്ഷി ഭംഗിയായി അവതരിപ്പിച്ചു. രാമച്ഛന്റെ നന്ദിനിക്കുട്ടി എന്ന വേഷത്തിൽ സ്കൂൾ വിദ്യാർത്ഥിനിയായ മീനാക്ഷി മികച്ച പ്രകടനം കാഴ്ചവച്ചു. 'അമർ അക്ബർ അന്തോണി', 'ഒപ്പം' തുടങ്ങിയ സിനിമകൾ നൽകിയ മൈലേജ് മീനാക്ഷിക്ക് വളരെ വലുതായിരുന്നു. ബാലതാരം എന്ന നിലയിൽ ഈ പെൺകുട്ടി വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു (തുടർന്ന് വായിക്കുക)
advertisement
3/6
കന്നടയിലും ഹിന്ദിയിലും വരെ മീനാക്ഷിക്ക് പ്രകടനം പുറത്തെടുക്കാൻ അവസരം ലഭിച്ചു. ഇപ്പോൾ 20 വയസുള്ള മീനാക്ഷി, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. പല കാര്യങ്ങളിലും മീനാക്ഷിയും തന്റെ കാഴ്ചപ്പാടുകൾ രേഖപ്പെടുത്താറുണ്ട്. ഇതിൽ പലതും വാർത്തയായി മാറി. കാഴ്ചപ്പാടുകൾ പലതും മീനാക്ഷി മറയില്ലാതെ പറയുന്നു എന്നത് തന്നെയാണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. മലയാള സിനിമയിൽ മീനാക്ഷി ഇപ്പോൾ മുതിർന്ന കഥാപത്രങ്ങൾ അവതരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. അവിടെയും താരം ശ്രദ്ധേയയാണ്
advertisement
4/6
പോയവർഷം റിലീസ് ചെയ്ത 'പ്രൈവറ്റ്' എന്ന സിനിമയിൽ മീനാക്ഷി അനൂപ് ഇന്ദ്രൻസിന്റെ കൂടെ വളരെ മികച്ച ഒരു വേഷം അവതരിപ്പിച്ചു. മകൾ വളരെ നന്നായി പഠിക്കുന്ന കൂട്ടത്തിലായതു കൊണ്ട് വീട്ടുകാർ പഠനത്തിൽ ശ്രദ്ധിക്കാൻ മീനാക്ഷിക്ക് അവസരം നൽകി. മീനാക്ഷിയുടെ പത്താം ക്‌ളാസിലെയും പ്ലസ് ടുവിലെയും മാർക്കുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, അഭിനയം ആരംഭിച്ചതില്പിന്നെ ആകെ രണ്ട് വർഷങ്ങൾ ഒഴികെ മറ്റെല്ലാ വർഷങ്ങളിലും മീനാക്ഷി അഭിനയിച്ച സിനിമകൾ തിയേറ്ററിലെത്തി
advertisement
5/6
ഇന്നിപ്പോൾ ചലച്ചിത്ര താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരും എല്ലാം അവരുടെ അക്കൗണ്ടുകളിൽ സബ്സ്ക്രിപ്ഷൻ ഫീച്ചർ ആരംഭിച്ചിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് മീനാക്ഷിയും വരുന്നു. മറ്റു പോസ്റ്റുകൾ പോലെ, എല്ലാവർക്കും കാണാൻ കഴിയാത്ത, എക്‌സ്‌ക്‌ളൂസീവ് കണ്ടന്റ് ആണ് ഇത്തരം പ്രൊഫൈലുകളുടെ പ്രത്യേകത. താരങ്ങളായ ദിവ്യ ഉണ്ണി, അഹാന കൃഷ്ണ, രേണു സുധി എന്നവരെല്ലാം സബ്സ്ക്രിപ്ഷൻ വിഭാഗത്തിൽ അവരുടെ സ്‌പെഷൽ പോസ്റ്റുകളുടെ വരാറുണ്ട്. എന്നാൽ, കൂട്ടത്തിൽ മീനാക്ഷിയുടെ സബ്സ്ക്രിപ്ഷൻ സോഷ്യൽ മീഡിയയിൽ വൈറലായി മാറാൻ അധികം താമസിച്ചില്ല
advertisement
6/6
മീനാക്ഷി അനൂപിന്റെ ഫേസ്ബുക്ക് ഗ്രൂപ്പ് ഒരു മാസം സബ്സ്ക്രൈബ് ചെയ്യണമെങ്കിൽ, നൽകേണ്ട തുക 869 രൂപയാണ്. ഇത് മറ്റുള്ളവരുടെ നിരക്ക് വച്ച് നോക്കുമ്പോൾ, വളരെ വലിയ തുക എന്ന് പറയാതിരിക്കാൻ പറ്റില്ല. ബിഗ് ബോസ് മത്സരാർത്ഥിയും ആയ രേണു സുധിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ഒരു മാസം നൽകേണ്ടത് 170 രൂപയാണ്. രേണുവിന് 383K സബ്സ്ക്രൈബർമാരാണ്. അഹാന കൃഷ്ണയ്ക്കാകട്ടെ 290 രൂപയാണ് റേറ്റ്. വളരെ മുൻപേ സബ്സ്ക്രിപ്ഷൻ ആരംഭിച്ച നടിയാണ് ദിവ്യ ഉണ്ണി. ദിവ്യക്കും 290 രൂപയാണ് മാസവരി. മീനാക്ഷി അനൂപിന്റെ വരിസംഖ്യ സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുന്നുമുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Meenakshi | മീനാക്ഷി സബ്സ്ക്രിപ്ഷൻ ആരംഭിച്ചു; പല പ്രമുഖർക്കും ഇല്ലാത്ത വമ്പൻ വരിസംഖ്യാ നിരക്ക്