മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്‌തോ?
- Published by:Sarika KP
- news18-malayalam
Last Updated:
138 പേരെയാണ് മഞ്ജു വാര്യര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്നത്. ഇതില്‍ ഒരാള്‍ മീനാക്ഷിയാണ്.
advertisement
1/7

ഏറെ ആരാധകരുള്ള പ്രിയ താരമാണ് മഞ്ജു വാര്യർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ജു വാര്യരെ മകള്‍ മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ടോ എന്നാണ് ആരാധകർക്കിടയിലുള്ള ചർച്ച. ഇതിനു പിന്നാലെ പരസ്പരം ഫോളോ ചെയ്യുന്നുണ്ട് എന്ന കാര്യം ആരാധകർ കണ്ടെത്തി.
advertisement
2/7
എന്നാൽ മഞ്ജു വാര്യരെ മകള്‍ മീനാക്ഷി ദിലീപ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ല. അഞ്ച് ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സ് ഉള്ള മീനാക്ഷി പിന്തുടരുന്നത് 51 പേരെയാണ്.
advertisement
3/7
കാവ്യ മാധവൻ, ദിലീപ്, ടോവിനോ, ദുൽഖർ സൽമാൻ, മാളവിക ജയറാം നസ്രിയ ഫഹദ്, അപൂര്‍വ ബോസ്, അലീന അല്‍ഫോണ്‍സ് പുത്രന്‍, മമിത ബൈജു, നമിത പ്രമോദ്, റെബ മോണിക്ക, നിരഞ്ജന അനൂപ്, മീര നന്ദന്‍, കീര്‍ത്തി സുരേഷ്, ആലിയ ഭട്ട്, എന്നിവരടക്കമുളളവരെ മീനാക്ഷി ഫോളോ ചെയ്യുന്നുണ്ട്.
advertisement
4/7
എന്നാൽ ഈ 51 പേരുള്ള ലിസ്റ്റില്‍ മഞ്ജു ഇല്ല. 138 പേരെയാണ് മഞ്ജു വാര്യര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്നത്. ഇതില്‍ ഒരാള്‍ മീനാക്ഷിയാണ്. 3.5 മില്യണ്‍ ഫോളോവേഴ്‌സും നടിക്കുണ്ട്.
advertisement
5/7
മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞതിന് ശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് താമസിക്കുന്നത്. ദിലീപിനൊപ്പം മീനാക്ഷി പൊതുചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ മഞ്ജുവിനൊപ്പം മീനാക്ഷിയെ കണ്ടിട്ടില്ല.
advertisement
6/7
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മീനാക്ഷി എം.ബി.ബി.എസ് ബിരുദം നേടിയത്. അതിന്റെ സന്തോഷം ദിലീപ് പങ്കുവയ്ക്കുകയും ചെയ്തു. ''ദൈവത്തിന് നന്ദി. ഒരു സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു.
advertisement
7/7
എന്റെ മകള്‍ മീനാക്ഷി ഡോക്ടര്‍ ആയിരിക്കുന്നു. അവളോട് സ്‌നേഹവും ബഹുമാനവും'', ബിരുദദാനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ദിലീപ് കുറിച്ചു.