TRENDING:

Parineeti Chopra | പരിപ്പും ചോറും സാമ്പാറും ഉള്ള സദ്യ ഉണ്ടാകുമോ പരിണീതി ചോപ്രയുടെ വിവാഹത്തിന്; വിവാഹവിരുന്നിന്റെ മെനുവിൽ എന്തെല്ലാം

Last Updated:
സെപ്റ്റംബർ 24ന് രാജസ്ഥാനിലെ ഉദയ്‌പൂരിൽ വച്ചാണ് പരിണീതി രാഘവ് വിവാഹം നടക്കുക
advertisement
1/8
പരിപ്പും ചോറും സാമ്പാറും ഉള്ള സദ്യ ഉണ്ടാകുമോ പരിണീതി ചോപ്രയുടെ വിവാഹത്തിന്; വിവാഹവിരുന്നിന്റെ മെനുവിൽ എന്തെല്ലാം
ബോളിവുഡ് പെണ്ണും, ആം ആദ്മി ചെക്കനും തമ്മിലെ വിവാഹത്തിന് കേളികൊട്ടുണർന്നു കഴിഞ്ഞു. നടി പരിണീതി ചോപ്രയും (Parineeti Chopra) ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും (Raghav Chadha) തമ്മിലെ വിവാഹം സെപ്റ്റംബർ 24ന് രാജസ്ഥാനിലെ ഉദയ്‌പൂരിലെ 'ദി ലീല പാലസിൽ' നടക്കും എന്ന് ഏറ്റവും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടുപേരും തീർത്തും യാദൃശ്ചികമായി ഒരു സിനിമാ സെറ്റിൽ തുടങ്ങിയ പരിചയമാണ് വിവാഹത്തിൽ എത്തിയത്
advertisement
2/8
ആഡംബര വിവാഹത്തിന് രണ്ടുപേരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ. സെപ്റ്റംബർ 23ന് ആഘോഷങ്ങൾക്ക് ആരംഭം കുറിക്കും (തുടർന്ന് വായിക്കുക)
advertisement
3/8
ആചാരപ്രകാരം വരൻ കുതിരപ്പുറത്തേറിയാകും വരിക എന്നാണ് നിയമം. പക്ഷേ ഇവിടെ രാഘവ് ഒരു വള്ളത്തിലേറിയാവും വിവാഹ വേദിയിലെത്തുക. പഞ്ചാബി ആചാരപ്രകാരം വിവാഹത്തിന് കുതിര നിർബന്ധമാണ്
advertisement
4/8
ഇവരുടെ വിവാഹ സദ്യയുടെ മെനു എന്താകും എന്നതിലും സൂചന പുറത്തുവന്നു കഴിഞ്ഞു. നമ്മുടെ നാട്ടിലെ പോലെ ചോറും സാമ്പാറും പരിപ്പും പായസവും ആണോ പരിണീതിയുടെയും രാഘവിന്റെയും വിവാഹവിരുന്നിൽ ഉണ്ടാവുക?
advertisement
5/8
രണ്ടുപേരും പഞ്ചാബി കുടുംബത്തിലെ അംഗങ്ങൾ ആയതിനാൽ, മെനുവിൽ പഞ്ചാബി വിഭവങ്ങൾക്കാകും മുൻ‌തൂക്കം എന്ന് 'ദി ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നു
advertisement
6/8
വിവാഹം നടക്കുന്ന സ്ഥലം രാജസ്ഥാനിലെ ഉദയ്പൂർ ആയതിനാൽ, കൂട്ടത്തിൽ രാജസ്ഥാനി വിഭവങ്ങളും ഇടംപിടിക്കും എന്ന് പറയപ്പെടുന്നു. വിവാഹത്തിനു മുന്നോടിയായി വേദിക്ക് ചുറ്റുമുള്ള സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്
advertisement
7/8
വിവാഹത്തിന് മുന്നോടിയായി കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഒരു സൂഫി സന്ധ്യ സംഘടിപ്പിച്ചിരുന്നു. വധൂവരന്മാർ ഗുരുദ്വാര സന്ദർശിച്ച ശേഷമായിരുന്നു പരിപാടി
advertisement
8/8
വിവാഹത്തിന് പരിണീതിയുടെയും രാഘവിന്റെയും ബന്ധുക്കൾ എത്തിച്ചേർന്നു കഴിഞ്ഞു. പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്രയും സഹോദരൻ സിദ്ധാർഥ് ചോപ്രയും വിവാഹത്തിൽ പങ്കെടുക്കും. പ്രിയങ്കയും മകൾ മാൽതിയും ഉണ്ടാകുമോ എന്ന് ഉറപ്പിക്കാറായിട്ടില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
Parineeti Chopra | പരിപ്പും ചോറും സാമ്പാറും ഉള്ള സദ്യ ഉണ്ടാകുമോ പരിണീതി ചോപ്രയുടെ വിവാഹത്തിന്; വിവാഹവിരുന്നിന്റെ മെനുവിൽ എന്തെല്ലാം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories