TRENDING:

Mia Khalifa | വിവാഹമോചന ശേഷം മിയ ഖലീഫ പ്രണയത്തിൽ; കാമുകനെ പരിചയപ്പെടുത്തി താരം

Last Updated:
Mia Khalifa and Puerto Rican singer Jhay Cortez dating | പരസ്പരം ചുണ്ടോടു ചേർത്ത് ചുംബിക്കുന്ന ചിത്രവുമായി മിയ ഖലീഫ തന്റെ കാമുകനെ പരിചയപ്പെടുത്തുന്നു
advertisement
1/11
Mia Khalifa | വിവാഹമോചന ശേഷം മിയ ഖലീഫ പ്രണയത്തിൽ; കാമുകനെ പരിചയപ്പെടുത്തി താരം
ഭർത്താവ് റോബർട്ട് സാൻബെർഗുമായി പിരിഞ്ഞ വാർത്ത വളരെ വിഷമത്തോട് കൂടിയാണ് ഏതാനും നാളുകൾക്കു മുൻപ് മിയ ഖലീഫ (Mia Khalifa) പ്രഖ്യാപിച്ചത്. ഏറെ നാളുകൾ പ്രണയിച്ച ശേഷമാണ് ഇവർ ആര്ഭാടങ്ങളില്ലാതെ ജീവിതത്തിൽ ഒന്നിച്ചത്. വിവാഹമോചന ശേഷം തന്റെ ജോലിയിൽ വ്യാപൃതയായിരുന്ന മിയ എന്നാൽ വീണ്ടും പ്രണയത്തിലായിരിക്കുകയാണ്
advertisement
2/11
മിയ ഇപ്പോൾ ഗായകനുമായി പ്രണയത്തിലാണ്. തന്റെ പ്രിയതമനെ ചുണ്ടടോടു ചേർത്ത് ചുംബിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മിയ പ്രണയം സ്ഥിരീകരിച്ചത്. ഇരുവരും ഒന്നിച്ചുള്ള പ്രണയാർദ്ര നിമിഷങ്ങൾ ഇൻസ്റ്റഗ്രാം ചിത്രങ്ങളിലൂടെ മിയ പോസ്റ്റ് ചെയ്ത് കഴിഞ്ഞു. മിയയുടെ കാമുകൻ ആള് നിസ്സാരക്കാരനല്ല (തുടർന്ന് വായിക്കുക)
advertisement
3/11
പ്യൂർട്ടോറിക്കൻ ഗായകനാണ് ജയ് കോർട്ടെസ്. ജെസസ് മാനുവൽ നീവ്സ് കോർട്ടെസ് എന്നാണ് സംഗീതജ്ഞന്റെ യഥാർത്ഥ പേര്. താരം ജനിച്ചത് പ്യൂർട്ടോ റിക്കോയിലാണെങ്കിലും ന്യൂജേഴ്‌സിയിലാണ് വളർന്നത്. ഇക്കാരണത്താൽ, അദ്ദേഹം സ്പാനിഷും ഇംഗ്ലീഷും സംസാരിച്ചു വളർന്നു. കോർട്ടെസ് 15-ാം വയസ്സിൽ സംഗീതം രചിക്കാൻ തുടങ്ങി. ടിറ്റോ എൽ ബാംബിനോയ്‌ക്കായി കോർട്ടെസ് ഒരു ഗാനപരമ്പര എഴുതി, അതിലൊന്ന് ലാറ്റിൻ ഗ്രാമി നേടിയ 'ഇൻവെൻസിബിൾ' എന്ന ആൽബത്തിൽ അവതരിപ്പിച്ചു
advertisement
4/11
2013-ൽ, ലാറ്റിൻ പോപ്പ് ഗ്രൂപ്പായ സ്റ്റീരിയോ 4-ന് വേണ്ടി കോർട്ടെസ് പാടാൻ തുടങ്ങി. മൂന്ന് വർഷത്തിന് ശേഷം, സോളോയിസ്റ്റായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. 2019 ഓടെ, കോർട്ടെസിന്റെ സംഗീതം ചാർട്ടുകളിൽ ഉയരാൻ തുടങ്ങി. അദ്ദേഹത്തിന്റെ ആദ്യ ആൽബം, ഫാമൗസ്, ബിൽബോർഡ് 200 ലിസ്റ്റിൽ അരങ്ങേറ്റം കുറിക്കുകയും ട്രിപ്പിൾ പ്ലാറ്റിനം സർട്ടിഫൈ ചെയ്യുകയും ചെയ്തു
advertisement
5/11
അടുത്ത വർഷം, അദ്ദേഹം ജനപ്രിയ കലാകാരനായ ബാഡ് ബണ്ണിയുമായി ഒരു ഗാനം പുറത്തിറക്കി. ഈ ഗാനം ബിൽബോർഡ് ഹോട്ട് 100 ലിസ്റ്റിലെ ആദ്യ പത്തിൽ ഇടം നേടി, പിന്നീട് ഇരുവരും 2021 ലെ ഗ്രാമികളിൽ ഇത് അവതരിപ്പിച്ചു
advertisement
6/11
മിയയുടെ മുൻ ഭർത്താവ് റോബർട്ട് ഒരു ഷെഫ് ആണ്. ഭക്ഷണത്തിൽ പ്രൊപോസൽ മോതിരം ഒളിപ്പിച്ചു നൽകിയാണ് റോബർട്ട് മിയയെ വിവാഹം കഴിക്കാൻ ആഗ്രഹം അറിയിച്ചത്. പക്ഷെ വളരെ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്
advertisement
7/11
വിവാഹബന്ധം തുടരാൻ തങ്ങളാൽ ആവുന്നതെല്ലാം ചെയ്തു. എന്നാൽ ഒരു വർഷത്തെ ശ്രമങ്ങൾക്കൊടുവിൽ തങ്ങൾക്ക് പരസ്പരം സുഹൃത്തുക്കളാവാം എന്ന തിരിച്ചറിവിൽ വേർപിരിയുകയാണ്. ഞങ്ങൾ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങൾ പിരിയുന്നത് ഏതെങ്കിലും ഒരു കാരണം കൊണ്ടുമാത്രമല്ല
advertisement
8/11
പരിഹരിക്കാൻ സാധിക്കാത്ത ഒട്ടേറെ പ്രശ്നങ്ങൾ സംഭവിച്ചു. പശ്ചാത്താപം ഇല്ലാതെ ഞങ്ങൾ ഈ അധ്യായം അവസാനിപ്പിക്കുന്നു. ഞങ്ങൾ രണ്ട് വഴികളിലേക്ക് തിരിയുകയാണ്
advertisement
9/11
അതേസമയം തന്നെ കുടുംബവും, സുഹൃത്തുക്കളും, നായ്ക്കളോടുള്ള ഞങ്ങളുടെ സ്നേഹവും ഞങ്ങൾ തമ്മിലെ ബന്ധം നിലനിർത്തും. മികച്ച രീതിയിൽ ശ്രമിച്ച ശേഷമാണ് ഞങ്ങൾ വേർപിരിയുന്നതു എന്ന കാര്യത്തിൽ ആശ്വാസമുണ്ട്, മിയ കുറിച്ചു
advertisement
10/11
മിയ ഇപ്പോൾ ഒൺലി ഫാൻസ്‌, ക്ലബിഹൗസ് തുടങ്ങിയ ഇടങ്ങളിൽ സജീവമാണ്
advertisement
11/11
ക്ലബ് ഹൗസിലും മിയ അക്കൗണ്ട് തുടങ്ങിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Mia Khalifa | വിവാഹമോചന ശേഷം മിയ ഖലീഫ പ്രണയത്തിൽ; കാമുകനെ പരിചയപ്പെടുത്തി താരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories