TRENDING:

Miss Universe 2023| നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് പുതിയ വിശ്വസുന്ദരി

Last Updated:
എൽസാൽവദോറിലെ സാൻ സാൽവഡോറിൽ നടന്ന ഗംഭീര ചടങ്ങിൽ കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരിയായ യുഎസിന്റെ ആർബോണി ഗബ്രിയേൽ പുതിയ വിശ്വസുന്ദരിയെ കിരീടമണിയിച്ചു. 
advertisement
1/8
Miss Universe 2023| നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് പുതിയ വിശ്വസുന്ദരി
72-ാമത്  മിസ് യൂണിവേഴ്സ് കിരീടം നിക്കരാഗ്വന്‍ സുന്ദരി ഷെനീസ് പ്ലാസിയോസ് സ്വന്തമാക്കി.
advertisement
2/8
90 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച വിശ്വസുന്ദരി പട്ടത്തിനായുള്ള പോരാട്ടത്തിനൊടുവിലാണ് ഷെനീസ് പ്ലാസിയോസ് കിരീടം നേടിയത്.
advertisement
3/8
നിക്കരാഗ്വയിലിൽ നിന്ന് ആദ്യമായി വിശ്വസുന്ദരി പട്ടം നേടുന്നയാളാണ് ഷെനീസ് പ്ലാസിയോസ് .
advertisement
4/8
തായ്‌ലൻഡിന്റെ അന്റോണിയ പോർസ്‌ലിഡ് രണ്ടാം സ്ഥാനവും ഓസ്ട്രേലിയയുടെ മൊറയ വിൽസൺ മൂന്നാം സ്ഥാനവും നേടി.
advertisement
5/8
ഇന്ത്യയുടെ  ശ്വേതാ ശർദ അവസാന 20ൽ എത്തിയെങ്കിലും മുന്നോട്ട് പോകാനാകാതെ പുറത്തായി.  പാക്കിസ്ഥാനിൽ നിന്നുള്ള എറിക്ക റോബിനും  ആദ്യമായി അവസാന 20ൽ ഇടംനേടി.
advertisement
6/8
എൽസാൽവദോറിലെ സാൻ സാൽവഡോറിൽ നടന്ന ഗംഭീര ചടങ്ങിൽ കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരിയായ യുഎസിന്റെ ആർബോണി ഗബ്രിയേൽ പുതിയ വിശ്വസുന്ദരിയെ കിരീടമണിയിച്ചു.
advertisement
7/8
മാനസികാരോഗ്യ പ്രവർത്തകയും ഓഡിയോ വിഷ്വൽ പ്രോഡ്യൂസറുമാണ് നിക്കരാഗ്വന്‍ സുന്ദരി ഷെനീസ് പ്ലാസിയോസ്.
advertisement
8/8
കോളജ് വിദ്യാർഥിയായിരിക്കെ, ബിസിനസ് നശിച്ച് അമ്മ നാടുവിട്ടതോടെ അനിയനെയും മുത്തശ്ശിയെയും സംരക്ഷിക്കേണ്ട ചുമതല ഏറ്റെടുത്ത തനിക്ക് നേരിടേണ്ടി വന്ന ജീവിതസമ്മർദങ്ങളാണ് മാനസികാരോഗ്യ മേഖല തെരഞ്ഞെടുക്കുവാൻ പ്രേരിപ്പിച്ചതെന്നു ഷെനീസ് മത്സരത്തിനിടെ പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
Miss Universe 2023| നിക്കരാഗ്വയുടെ ഷെനീസ് പ്ലാസിയോസ് പുതിയ വിശ്വസുന്ദരി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories