ജി. സുധാകരൻ ഉയർത്തുന്ന വെല്ലുവിളികളെ പാർട്ടി നേരിടുമെന്ന് പറയുന്നതിനിടയിലാണ് നാസർ 'സഖാവ് ജി. സുധാകരൻ' എന്ന് വിശേഷിപ്പിച്ചത്. ഉടൻ തന്നെ സദസ്സിലിരുന്ന പ്രവർത്തകർ സുധാകരനെ സഖാവ് എന്ന് വിളിക്കേണ്ടതില്ലെന്ന് വിളിച്ചു പറയുകയായിരുന്നു. തുടർന്ന്, താൻ പണ്ട് മുതൽക്കേ സുധാകരനെ സഖാവ് എന്ന് വിളിച്ചു ശീലിച്ചതാണെന്നും, തന്റെ രക്തസാക്ഷിയായ സഹോദരൻ ഭുവനേശ്വരന്റെ ജ്യേഷ്ഠനാണ് അദ്ദേഹമെന്നും നാസർ വിശദീകരിച്ചു. എസ്‌എഫ്‌ഐ കാലഘട്ടം മുതലുള്ള ആത്മബന്ധം കാരണമാണ് അങ്ങനെ വിളിച്ചു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
നിലവിൽ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ജി. സുധാകരനെതിരെ അണികൾക്കിടയിലുള്ള പ്രതിഷേധമാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പാർട്ടിയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളതാണെന്നും നാസർ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
