TRENDING:

Mithun Ramesh | പിറന്നാളിന് മിഥുൻ രമേശ് നിലത്തൊന്നുമല്ല, 'എയറിലാണ്'; കൂടെ ഭാര്യയും മകളും

Last Updated:
ജന്മദിനത്തിന് മിഥുൻ രമേശിനെ 'എയറിലാക്കി' ഭാര്യയും മകളും
advertisement
1/6
Mithun Ramesh | പിറന്നാളിന് മിഥുൻ രമേശ് നിലത്തൊന്നുമല്ല, 'എയറിലാണ്'; കൂടെ ഭാര്യയും മകളും
തന്റെ ജന്മദിനം ആഘോഷിക്കുകയാണ് നടനും അവതാരകനുമായ മിഥുൻ രമേശ് (Mithun Ramesh). അടുത്തിടെ ബെൽസ് പാൾസി രോഗത്തിൽ നിന്നും ചികിത്സ തേടി മുക്തനായ ശേഷം ദുബായിയിലെ ജീവിതത്തിലേക്ക് മിഥുൻ മടങ്ങിയിരുന്നു. ഇവിടെ ആർ.ജെ. ആയി ജോലിനോക്കുകയാണ് മിഥുൻ. ശേഷം പഴയതിലും ഊർജസ്വലനായി മിഥുൻ തന്റെ പതിവ് പരിപാടികളുമായി പ്രേക്ഷകരുടെ മുന്നിലെത്തി തുടങ്ങി. തന്റെ പിറന്നാൾ വിശേഷങ്ങളും മിഥുൻ അവതരിപ്പിച്ചു കഴിഞ്ഞു
advertisement
2/6
ജന്മദിനത്തിന് മിഥുൻ 'എയറിലാവാൻ' തീരുമാനിക്കുകയായിരുന്നു. തനിച്ചല്ല, കൂടെ ഭാര്യ ലക്ഷ്മി മേനോനും, മകൾ തൻവിയുമുണ്ട്. ഈ എയറിലാകൽ ഭാര്യയുടെയും മകളുടെയും ഐഡിയ കൂടിയാണ്. അതെന്താണെന്നു നോക്കാം (തുടർന്ന് വായിക്കുക)
advertisement
3/6
ഈ ജന്മദിനത്തിന് മിഥുൻ നിലത്തൊന്നുമല്ല. ഭൂമിയിൽ നിന്നും 50 മീറ്റർ ഉയരത്തിൽ ഇരിക്കുകയാണ്; നല്ല രുചികരമായ ഭക്ഷണം നുകർന്ന്
advertisement
4/6
ആകാശ റെസ്റ്റോറന്റിൽ ഡിന്നർ കഴിക്കുന്ന ദൃശ്യങ്ങൾ മിഥുൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇക്കുറി മിഥുന് ലഭിച്ച ബർത്ത്ഡേ സർപ്രൈസ് ഇതാണ്
advertisement
5/6
വളരെ സുരക്ഷിതമായി സേഫ്റ്റി ബെൽറ്റ് ഒക്കെ ഘടിപ്പിച്ച ശേഷമാണ് മിഥുൻ സ്കൈ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനിരുന്നത്. ഒട്ടേറെ സുഹൃത്തുക്കൾ ഈ പോസ്റ്റിനു താഴെ എത്തി മിഥുൻ രമേശിന് ജന്മദിനാശംസകൾ നേർന്നു
advertisement
6/6
ദുബായിലെ മാളിൽ തന്റെ പിറന്നാളിന് ലാഭ മേള ഉണ്ടന്ന് മിഥുൻ മറ്റൊരു പോസ്റ്റിൽ അറിയിച്ചു. മിഥുന്റെ പിറന്നാൾ മുതൽ നാല് ദിവസങ്ങളിൽ ഇവിടെ മേള ഉണ്ടായിരിക്കും
മലയാളം വാർത്തകൾ/Photogallery/Buzz/
Mithun Ramesh | പിറന്നാളിന് മിഥുൻ രമേശ് നിലത്തൊന്നുമല്ല, 'എയറിലാണ്'; കൂടെ ഭാര്യയും മകളും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories