ദുൽഖറിനെയോ പ്രണവിനെയോ ആരെയാണ് ലാലേട്ടന് ഇഷ്ടം; ഉത്തരം ഈ ചിത്രത്തിലുണ്ട്
- Published by:Sarika N
- news18-malayalam
Last Updated:
"ദുൽഖർ സൽമാനും പ്രണവും എന്റെ മക്കൾ തന്നെയാണ്, പക്ഷേ കൂടുതലിഷ്ടം ഫഹദ് ഫാസിലിനെയാണ്,
advertisement
1/5

മോഹൻലാലിനെ സംബന്ധിച്ച് ഫാസിൽ ഗുരുതുല്യനാണ് .കാരണം 1980-ൽ ഫാസിലിന്റെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ദിവസം, "എടാ മോനെ! ലവ് യൂ," എന്ന അടിക്കുറിപ്പോടെ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രവും ശ്രദ്ധ നേടിയിരുന്നു.
advertisement
2/5
തന്നെ ഉമ്മ വയ്ക്കുന്ന ഫഹദിനെ ചേർത്തുപിടിയ്ക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാനാവുക.എന്നാൽ ഇപ്പോൾ ആ ചിത്രത്തിനൊപ്പം മോഹൻലാലിന്റെ പഴയൊരു വീഡിയോയും വൈറലാവുകയാണ്.
advertisement
3/5
ഒരു പ്രോഗ്രാമിനിടെ, പ്രണവിനെയാണോ ദുൽഖർ സൽമാനെയാണോ കൂടുതൽ ഇഷ്ടം എന്ന് കുട്ടികൾ ചോദിക്കുമ്പോൾ 'ഫഹദ് ഫാസിലിനെയാണ് എനിക്ക് കൂടുതലിഷ്ടം' എന്നാണ് മോഹൻലാലിന്റെ മറുപടി.
advertisement
4/5
ഏതാനും വർഷങ്ങൾക്കു മുൻപ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ ചാനലിലെ പ്രോഗ്രാമിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു കുട്ടിഗായകരുടെ ചോദ്യങ്ങൾക്ക് മോഹൻലാൽ മറുപടി നൽകിയത്. അന്ന് ഇത് ഒരുപാട് ചർച്ചകൾക്ക് വഴിവച്ചിരുന്നു.
advertisement
5/5
"ദുൽഖർ സൽമാനും പ്രണവും എന്റെ മക്കൾ തന്നെയാണ്, പക്ഷേ കൂടുതലിഷ്ടം ഫഹദ് ഫാസിലിനെയാണ്," എന്നായിരുന്നു അന്ന് താരം പറഞ്ഞ മറുപടി. എന്ത് തന്നെ ആയാലും മലയാളികൾക്ക് ഈ മൂന്ന് പേരും ഒരുപോലെ പ്രിയപ്പെട്ടവർ തന്നെ ആണ് .
മലയാളം വാർത്തകൾ/Photogallery/Buzz/
ദുൽഖറിനെയോ പ്രണവിനെയോ ആരെയാണ് ലാലേട്ടന് ഇഷ്ടം; ഉത്തരം ഈ ചിത്രത്തിലുണ്ട്