Mohanlal | ലാലേട്ടന്റെ പിറന്നാളിന് അപ്പു മലയിറങ്ങി വന്നോ? മോഹൻലാലിൻറെ ജന്മദിനാഘോഷത്തിന് കൂടെ ആരെല്ലാം?
- Published by:meera_57
- news18-malayalam
Last Updated:
ജിം ട്രയിനിങ് ലുക്കിൽ ഇരിക്കുന്ന മോഹൻലാലിന്റെ ചിത്രം പതിപ്പിച്ച കേക്കാണ് വീട്ടിലെ ആഘോഷത്തിൽ അദ്ദേഹം മുറിച്ചത്
advertisement
1/7

നടൻ മോഹൻലാലിന്റെ (Mohanlal) 64-ാം ജന്മദിനം ആഘോഷമാക്കിയതിന്റെ ക്ഷീണം അദ്ദേഹത്തിന്റെ ആരാധകർക്ക് ഇനിയും മാറിയിട്ടുണ്ടാവില്ല. മലയാളികൾക്ക് സ്പൈഡർമാനെയും സൂപ്പർമാനേയും ബാറ്റ്മാനേയുംകാളുമെല്ലാം വലിയ സൂപ്പർഹീറോ അവരുടെ മോഹൻലാൽ അഥവാ ലാലേട്ടനാണ്. ഫാൻസ് അസോസിയേഷനും അതിനു പുറത്തുള്ള ആരാധകരുമെല്ലാം ആഘോഷത്തിമിർപ്പിലായിരുന്നു
advertisement
2/7
ജിം ട്രയിനിങ് ലുക്കിൽ ഇരിക്കുന്ന മോഹൻലാലിന്റെ (Mohanlal) ചിത്രം പതിപ്പിച്ച കേക്ക് ആണ് വീട്ടിലെ ആഘോഷത്തിൽ അദ്ദേഹം മുറിച്ചത്. കേക്കിന്റെ ഒരു കഷ്ണം മോഹൻലാലിന്റെ വായിലേക്ക് വച്ചുകൊടുക്കുന്ന സുചിത്രയെ ഈ ചിത്രത്തിൽ കാണാം. മകൻ അപ്പു എന്ന പ്രണവ് മോഹൻലാലും മകൾ വിസ്മയയും എവിടെ? (തുടർന്ന് വായിക്കുക)
advertisement
3/7
സുചിത്രയെ കൂടാതെ സന്തത സഹചാരിയായ സമീർ ഹംസയാണ് ചിത്രത്തിലെ മറ്റൊരാൾ. വേറെ ചിലരെയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ കാണാം. എന്തായാലും പ്രണവ് കുന്നും മലയും താണ്ടിയുള്ള യാത്ര ഒഴിവാക്കി നാട്ടിലെത്തിയിട്ടില്ല
advertisement
4/7
പ്രണവ് ഏറ്റവും അടുത്തായി മേഘാലയയിൽ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ താഴെ കാണാം ആരാധകർ പ്രണവിനായി വച്ച ട്രോളുകൾ; 'ഡാഡിടെ പിറന്നാളാടെ, വീട്ടിൽ ചെല്ലാൻ നോക്ക് ബ്രോ' എന്നൊരാൾ രേഖപ്പെടുത്തിയിട്ടുണ്ട്
advertisement
5/7
ഓരോ സിനിമ കഴിയുംതോറും നാടുവിടുന്ന സ്വഭാവക്കാരനാണ് പ്രണവ്. പ്രണവ് മോഹൻലാലിന്റെ ഒരു അഭിമുഖം പോലും എങ്ങും ലഭ്യമല്ല. ഏറ്റവും പുതിയ ചിത്രം 'വർഷങ്ങൾക്ക് ശേഷം' റിലീസ് ചെയ്തതില്പിന്നെയും ഇതുതന്നെയാണ് സ്ഥിതിവിശേഷം
advertisement
6/7
ബോക്സ് ഓഫീസിൽ മികച്ച കളക്ഷനും, അതിനു പുറത്ത് പ്രേക്ഷകർ നല്ല രീതിയിൽ പ്രതികരണം അറിയിക്കുകയും ചെയ്ത ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തത്
advertisement
7/7
മോഹൻലാലിന്റെ ജന്മദിനത്തിൽ മകൾ വിസ്മയ മോഹൻലാൽ പോസ്റ്റ് ചെയ്ത ചിത്രം. ഹാപ്പി ബർത്ത്ഡേ അച്ഛാ എന്ന് വിസ്മയ ക്യാപ്‌ഷനിൽ കുറിച്ചു
മലയാളം വാർത്തകൾ/Photogallery/Buzz/
Mohanlal | ലാലേട്ടന്റെ പിറന്നാളിന് അപ്പു മലയിറങ്ങി വന്നോ? മോഹൻലാലിൻറെ ജന്മദിനാഘോഷത്തിന് കൂടെ ആരെല്ലാം?