TRENDING:

മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ ഒറ്റ ഫ്രെയിമിൽ; താരരാജാക്കൻമാരുടെ അപൂർവ ചിത്രം

Last Updated:
കേരളപ്പിറവി ദിനത്തിൽ കമലഹാസനും മോഹൻലാലും മമ്മൂട്ടിയും വെള്ള ഷർട്ടും മുണ്ടും ധരിച്ച് എത്തിയതും പ്രത്യേകതയായി
advertisement
1/7
മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ ഒറ്റ ഫ്രെയിമിൽ; താരരാജാക്കൻമാരുടെ അപൂർവ ചിത്രം
കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയെന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പരിപാടി തെന്നിന്ത്യൻ സിനിമയിലെ താരരാജാക്കൻമാരുടെ സംഗമമായി മാറി. കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ ഉദ്ഘാടന ചടങ്ങിന് എത്തിയതോടെ കേരളീയ രാജ്യാന്തര ശ്രദ്ധയിലേക്ക് ഉയർന്നു. തെന്നിന്ത്യയിലെ താരരാജാക്കൻമാർ ഒറ്റ ഫ്രെയിമിൽ വന്നതോടെ ഇവർ ഉൾപ്പെട്ട കേരളീയം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
advertisement
2/7
കേരളപ്പിറവി ദിനത്തിൽ കമലഹാസനും മോഹൻലാലും മമ്മൂട്ടിയും വെള്ള ഷർട്ടും മുണ്ടും ധരിച്ച് എത്തിയതും പ്രത്യേകതയായി. ഉദ്ഘാടന വേദിയിൽ മുൻനിരയിൽ മൂന്ന് താരങ്ങളും ഇരുന്ന് പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ ഇടതടവില്ലാതെ ഫ്ലാഷുകൾ മിന്നി.
advertisement
3/7
കേരളീയം പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിക്കൊപ്പം കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയ പ്രമുഖർ തിരിതെളിച്ചു.
advertisement
4/7
കമൽഹാസൻ, മോഹൻലാൽ മമ്മൂട്ടി, ശോഭന എന്നിവർക്ക് പുറമെ മഞ്ജു വാര്യർ ഉൾപ്പടെയുള്ള താരങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളും നയതന്ത്ര പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
advertisement
5/7
കേരളീയം വേദിയിൽ മോഹൻലാൽ പകർത്തിയ സെൽഫിയും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. അടുത്ത വർഷത്തെ കേരളീയത്തിന്‍റെ പ്രചാരണത്തിനായാണ് സെൽഫി എടുക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. 'വരൂ, നമുക്ക് മുഖ്യമന്ത്രിയ്ക്കൊപ്പം ഒരു സെൽഫി എടുക്കാം'- മോഹൻലാൽ ഇത് പറയുമ്പോൾ സദസ് ആരവത്തോടെയാണ് അത് ഏറ്റെടുത്തത്.
advertisement
6/7
മോഹൻലാൽ സ്വന്തം ഫോൺ ഉപയോഗിച്ച് ക്ലിക്ക് ചെയ്ത സെൽഫിയിൽ മമ്മൂട്ടി, കമൽഹാസൻ, ശോഭന, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, റോഷി അഗസ്‌റ്റിൻ, സ്‌പീക്കർ എ എൻ ഷംസീർ തുടങ്ങിയവരും ഇടംനേടിയിട്ടുണ്ട്.
advertisement
7/7
സമൂഹമാധ്യമങ്ങളിൽ ഇതിനോടകം മോഹൻലാലിന്‍റെ സെൽഫി തരംഗമായി മാറിയിട്ടുണ്ട്. ഈ ചിത്രം ആരാധകർ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. നൂറുകണക്കിന് ആളുകൾ ചിത്രം ലൈക് ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്യുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ ഒറ്റ ഫ്രെയിമിൽ; താരരാജാക്കൻമാരുടെ അപൂർവ ചിത്രം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories