Mohanlal | പത്മനാഭനെ വണങ്ങി മോഹൻലാൽ; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രദർശനം നടത്തി സൂപ്പർസ്റ്റാർ
- Published by:user_57
- news18-malayalam
Last Updated:
ക്ഷേത്രത്തിനു പുറത്തിറങ്ങിയ മോഹൻലാലിനെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്
advertisement
1/5

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനം (Sree Padmanabhaswamy Temple, Thiruvananthapuram) നടത്തി നടൻ മോഹൻലാൽ (actor Mohanlal). പത്തനംതിട്ടയാണ് സ്വദേശമെങ്കിലും, മോഹൻലാൽ തലസ്ഥാനത്തിന്റെ പുത്രനാണ്. മോഹൻലാൽ സ്കൂൾ, കോളേജ് ജീവിതം പൂർത്തിയാക്കിയത് ഇവിടെയാണ്. തെക്കേ നടയിൽ നിന്നും പുറത്തുവരുന്ന ലാലിൻറെ ചിത്രങ്ങൾ ഫാൻസ് പേജുകളിൽ എത്തി
advertisement
2/5
ക്ഷേത്രത്തിനു പുറത്തിറങ്ങിയ മോഹൻലാലിനെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. ക്ഷേത്ര അധികൃതരെ മോഹൻലാലിന് ചുറ്റും കാണാമായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/5
വളരെ വർഷങ്ങൾക്ക് ശേഷം മോഹൻലാൽ തിരുവനന്തപുരത്ത് സിനിമാ ചിത്രീകരണവുമായി സജീവമാവുകയാണ്. ജീത്തു ജോസഫ് ചിത്രം 'നേരിന്റെ' പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്. നഗരത്തിൽ മുടവന്മുകളിലാണ് മോഹൻലാൽ കുട്ടിക്കാലം ചിലവിട്ട കുടുംബവീട്.
advertisement
4/5
2016ലും മോഹൻലാൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയിരുന്നു. അന്ന് സുഹൃത്തുക്കളായ ജി. സുരേഷ് കുമാര്‍, എം. ബി. സനില്‍ കുമാര്‍ എന്നിവർ കൂടെയുണ്ടായിരുന്നു. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലായിരുന്നു മോഹൻലാൽ എത്തിയത്. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ സ്കൂളിലായിരുന്നു മോഹൻലാലിൻറെ സ്കൂൾ വിദ്യാഭ്യാസം. കോളേജ് പഠനം നടന്നത് എം.ജി. കോളേജിലുമായിരുന്നു
advertisement
5/5
2017ൽ മോഹൻലാൽ തിരുവനന്തപുരം നഗരത്തിലൂടെ നേരം പുലരും മുൻപേ സൈക്കിൾ ചവിട്ടി പോയത് വാർത്തയായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Mohanlal | പത്മനാഭനെ വണങ്ങി മോഹൻലാൽ; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രദർശനം നടത്തി സൂപ്പർസ്റ്റാർ