TRENDING:

23 രാജ്യങ്ങളിലെ കുട്ടികൾക്കൊപ്പം പഠിച്ച പ്രണവ്; മകന്റെ ഈശ്വര വിശ്വാസത്തെ കുറിച്ച് മോഹൻലാൽ

Last Updated:
ഊട്ടിയിലെ ബോർഡിങ് സ്കൂളിൽ താമസിച്ചു പഠിച്ച പ്രണവ് മോഹൻലാൽ, മറ്റു കുട്ടികളുടേതു പോലുള്ള ജീവിതമായിരുന്നില്ല കണ്ടു വളർന്നത്
advertisement
1/8
23 രാജ്യങ്ങളിലെ കുട്ടികൾക്കൊപ്പം പഠിച്ച പ്രണവ്; മകന്റെ ഈശ്വര വിശ്വാസത്തെ കുറിച്ച് മോഹൻലാൽ
സിനിമയും പ്രശസ്തിയും എന്തായാലും, ചെറിയ ജീവിത സന്തോഷങ്ങളിൽ ആനന്ദം കണ്ടെത്തുന്ന പ്രകൃതക്കാരനാണ് നടൻ പ്രണവ് മോഹൻലാൽ (Pranav Mohanlal). ഇന്ന് പ്രണവിന് ജന്മദിനം. ഊട്ടിയിലെ അതിപ്രശസ്തമായ ഹെബ്രോൻ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു പ്രണവ്. ഈ ബോർഡിങ് സ്കൂളിൽ താമസിച്ചു പഠിച്ച പ്രണവ് മോഹൻലാൽ, മറ്റു കുട്ടികളുടേതു പോലുള്ള ജീവിതമായിരുന്നില്ല കണ്ടു വളർന്നത്
advertisement
2/8
പ്രണവിന്റെ അച്ഛൻ മോഹൻലാൽ ഭക്തിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുള്ള ആളാണെന്ന് പറയേണ്ട കാര്യമില്ല. ഏറ്റവും ഒടുവിലായി കുടജാദ്രിയിലേക്ക് യാത്ര ചെയ്ത മോഹൻലാലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എന്നാൽ മകന്റെ ഭക്തി എന്തെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/8
വീട്ടിൽ സ്ത്രീകൾ രാവിലെ ക്ഷേത്രത്തിൽ പോകുന്നത് കണ്ടു വളർന്നയാളാണ് താനെന്നു മോഹൻലാൽ. അങ്ങനെ ചെയ്യണം എന്ന് ആഗ്രഹമുണ്ടെങ്കിലും, അത് നടന്നില്ലെങ്കിലും വിഷമം ഇല്ലാത്തയാളാണ്‌ താനെന്നു മോഹൻലാൽ. പക്ഷേ, മകൻ പ്രണവിന്റെ കാര്യം അങ്ങനെയല്ല
advertisement
4/8
താൻ രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോകുന്നത് കണ്ടല്ല മകൻ പ്രണവ് വളർന്നത് എന്ന് മോഹൻലാൽ. അപ്പു എന്ന പ്രണവ് പഠിച്ച ക്രിസ്ത്യൻ റെസിഡൻഷ്യൽ സ്കൂളിൽ 23 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഉണ്ടായിരുന്നു
advertisement
5/8
മകന്റെ ചിന്തകൾ ആംഗലേയ, പാശ്ചാത്യ പശ്ചാത്തലങ്ങളിൽ നിന്നും ഉത്ഭവം പൂണ്ടതാകും എന്ന് മോഹൻലാൽ. അതുകൊണ്ടു തന്നെ മകനോട് രാവിലെ എഴുന്നേറ്റ് കുളിച്ചു ക്ഷേത്ര ദർശനം നടത്താൻ പറയാൻ തനിക്ക് സാധിക്കില്ല എന്ന് മോഹൻലാൽ
advertisement
6/8
പ്രണവ് ഫിലോസഫി പഠിച്ചയാളാണ്. മകന് അവന്റേതായ ഫിലോസഫി ജീവിതത്തിലുണ്ട് എന്ന് മോഹൻലാൽ. മകന് വായനാശീലമുണ്ട്. അതിനിടയിൽ പ്രണവിനോട് ഈശ്വരപ്രതിഷ്‌ഠയിൽ പോയി പ്രാർത്ഥിക്കൂ എന്ന് പറയാനാവില്ല. അവന് അത് മനസിലാവില്ല
advertisement
7/8
എന്താണ് ആ പ്രതിഷ്‌ഠ കൊണ്ട് ലക്ഷ്യമിടുന്നതെന്നും, അതിലൊന്നിനോട് പ്രാർത്ഥിച്ചിട്ട് എന്താണ് സംഭവിക്കുകയെന്നും അവൻ എന്നോട് ചോദിച്ചേക്കും. അതൊരു വാഗ്‌വാദത്തിലേക്ക് നയിച്ചേക്കാം
advertisement
8/8
അവനെ ഒരുപാട് പറഞ്ഞ് ബോധ്യപ്പെടുത്താൻ എനിക്കറിയില്ല. അങ്ങനെ ചെയ്താൽ പോലും അവന് മനസിലാവില്ല. ആ കഥ അവിടെ അവസാനിക്കുന്നു എന്ന് മോഹൻലാൽ. 2017ൽ മലയാള സിനിമയിൽ 37 വർഷങ്ങൾ തികച്ച വേളയിൽ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പ്രണവിന്റെ ജന്മദിനത്തിൽ മോഹൻലാൽ സോഷ്യൽ മീഡിയ വഴി ആശംസ നേർന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
23 രാജ്യങ്ങളിലെ കുട്ടികൾക്കൊപ്പം പഠിച്ച പ്രണവ്; മകന്റെ ഈശ്വര വിശ്വാസത്തെ കുറിച്ച് മോഹൻലാൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories