ഇടവേളകളോ വിശ്രമമോ കൂടാതെ പ്രവർത്തിക്കുന്ന സഹോദരൻ: ഇടവേള ബാബുവിന് പിറന്നാൾ ആശംസയുമായി മോഹൻലാൽ
- Published by:user_57
- news18-malayalam
Last Updated:
1982ൽ 'ഇടവേള' എന്ന സിനിമയിലൂടെയാണ് ഇടവേള ബാബു എന്ന ബാബു ചന്ദ്രന്റെ സിനിമാ പ്രവേശം
advertisement
1/4

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ സാരഥി ഇടവേള ബാബുവിന് (Edavela Babu) പിറന്നാൾ ആശംസയുമായി മോഹൻലാൽ (Mohanlal). ഇടവേള ബാബുവിന്റെ വളരെ പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോസ്റ്റ് ചെയ്താണ് മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിൽ ആശംസ അറിയിച്ചത്. 'ഇടവേളകളോ വിശ്രമമോ കൂടാതെ, വർഷങ്ങളായി സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻ്റെ പ്രിയ സഹോദരൻ ഇടവേള ബാബുവിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ,' എന്നാണ് മോഹൻലാൽ കുറിച്ചത്
advertisement
2/4
അമ്മയുടെ ജനറൽ സെക്രട്ടറിയാണ് ഇടവേള ബാബു ഇപ്പോൾ. 1982ൽ 'ഇടവേള' എന്ന സിനിമയിലൂടെയാണ് ഇടവേള ബാബു എന്ന ബാബു ചന്ദ്രന്റെ സിനിമാ പ്രവേശം. ഇതിൽ രവി എന്ന കഥാപാത്രത്തെയാണ് ബാബു അവതരിപ്പിച്ചത് (തുടർന്ന് വായിക്കുക)
advertisement
3/4
നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന സിനിമാ ജീവിതത്തിൽ ഇടവേള ബാബു തുടരെ സജീവമായി നിന്നു. ആദ്യ ചിത്രത്തിന്റെ പേര് സ്വന്തം പേരുമായി ചേർത്താണ് ബാബു പിന്നീടുള്ള നാളുകളിൽ അറിയപ്പെട്ടു തുടങ്ങിയത്. ഇതിനിടെ 'കടൽ കടന്നൊരു മാത്തുക്കുട്ടി', 'ഡ്രൈവിംഗ് ലൈസൻസ്' സിനിമകളിൽ അതിഥിവേഷത്തിൽ ഇടവേള ബാബുവായി തന്നെ എത്തി
advertisement
4/4
ഈ വർഷം പുറത്തിറങ്ങിയ 'മഹേഷും മാരുതിയും' എന്ന സിനിമയിലാണ് ബാബു ഏറ്റവും ഒടുവിലായി വേഷമിട്ടത്. ചലച്ചിത്ര പ്രവർത്തകരുടെയും പ്രത്യേകിച്ചും അവശകലാകാരന്മാരുടെയും ക്ഷേമത്തിനായി ഇടവേള ബാബു വിളിച്ചാൽ വിളിപ്പുറത്തുണ്ടാകും എന്ന കാര്യം സിനിമാ ലോകത്ത് പരക്കെ പ്രശസ്തമാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
ഇടവേളകളോ വിശ്രമമോ കൂടാതെ പ്രവർത്തിക്കുന്ന സഹോദരൻ: ഇടവേള ബാബുവിന് പിറന്നാൾ ആശംസയുമായി മോഹൻലാൽ