TRENDING:

Vedan |'ഇന്ത്യൻ ഭരണഘടന സാക്ഷിയായി ഞങ്ങൾ വിവാഹിതരാകുന്നു'; വൈറലായി വേടന്റെ കല്യാണക്കുറി

Last Updated:

നവമിക്ക് വേണ്ടി വേടൻ നേരത്തെ പുറത്തിറക്കിയ 'മോണലോവ' എന്ന ആൽബം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മലയാളം റാപ്പിന്റെ കരുത്തുറ്റ ശബ്ദമായ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനാകുന്നു. ഫെബ്രുവരി 24-ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വരികളിലും ജീവിതത്തിലും വിപ്ലവം സൂക്ഷിക്കുന്ന റാപ്പർ, തന്റെ വിവാഹ ക്ഷണക്കത്തിലും ആ നിലപാട് ആവർത്തിച്ചിരിക്കുകയാണ്.
News18
News18
advertisement

"ഇന്ത്യൻ ഭരണഘടന സാക്ഷിയായി ഞങ്ങൾ വിവാഹിതരാകുന്നു" എന്ന ലളിതവും എന്നാൽ അർത്ഥവത്തുമായ വരികളാണ് ക്ഷണക്കത്തിന്റെ ഹൈലൈറ്റ്. ആർഭാടങ്ങൾ ഒഴിവാക്കി തികച്ചും ലളിതമായി തയ്യാറാക്കിയ ഈ കുഞ്ഞു കല്യാണക്കുറി ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ദീർഘകാല സുഹൃത്തും എഴുത്തുകാരിയുമായ നവമിയാണ് വധു. പൂർണ്ണമായും രജിസ്റ്റർ വിവാഹമായിട്ടായിരിക്കും ചടങ്ങുകൾ നടക്കുക.

പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറാണ് കല്യാണക്കുറി പങ്കുവെച്ചത്. ഇരുവരെയും വിവാഹത്തിനായി അണിയിച്ചൊരുക്കുന്നതും രഞ്ജു തന്നെയാണ്.

"എന്ത് ലളിതമായിട്ടാണ് ഈ കല്യാണക്കുറി ചെയ്തിരിക്കുന്നത്. ഒട്ടും തന്നെ ആർഭാടമില്ലാതെ ഒരു കുഞ്ഞ് കല്യാണക്കുറി. ഒട്ടും ആർഭാടമില്ലാതെ അവർ കല്യാണം കൊണ്ടാടാൻ പോവുകയാണ്. എന്നും എന്നും എന്നും ഒത്തിരി സന്തോഷത്തോടെ നിങ്ങൾക്ക് ജീവിക്കാൻ കഴിയട്ടെ," - രഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു.

advertisement

കല്യാണക്കുറിയുടെ പൂർണരൂപം:

സ്നേഹിതരെ,

ഇന്ത്യന്‍ ഭരണഘടന സാക്ഷിയായി ഞങ്ങള്‍ വിവാഹിതരാകുന്നു. എന്നുമെന്ന പോലെ എല്ലാറ്റിനുമെന്ന പോലെ ഞങ്ങളുടെ ഏറ്റവും അടുത്ത മനുഷ്യരായ നിങ്ങള്‍ കൂടെ ഉണ്ടാകണം.

എന്ന്,

അന്‍പോടെ

നവമിയും വേടനും

നവമിക്ക് വേണ്ടി വേടൻ നേരത്തെ പുറത്തിറക്കിയ 'മോണലോവ' എന്ന ആൽബം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തദ്ദേശ സ്വയം ഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരില്‍ സർക്കാരിന്റെ ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് വേടൻ വിവാഹ കാര്യം പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം അറിയിച്ചത്. പിന്നാലെ മറ്റ് വിവരങ്ങൾ വേടൻ അറിയിക്കുകയായിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Vedan |'ഇന്ത്യൻ ഭരണഘടന സാക്ഷിയായി ഞങ്ങൾ വിവാഹിതരാകുന്നു'; വൈറലായി വേടന്റെ കല്യാണക്കുറി
Open in App
Home
Video
Impact Shorts
Web Stories