TRENDING:

Mohini Dey | റഹ്മാനൊപ്പം 40 പരിപാടികൾ; മോഹിനി ഡേയുടെ വിവാഹമോചന പ്രഖ്യാപനത്തിനു ശേഷം പരസ്യപ്രതികരണം

Last Updated:
എ.ആർ. റഹ്മാന്റെ ബാൻഡിലെ അംഗമാണ് മോഹിനി. ഇവരും വിവാഹമോചിതയാകുന്നതായി പ്രഖ്യാപിച്ചിരുന്നു
advertisement
1/6
Mohini Dey | റഹ്മാനൊപ്പം 40 പരിപാടികൾ; മോഹിനി ഡേയുടെ വിവാഹമോചന പ്രഖ്യാപനത്തിനു ശേഷം പരസ്യപ്രതികരണം
സംഗീത സംവിധായകൻ എ.ആർ. റഹ്മാനും (A.R. Rahman) ഭാര്യ സൈറ ഭാനുവും പിരിയുന്ന വാർത്ത വന്ന് അധികം വൈകും മുൻപേ അദ്ദേഹത്തിന്റെ സ്വന്തം ബാൻഡിൽ നിന്നുള്ള യുവ സംഗീതജ്ഞയും ഭർത്താവും പിരിയുന്ന വിവരം പുറത്തുവരിക. പിന്നീട് നടന്ന കാര്യങ്ങൾ വിശദീകരിക്കേണ്ട കാര്യമുണ്ടോ എന്നാണ് ചോദ്യം. ബാസിസ്റ്റ് മോഹിനി ഡേയും (Mohini Dey) ഭർത്താവ് മാർക്കുമാണ് തങ്ങൾ പിരിയുന്നതായുള്ള വിവരവും ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടത്. റഹ്മാനാകട്ടെ 29 വർഷങ്ങളുടെ നീളമുള്ള ബന്ധമാണ് ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതായി പ്രഖ്യാപിച്ചത്. ഇവരുടെ അഭിഭാഷക വന്ദന ഷാ വഴിയാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്
advertisement
2/6
കൊൽക്കത്തയിൽ നിന്നുള്ള ബാസിസ്റ്റാണ് മോഹിനി ഡേ. എ.ആർ. റഹ്മാനൊപ്പം 40ലധികം സംഗീത പരിപാടികൾ അവതരിപ്പിച്ച പാരമ്പര്യമുണ്ട് മോഹിനിക്ക്. ഗാന ബംഗ്ലായുടെ വിൻഡ് ഓഫ് ചെയ്ഞ്ചിലെ അവിഭാജ്യ ഘടകമാണ് മോഹിനി. റഹ്മാന്റെ വിവാഹമോചനവും മോഹിനിയും ഭർത്താവുമായുള്ള വേർപിരിയലും കൂട്ടികെട്ടപ്പെടാൻ പിന്നെ അധികം വൈകിയില്ല. റഹ്മാന്റെ വാർത്ത വന്നതിന് തൊട്ടുപിന്നാലെ തന്നെ മോഹിനിയുടെ കുടുംബ കാര്യവും വാർത്താ തലക്കെട്ടുകളിൽ എത്തിച്ചേർന്നു (തുടർന്നു വായിക്കുക)
advertisement
3/6
സാക്സോഫോൺ വിദ്വാനായിരുന്നു 28കാരിയായ മോഹിനിയുടെ ഭർത്താവ് മാർക്ക്. MaMoGi എന്ന ബാൻഡിൽ ഒന്നിച്ചു പ്രവർത്തിച്ച പരിചയവുമുണ്ട് ഇവർക്കുമിടയിൽ. വാർത്തകൾ ചൂടുപിടിക്കുന്നതിനിടെ, മോഹിനി ഇത്രയും ദിവസങ്ങളായി യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. അതിനിടെ വിവാഹമോചനം നൽകിയ മാനസിക സംഘർഷങ്ങളെ കുറിച്ച് റഹ്മാനും, അഭിഭാഷക വന്ദന ഷായും റഹ്മാന്റെ മകൻ എ.ആർ. അമീനും ഉൾപ്പെടെ പ്രതികരണങ്ങളുമായി രംഗത്തെത്തി. അമീൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് പ്രതികരണം രേഖപ്പെടുത്തിയത്
advertisement
4/6
'മറ്റൊരാളുടെ ജീവിതത്തെയും പാരമ്പര്യത്തെയും കുറിച്ച് പറയുമ്പോൾ, സത്യത്തിന്റെ പ്രാധാന്യം നാമെല്ലാം തിരിച്ചറിയട്ടെ. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുക' എന്നായിരുന്നു റഹ്മാന്റെ ഇളയപുത്രനും സംഗീത സംവിധായകനുമായ എ.ആർ. അമീൻ പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ വാചകങ്ങൾ. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അമീൻ ആദ്യമായി അച്ഛന്റെയും അമ്മയുടെയും വേർപിരിയലിൽ പ്രതികരണം രേഖപ്പെടുത്തിയത്. നേരത്തെ റഹ്മാന്റെ മകളും പ്രതികരണം അറിയിച്ചിരുന്നു
advertisement
5/6
ഈ വിഷയങ്ങളിൽ യാതൊന്നും പ്രതികരിക്കാതിരുന്നതാണ് മോഹിനിയെ അലട്ടിയ വിഷയം. ഒടുവിൽ നിരവധിപ്പേർ മോഹിനിയുടെ അഭിമുഖത്തിനായി അവരുടെ വാതിലിൽ മുട്ടി. സഹികെട്ടതും മോഹിനിയും മറ്റൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്റെ മാനസികാവസ്ഥ വിവരിച്ചു. 'എനിക്ക് അഭിമുഖങ്ങൾക്കായി നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ട്. എന്തിനു വേണ്ടിയാണതെല്ലാം എന്നെനിക്കറിയാം. ഓരോന്നും ഞാൻ ബഹുമാനപൂർവ്വം നിരസിച്ചിരിക്കുന്നു. കൂടുതൽ അനാവശ്യങ്ങൾ ആളിക്കത്തിക്കുന്നതിൽ ഞാൻ താൽപപര്യപ്പെടുന്നില്ല...
advertisement
6/6
എന്റെ ഊർജം അപവാദങ്ങളുടെ മേൽ ചിലവഴിക്കാൻ എനിക്കാഗ്രഹമില്ല. ദയവായി എന്റെ സ്വകാര്യതയെ മാനിക്കുക,' എന്ന് മോഹിനി. തന്റെ പത്താം വയസു മുതൽ ഗിറ്റാർ നെഞ്ചോടു ചേർത്ത പെൺകൊടിയാണ് മോഹിനി. കേവലം പതിനൊന്നാം വയസു മുതൽ മോഹിനി പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. പിതാവിന്റെ സുഹൃത്താണ് മോഹിനിയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത്
മലയാളം വാർത്തകൾ/Photogallery/Buzz/
Mohini Dey | റഹ്മാനൊപ്പം 40 പരിപാടികൾ; മോഹിനി ഡേയുടെ വിവാഹമോചന പ്രഖ്യാപനത്തിനു ശേഷം പരസ്യപ്രതികരണം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories