TRENDING:

എന്താ ഉദ്ദേശം? ധോണി ഫുട്ബോൾ കളിയ്ക്കാൻ പോണോ അതോ മെസി ക്രിക്കറ്റ് കളിയ്ക്കാൻ വരണോ?

Last Updated:
ലോകത്തെങ്ങുമില്ലാത്ത വിവരം അറിയണമെങ്കിൽ, ഈ പാഠപുസ്തകം കണ്ടിരിക്കണം
advertisement
1/6
എന്താ ഉദ്ദേശം? ധോണി ഫുട്ബോൾ കളിയ്ക്കാൻ പോണോ അതോ മെസി ക്രിക്കറ്റ് കളിയ്ക്കാൻ വരണോ?
പ്രശസ്ത ക്രിക്കറ്റ് താരങ്ങൾ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിൽ ഇടംപിടിക്കുന്നത് അസാധാരണമല്ല. അവരുടെ കരിയർ സ്കൂളുകളിൽ അറിവിന്റെ ഉറവിടമായി വർത്തിക്കുന്നു. എന്നിരുന്നാലും, എം‌.എസ്. ധോണിയെ (Mahendra Singh Dhoni aka MS Dhoni) ഒരു ഫുട്‌ബോൾ കളിക്കാരനായി കാട്ടുന്ന അജ്ഞാത പാഠപുസ്തകത്തിന്റെ ചിത്രം ഇന്റർനെറ്റിൽ എത്തിച്ചേർന്നിരിക്കുന്നു
advertisement
2/6
ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം ഫുട്ബോൾ കളിയിൽ അതീവ താൽപര്യവും വൈദഗ്ധ്യവും കാണിക്കുമ്പോൾ, പാഠപുസ്തകത്തിലെ ഈ തമാശ നിറഞ്ഞ അബദ്ധം നെറ്റിസൺമാരെ പൊട്ടിച്ചിരിപ്പിക്കാൻ ധാരാളമാണ്. ചിലർ ഇത് കണ്ടപാടെ 'മെസ്സി സിംഗ് ധോണി' എന്ന് തമാശരൂപേണ ക്യാപ്‌ഷൻ നൽകിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/6
@GemsOfCricket എന്ന ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ വൈറലായി മാറിയത്. ഒരു നിരയിൽ മൂന്നു ക്രിക്കറ്റ് താരങ്ങളുടെ ചിത്രവും വിവരണവുമുണ്ട്. നേപ്പാൾ ദേശീയ ടീമിന്റെ മുൻ ക്യാപ്റ്റൻ ഗ്യാനേന്ദ്ര മല്ല, വിരാട് കോലി, മഹേന്ദ്ര സിംഗ് ധോണി എന്നിവരിൽ നിന്നാണ് നിര ആരംഭിക്കുന്നത്
advertisement
4/6
കോഹ്‌ലിയെ ക്രിക്കറ്റ് കളിക്കാരനായി ചിത്രീകരിക്കുമ്പോൾ, മല്ലയെയും ധോണിയെയും ഫുട്‌ബോൾ കളിക്കാരായി തെറ്റായി ലേബൽ ചെയ്യുന്നു. ഈ മണ്ടത്തരം കമന്റ് വിഭാഗത്തിൽ ക്രിക്കറ്റ് ആരാധകരിൽ നിന്ന് രസകരമായ പ്രതികരണങ്ങൾക്ക് കാരണമായി
advertisement
5/6
നേരത്തെ വൈറലായ ഒരു ചിത്രം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. ഒമ്പതാം ക്ലാസ് പരീക്ഷാ പേപ്പറിൽ നിന്നുള്ള ഒരു ചോദ്യമായിരുന്നു ഇത്. 2022ലെ ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടിയ കോഹ്‌ലിയുടെ ഒരു ചിത്രം ചോദ്യത്തിൽ ഉൾപ്പെടുത്തി. ഏകദേശം 100-120 വാക്കുകളുടെ പരിധിക്കുള്ളിൽ ഇത് വിവരിക്കാൻ വിദ്യാർത്ഥികളോട് നിർദ്ദേശിക്കുകയായിരുന്നു
advertisement
6/6
നിലവിൽ വൈറലായി മാറിയ സ്കൂൾ പാഠപുസ്തകാലത്തിലെ ഭാഗം
മലയാളം വാർത്തകൾ/Photogallery/Buzz/
എന്താ ഉദ്ദേശം? ധോണി ഫുട്ബോൾ കളിയ്ക്കാൻ പോണോ അതോ മെസി ക്രിക്കറ്റ് കളിയ്ക്കാൻ വരണോ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories