10-ാം വയസിൽ സിനിമയിൽ..രണ്ട് തവണ വിവാഹബന്ധം പരാജയപ്പെട്ടു; റോൾസ് റോയ്‌സ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ നടി!
- Published by:Sarika N
- news18-malayalam
Last Updated:
പ്രൊഫഷണൽ ജീവിതത്തിൽ വലിയ വിജയം നേടിയെങ്കിലും നടിയുടെ വ്യക്തിജീവിതം ദുരിതപൂർണ്ണമായിരുന്നു
advertisement
1/10

70-കളിലും 80-കളിലും ബോളിവുഡ് സിനിമയിലെ ഏറ്റവും പ്രശസ്തയായ 'വാമ്പ്' (Vamp) കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടിയാണ് നദിറ (Nadira). ഫ്ലോറൻസ് ഇജെകിയൽ എന്നാണ് നടിക്ക് മാതാപിതാക്കൾ നൽകിയ പേര്. ബാഗ്ദാദി ജൂത കുടുംബത്തിൽ ജനിച്ച നദിറയുടെ ജീവിതം കടുത്ത പോരാട്ടം നിറഞ്ഞതാണ്. സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള നടിയുടെ യാത്ര തികസിച്ചും അവിശ്വസനീയമാണ്.
advertisement
2/10
ചെറുപ്പത്തിൽ മുംബൈയിലെത്തിയ നാദിറയെ സിനിമയിലേക്ക് കൊണ്ടുവന്നത് പ്രശസ്ത സംവിധായകൻ മെഹബൂബ് ഖാനാണ്. അദ്ദേഹം നദിറയ്ക്ക് തന്റെ ചിത്രമായ ‘ആൻ’ (Aan) എന്ന സിനിമയിൽ അവസരം നൽകി. ഇതോടെ അവരുടെ ജീവിതം മാറിമറിഞ്ഞു. നായികയായിട്ടല്ല, മറിച്ച് നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് നടി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്.
advertisement
3/10
നദിറ 10-ാം വയസ്സിൽ ഒരു ബാലതാരമായി സിനിമാലോകത്ത് എത്തി. ‘മൗജ്’ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം, എന്നാൽ ‘ആൻ’ എന്ന ചിത്രമാണ് അവർക്ക് യഥാർത്ഥത്തിൽ പ്രശസ്തി നേടിക്കൊടുത്തത്. നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ അവരുടെ അലങ്കാരവും മനോഭാവവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹിന്ദി സിനിമയിലെ നെഗറ്റീവ് കഥാപാത്രങ്ങളുടെ അവതരണ രീതി തന്നെ നദിറ മാറ്റിമറിച്ചു.
advertisement
4/10
പണവും പ്രശസ്തിയും ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നാണ് നദിറ സിനിമയിലെത്തിയത്. തന്റെ കഠിനാധ്വാനം കൊണ്ട് അവർ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ നടിമാരിൽ ഒരാളായി മാറി. ഇന്ത്യൻ സിനിമയിലെ ചരിത്രം കുറിച്ചുകൊണ്ട് റോൾസ് റോയ്‌സ് (Rolls-Royce) കാർ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ നടി നദിറയാണ്. അവർക്കായി പ്രത്യേകം ഇറക്കുമതി ചെയ്ത ഈ കാർ അക്കാലത്ത് വലിയ ട്രെൻഡായി മാറി.
advertisement
5/10
നടിയുടെ കരിയറിലെ ഏറ്റവും ഐക്കോണിക് നിമിഷങ്ങളിലൊന്നായിരുന്നു രാജ് കപൂർ-നർഗിസ് ചിത്രം ‘ശ്രീ 420’-യിലെ വേഷം. ‘മുഡ് മുഡ് കേ ന ദേഖ്’ എന്ന ഗാനരംഗത്തിലെ അവരുടെ ബോൾഡ് ലുക്ക് വലിയ ചർച്ചയായി. എന്നാൽ ഈ ചിത്രം തന്റെ കരിയർ തകർക്കാൻ കാരണമായി എന്ന് നദിറ വിശ്വസിച്ചിരുന്നു. ' ഞാൻ ശ്രീ 420 ചെയ്തത് രസത്തിനുവേണ്ടിയായിരുന്നു, പക്ഷെ അതെന്റെ പരാജയത്തിനുള്ള കാരണം ആയി മാറി. ഒരു വെല്ലുവിളിയായിട്ടാണ് ആ വേഷം ഞാൻ ഏറ്റെടുത്തത്. എന്നാൽ അത് എന്റെ കരിയർ നശിപ്പിച്ചു,' ഒരു അഭിമുഖത്തിൽ നദിറ പറഞ്ഞിരുന്നു.
advertisement
6/10
'ശ്രീ 420' എന്ന ചിത്രത്തിന് ശേഷം കരിയറിൽ നേരിട്ട ദുരിതങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ നടി പങ്കുവെച്ചത് ഏറെ ശ്രദ്ധേയമാണ്. 'ശ്രീ 420' നൽകിയ നെഗറ്റീവ് ഇമേജിൽ നിന്ന് രക്ഷപ്പെടാനായി താൻ നൂറുകണക്കിന് സിനിമകൾ വേണ്ടെന്ന് വെച്ചതായി നടി വെളിപ്പെടുത്തിയിരുന്നു. 'ശ്രീ 420-ക്ക് ശേഷം എല്ലാവരും ഒരേപോലെയുള്ള കറുത്ത ഇറുകിയ വസ്ത്രങ്ങൾ ധരിക്കണമെന്നും, അതേ രീതിയിൽ സിഗരറ്റ് പിടിക്കണമെന്നും മാത്രമാണ് ആഗ്രഹിച്ചത്. അതുകൊണ്ട് ഏകദേശം ഒന്നര വർഷത്തോളം ഞാൻ പട്ടിണിയിലായിരുന്നു,' നടി തന്റെ ദുരിതകാലം ഓർമ്മിച്ചു.
advertisement
7/10
'ശ്രീ 420' എന്ന സിനിമയുടെ വിജയത്തിനുശേഷം, 'വാമ്പ്' ഇമേജിൽ ഒതുങ്ങുന്നത് ഒഴിവാക്കാനും കൂടുതൽ പോസിറ്റീവ് കഥാപാത്രങ്ങൾ ചെയ്യാനും നാദിറ ആഗ്രഹിച്ചു. ഇതിനായി സിനിമ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്ത ഏകദേശം 200-ഓളം തിരക്കഥകൾ അവർ നിരസിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ, മാസങ്ങൾ കാത്തിരുന്നിട്ടും താൻ ആഗ്രഹിച്ച വേഷങ്ങൾ ലഭിക്കാതെ വന്നതോടെ ഒടുവിൽ ലഭ്യമായ കഥാപാത്രങ്ങളുമായി അവർക്ക് മുന്നോട്ട് പോകേണ്ടി വന്നു. നെഗറ്റീവ് കഥാപാത്രങ്ങളിൽ മാത്രം തളച്ചിടപ്പെട്ടതാണ് തന്റെ കരിയർ തകരാൻ കാരണമെന്ന് നടി വിശ്വസിച്ചിരുന്നു.
advertisement
8/10
പ്രൊഫഷണൽ ജീവിതത്തിൽ വലിയ വിജയം നേടിയെങ്കിലും നദിറയുടെ വ്യക്തിജീവിതം ദുരിതപൂർണ്ണമായിരുന്നു. അവർക്ക് ഒരിക്കലും യഥാർത്ഥ സ്നേഹം ലഭിച്ചില്ല. ആദ്യ വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഭർത്താവിന്റെ അവിഹിത ബന്ധത്തെക്കുറിച്ച് നദിറ മനസ്സിലാക്കി. അവർ ആഴ്ചകൾക്കുള്ളിൽ വിവാഹബന്ധം വേർപെടുത്തി.
advertisement
9/10
തുടർന്ന് രണ്ടാമതൊരിക്കൽ കുടി നടി വിവാഹത്തിന് തയാറായി പക്ഷെ ഭർത്താവ് സാമ്പത്തികമായി ചൂഷണം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ ആ ബന്ധവും നദിറ ഉപേക്ഷിച്ചു. വ്യക്തിജീവിതത്തിലെ ഈ തിരിച്ചടികൾക്കിടയിലും ‘ജൂലി’, ‘ഏക് നസർ’ തുടങ്ങിയ ചിത്രങ്ങളിൽ അവർ ശക്തമായ പ്രകടനങ്ങൾ കാഴ്ചവെച്ചു.
advertisement
10/10
ജീവിതത്തിന്റെ അവസാന വർഷങ്ങൾ നദിറ ഏകാന്തതയിലും ദുരിതത്തിലുമായിരുന്നു. അവസാന നിമിഷം വരെ സിനിമയിൽ സജീവമായിരുന്ന അവരുടെ അവസാന ചിത്രം ‘ജോഷ്’ ആയിരുന്നു. പല രോഗങ്ങളോടും പോരാടിയ ശേഷം 73-ാം വയസ്സിൽ 2006-ൽ നദിറ അന്തരിച്ചു. ഹിന്ദി സിനിമയിലെ ഈ ശക്തയായ നടിക്ക് അന്ത്യനിമിഷങ്ങളിൽ കൂട്ടായി ആരുമുണ്ടായിരുന്നില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
10-ാം വയസിൽ സിനിമയിൽ..രണ്ട് തവണ വിവാഹബന്ധം പരാജയപ്പെട്ടു; റോൾസ് റോയ്‌സ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ നടി!