സമാന്ത എവിടെ ? ഖുശി പ്രമൊഷനിടെ മുന്‍ മരുമകളെ അന്വേഷിച്ച് നാഗാര്‍ജുന
- Published by:Arun krishna
- news18-malayalam
Last Updated:
വേദിയിലെത്തിയ വിജയ് ദേവരക്കൊണ്ടയോട് നായിക സമാന്ത എവിടെ എന്നായിരുന്നു നാഗാര്‍ജുനയുടെ ചോദ്യം.
advertisement
1/8

സിനിമയിലും ജീവിതത്തിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് സമാന്ത. തെലുങ്ക് സിനിമയില്‍ അരങ്ങേറി ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച സമാന്തയ്ക്ക് യുവാക്കളുടെയും യുവതികളുടെയും ഇഷ്ടതാരമാണ് ഇന്ന്.
advertisement
2/8
വിജയ് ദേവരക്കൊണ്ടക്കൊപ്പമുള്ള ഖുശി എന്ന റൊമാന്‍റിക് സിനിമയാണ് സമാന്തയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പ്രേക്ഷരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ താന്‍ അതീവ സന്തോഷവതിയാണെന്ന് താരം പ്രതികരിച്ചിരുന്നു.
advertisement
3/8
ഖുശിയിലെ ഗാനങ്ങള്‍ അവതരിപ്പിച്ച് കൊണ്ട് നടത്തിയ മ്യൂസിക് നൈറ്റിലെ സമാന്തയുടെയും വിജയ് ദേവരക്കൊണ്ടയുടെയും ഡാന്‍സ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇരുവരും തമ്മില്‍ നല്ല കെമിസ്ട്രിയാണെന്ന് പ്രേക്ഷകരും അഭിപ്രായപ്പെട്ടു.
advertisement
4/8
അടുത്തിടെ ഖുശി സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നായകന്‍ വിജയ് ദേവരക്കൊണ്ട ബിഗ് ബോസ് വേദിയിലെത്തിയപ്പോഴുണ്ടായ സംഭവമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.
advertisement
5/8
സമാന്തയുടെ മുന്‍ ഭര്‍ത്താവും നടനുമായ നാഗചൈതന്യയുടെ അച്ഛനും തെലുങ്ക് സൂപ്പര്‍താരവുമായ നാഗാര്‍ജുനയാണ് തെലുങ്ക് ബിഗ് ബോസിന്‍റെ അവതാരകന്‍. വേദിയിലെത്തിയ വിജയ് ദേവരക്കൊണ്ടയോട് നായിക സമാന്ത എവിടെ എന്നായിരുന്നു നാഗാര്‍ജുനയുടെ ചോദ്യം.
advertisement
6/8
തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചുകൊണ്ട് ' അവള്‍ക്ക് ഇപ്പോ ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ്, ചികിത്സയുമായി ബന്ധപ്പെട്ട് സമാന്ത യുഎസിലാണെന്നും ഇന്ത്യയില്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും വിജയ് പറഞ്ഞു.
advertisement
7/8
വിജയ് ഒരു മികച്ച നടനാണെന്നും സമാന്ത മികച്ച നടിയാണെന്നും നിങ്ങള്‍ ഇരുവരും അതിയശകരമായ ജോഡിയാണെന്നും നാഗാര്‍ജുന അഭിപ്രായപ്പെട്ടു.
advertisement
8/8
നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവില്‍ 2021ല്‍ നാഗചൈതന്യയും സമാന്തയും വേര്‍പിരിഞ്ഞു. സിനിമാലോകം ഏറെ ആഘോഷിച്ച താരവിവാഹത്തിന് ശേഷം ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചതെന്ന് ഇതുവരെ രണ്ട് പേരും വെളിപ്പെടുത്തിയിട്ടില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
സമാന്ത എവിടെ ? ഖുശി പ്രമൊഷനിടെ മുന്‍ മരുമകളെ അന്വേഷിച്ച് നാഗാര്‍ജുന