TRENDING:

Diya Krishna | വെറൈറ്റി ഉണ്ട്, മനോഹരവും; ദിയ കൃഷ്ണയുടെ മകന് നൽകിയ പേര്

Last Updated:
ദിയ കൃഷ്ണയുടെ കുഞ്ഞിന്റെ പേരിനൊപ്പം അച്ഛന്റെയും മുത്തച്ഛന്റേയും പേരുകൾ കൂടിയുണ്ട്
advertisement
1/6
Diya Krishna | വെറൈറ്റി ഉണ്ട്, മനോഹരവും; ദിയ കൃഷ്ണയുടെ മകന് നൽകിയ പേര്
നടൻ കൃഷ്ണകുമാറിന്റെയും (Krishnakumar) സിന്ധു കൃഷ്ണയുടെയും (Sindhu Krishna) മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ ദിയ കൃഷ്ണയ്ക്ക് (Diya Krishna) ആൺകുഞ്ഞ് പിറന്ന വിവരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം. ദിയയുടെയും ഭർത്താവ് അശ്വിന്റെയും കുടുംബത്തിന്റെ സാന്നിധ്യം പ്രസവ സമയത്ത് ഉണ്ടായിരുന്നു. ഇരുകുടുംബങ്ങളും കുഞ്ഞുവാവ വന്നതിന്റെ ആഹ്ലാദത്തിലാണ്. ഭർത്താവെന്ന പോലെത്തന്നെ ദിയ കൃഷ്ണയ്ക്ക് പൂർണപിന്തുണയുമായി അച്ഛൻ കൃഷ്ണകുമാറും ഉണ്ടായിരുന്നു. ഇപ്പോഴിതാ കുഞ്ഞിന് നൽകിയ പേരും വെളിപ്പെടുത്തിക്കഴിഞ്ഞു
advertisement
2/6
നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മ സിന്ധു വളരെ കൂൾ ആയിരുന്നു എന്ന് പറഞ്ഞ് കൃഷ്ണകുമാർ ദിയയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും, താൻ അത്ര കൂൾ അല്ല എന്ന് തന്റെ സ്വതസിദ്ധമായ പ്രതികരണ ശൈലിയിൽ ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണ പറഞ്ഞ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചാരത്തിലുണ്ട്. എന്തായാലും ഇരു കുടുംബങ്ങളും അവരുടെ പുതിയ അതിഥി എത്തിയ ത്രില്ലിലാണ്. കൃഷ്ണകുമാറിന്റെ കുടുംബത്തിലാവട്ടെ, വർഷങ്ങൾക്ക് ശേഷം പിറന്ന ആൺകുഞ്ഞിനെ താലോലിക്കുന്ന തിരക്കിലും (തുടർന്ന് വായിക്കുക)
advertisement
3/6
പെൺപടയുടെ അടുത്ത തലമുറയുടെ തുടക്കവും ഒരു പെൺതരിയിൽ നിന്നുമാകും എന്ന് കരുതിയവർക്കും തെറ്റി. തങ്ങളുടെ ജീവിതകഥയിലെ പ്രധാന കഥാപാത്രം എന്നാണ് കുഞ്ഞിന്റെ വല്യമ്മ കൂടിയായ അഹാന കൃഷ്ണ കുറിച്ച വാക്കുകൾ. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞ നിമിഷം എന്നാണ് വാവയുടെ മുഖം കണ്ട നിമിഷത്തെക്കുറിച്ച് അഹാനയ്ക്ക് പറയാനുള്ളത്. അഹാനയുടെ തൊട്ടുതാഴെയുള്ള അനുജത്തിയാണ് ദിയ കൃഷ്ണ
advertisement
4/6
ഓസി എന്ന് തീർത്തും വിചിത്രമായ ഓമനപ്പേരാണ് കൃഷ്ണകുമാറും സിന്ധുവും രണ്ടാമത്തെ മകൾക്ക് നൽകിയത്. ഇതിന്റെ അർഥം എന്തെന്നും മറ്റും പലരും ചോദിചിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചുരുക്കപ്പേരും ഓസി എന്നാണ് എന്നത് മറ്റൊരു സാദൃശ്യം. ദിയ കൃഷ്ണ സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചപ്പോഴും സ്ഥാപനത്തിന് 'ഒ ബൈ ഓസി' എന്ന് പേരും നൽകി. ഈ സ്ഥാപനത്തിൽ തൊഴിലെടുത്തിരുന്ന ജീവനക്കാർ അടുത്തിടെ നടത്തിയ ലക്ഷങ്ങളുടെ തിരിമറിയും കേസും മറ്റു വിഷയങ്ങളും സജീവചർച്ചയായിരുന്നു
advertisement
5/6
ഇന്നിപ്പോൾ ഓസി എന്ന ഓമനപ്പേരും ഭർത്താവ് അശ്വിന്റെ പേരിൽ നിന്നുള്ള അക്ഷരങ്ങളും ചേർത്താണ് കുഞ്ഞിന് പേര് നൽകിയിട്ടുള്ളത്. മകന്റെ പേരിനോട് അച്ഛൻ അശ്വിൻ ഗണേഷിന്റെ പേരും ചേർത്താണ് മുഴുവൻ പേര്. മുത്തച്ഛൻ കൃഷ്ണകുമാറിന്റെ പേരിന്റെ ഒരു ഭാഗവും കുഞ്ഞിന്റെ പേരിനോട് ചേർന്നിരിക്കുന്നു. നിഓം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. അമ്മയും കുഞ്ഞും സുക്ജഹമായിരിക്കുന്നു എന്ന് കൃഷ്ണകുമാർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. എന്നാൽ, പ്രസവസംബന്ധിയായ വേദനയിലൂടെ കടന്നുപോകേണ്ടി വന്ന ദിയയുടെ ദൃശ്യങ്ങളും അവർ വ്ലോഗ് രൂപത്തിൽ എത്തിച്ചു കഴിഞ്ഞു. അമ്മയുടെ ഓമനപ്പേര് ഓസി എന്നെങ്കിൽ, മകന്റെ ഓമനപ്പേര് ഓമി എന്നാണ്
advertisement
6/6
കുഞ്ഞിനെ മത്സരിച്ച് ഓമനിക്കുന്ന ദിയയുടെ സഹോദരിമാരുടെ ദൃശ്യങ്ങൾ അവരുടെ തന്നെ പേജുകളിൽ കാണാം. ഇതുവരെയും കുഞ്ഞിന്റെ മുഖം പുറത്തുകാട്ടിയിട്ടില്ല. അച്ഛനമ്മമാർക്ക് ഉള്ളതിനേക്കാൾ ആവേശം അവരുടെ കുടുംബാംഗങ്ങൾക്കാണ് എന്ന് ചിത്രങ്ങൾ പറയാതെ പറയും
മലയാളം വാർത്തകൾ/Photogallery/Buzz/
Diya Krishna | വെറൈറ്റി ഉണ്ട്, മനോഹരവും; ദിയ കൃഷ്ണയുടെ മകന് നൽകിയ പേര്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories